• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ യുഗം തിരിച്ചെത്തുന്നു, 3 ദിവസത്തിനുള്ളില്‍ സര്‍പ്രൈസ്, കോണ്‍ഗ്രസിന് അടിത്തറയില്ലെന്ന് ആസാദ്

ദില്ലി: കോണ്‍ഗ്രസില്‍ സീനിയര്‍ നേതാക്കള്‍ മാറ്റത്തിന് ശക്തമായി വാദിക്കുമ്പോള്‍ ആ വാദം അംഗീകരിച്ച് നേതൃത്വം. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അധികം വൈകാതെ തന്നെ പൂര്‍ത്തിയാവുമെന്ന് മധുസൂദന്‍ മിസ്ത്രി ഔദ്യോഗികമായി അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ സര്‍പ്രൈസ് ഉണ്ടാവുമെന്നാണ് സൂചന. അതേസമയം നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ രംഗത്ത് വന്നതിന് പിന്നാലെ ഗുലാം നബി ആസാദ് കൂടി വിമര്‍ശനം ഉന്നയിച്ചു. മറ്റ് നേതാക്കള്‍ ഇവരെ നേരിടാന്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്.

മൂന്ന് ദിവസത്തിനുള്ളില്‍

മൂന്ന് ദിവസത്തിനുള്ളില്‍

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന സൂചനയാണ് മിസ്ത്രി നല്‍കുന്നത്. കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ച്ച ചേരും. മധുസൂദനന്‍ മിസ്ത്രിയാണ് ഇതിന്റെ അധ്യക്ഷന്‍. മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുന്ന ഈ യോഗം അധ്യക്ഷനെ സംബന്ധിച്ച് ഏകദേശം ഉറപ്പിക്കും. വോട്ടെടുപ്പിന് ഡിജിറ്റല്‍ ഐഡി തന്നെ നല്‍കുന്നത് തീരുമാനിക്കുമെന്ന് മിസ്ത്രി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഇങ്ങനെ

തിരഞ്ഞെടുപ്പ് ഇങ്ങനെ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് അധ്യക്ഷനെ തീരുമാനിക്കുകയെന്ന് മിസ്ത്രി പറഞ്ഞു. ഡിജിറ്റല്‍ രീതിയിലായിരിക്കും തിരഞ്ഞെടുപ്പ്. എല്ലാ എഐസിസി അംഗങ്ങല്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടും മിസ്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജ്ജമാണെന്ന സൂചന നേതാക്കള്‍ നല്‍കിയിരുന്നു. ഇത് ഔദ്യോഗിക പ്രതികരണം മാത്രമാണ്. 1500ലധികം നേതാക്കള്‍ക്കാണ് വോട്ടെടുപ്പിന് യോഗ്യതയുണ്ടാവുക. രാഹുല്‍ ഗാന്ധിക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കമുള്ളത്.

ഫൈവ് സ്റ്റാര്‍ സംസ്‌കാരം

ഫൈവ് സ്റ്റാര്‍ സംസ്‌കാരം

കോണ്‍ഗ്രസില്‍ പലര്‍ക്കും ഫൈവ് സ്റ്റാര്‍ സംസ്‌കാരമാണ് ഉള്ളതെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചു. തിരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഈ വിമര്‍ശനം. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ല. നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയാല്‍ നേതാക്കള്‍ ആദ്യം ചെയ്യുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുകയാണ്. കോണ്‍ഗ്രസിന് താഴേ തട്ടിലുള്ള ബന്ധങ്ങള്‍ നഷ്ടപ്പെട്ടെന്നും ആസാദ് പറഞ്ഞു.

രാഹുല്‍ തന്നെ ജനപ്രിയന്‍

രാഹുല്‍ തന്നെ ജനപ്രിയന്‍

രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി തിരഞ്ഞെടുക്കുന്നതില്‍ ബഹുഭൂരിപക്ഷം നേതാക്കളും ഒറ്റക്കെട്ടാണ്. പക്ഷേ എഐസിസി മറ്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ കെസി വേണുഗോപാലും മാണിക്കം ടാഗോറും അടക്കമുള്ള ടീം രാഹുല്‍ നേതാക്കള്‍ പുറത്താവും. ഇതും ജനുവരിയില്‍ ഉണ്ടായേക്കും. നോമിനേറ്റഡ് അംഗങ്ങളെ വേണ്ടെന്ന തീരുമാനം ടീം രാഹുലിന് പുറത്തുള്ള എല്ലാ നേതാക്കള്‍ക്കുമുണ്ട്. അതേസമയം ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ എത്തുമെന്ന് പ്രതീക്ഷയുള്ളവരാണ്. ഇത്ര പ്രായം കഴിഞ്ഞവര്‍ മത്സരിക്കേണ്ട എന്ന നിബന്ധന രാഹുലിന്റെ പരിഗണനയിലുണ്ട്.

ഇത് ഏറ്റവും മോശം

ഇത് ഏറ്റവും മോശം

കോണ്‍ഗ്രസ് 72 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ പദവി കഴിഞ്ഞ 10 വര്‍ഷമായി പാര്‍ട്ടിക്കില്ല. അതേസമയം തന്നെ ലഡാക്ക് ഹില്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റ് നേടി. ഇതൊരു പോസിറ്റീവ് ഫലമാണ്. നമ്മള്‍ പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ ജയിക്കാന്‍ പോകുന്നില്ല. നേതൃത്വം അതിനായി ഒരു പദ്ധതി ഉണ്ടാക്കണം. പ്രവര്‍ത്തകര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നും ആസാദ് പറഞ്ഞു.

അവര്‍ക്ക് മാപ്പുനല്‍കുന്നു

അവര്‍ക്ക് മാപ്പുനല്‍കുന്നു

ഗാന്ധി കുടുംബത്തിന് ഞാന്‍ നേതൃത്വ പ്രതിസന്ധിയില്‍ മാപ്പു നല്‍കുകയാണ്. കാരണം കോവിഡ് കാരണം അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാമെന്ന അവര്‍ സമ്മതിച്ചിട്ടുണ്ട്. ബിജെപിക്ക് ബദലായി മാറണമെങ്കില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ട്ടിയെ പുതിയൊരു തലത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കണമെന്നും ആസാദ് അഭിപ്രായപ്പെട്ടു.

അടിത്തറ തകര്‍ന്നു

അടിത്തറ തകര്‍ന്നു

കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നിരിക്കുകയാണെന്ന് ആസാദ് പറയുന്നു. ജനങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നില്ല. ബീഹാറിലെയും ഉപതിരഞ്ഞെടുപ്പിലെയും തോല്‍വികള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. നേതൃത്വത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. അതേസമയം അധ്യക്ഷനെ മാറ്റിയത് കൊണ്ട് മാത്രം ബീഹാറിലോ യുപിയിലോ മധ്യപ്രദേശിലോ കോണ്‍ഗ്രസ് ജയിക്കില്ല. അതിന് പ്രവര്‍ത്തന ശൈലി തന്നെ മാറ്റണം. ഈ ഭരണരീതി മാറിയാല്‍ കോണ്‍ഗ്രസ് ശക്തമാകുമെന്നും ആസാദ് പറഞ്ഞു. അതേസമയം കപില്‍ സിബല്‍ തന്നെ ഉപേശിക്കേണ്ടെന്നും അദ്ദേഹം തന്റെ നേതാവല്ലെന്നും തുറന്നടിച്ച് അധീര്‍ ചൗധരിയും രംഗത്തെത്തി.

English summary
congress will hold organisational election, confirms senior leader madhusudhan mistri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X