കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, ഖട്ടാറിനെ ഞെട്ടിച്ച് ഹൂഡ, ജെജെപി കൂറുമാറും!!

Google Oneindia Malayalam News

ഗുഡ്ഗാവ്: കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ നീക്കം. അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. പല സ്വതന്ത്രരുടെയും പിന്തുണ ഇതില്‍ മാറിമറിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം ജെജെപിയിലെ പലരും കൂറുമാറുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ മൗന സമ്മതവും ഈ നീക്കത്തിനുണ്ട്. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമം പിന്‍വലിക്കാനാവില്ലെന്ന് കര്‍ഷകര്‍ക്കറിയാം. ആ വിഷയവും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഹൂഡയുടെ പ്രഖ്യാപനം

ഹൂഡയുടെ പ്രഖ്യാപനം

കോണ്‍ഗ്രസ് ഉടന്‍ തന്നെ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭൂപീന്ദര്‍ ഹൂഡയാണ് പ്രഖ്യാപിച്ചത്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് കൊണ്ടുള്ള നീക്കമാണിത്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണോട് പ്രത്യേക നിയമസഭാ സെഷന്‍ വിളിക്കാന്‍ ആവശ്യപ്പെടും. ആ നിയമസഭാ സെഷനില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. മനോഹര്‍ ലാല്‍ ഖട്ടാറിനെ പലര്‍ക്കും ഈ അവസരത്തില്‍ പിന്തുണയ്ക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്.

കളി മാറ്റി കോണ്‍ഗ്രസ്

കളി മാറ്റി കോണ്‍ഗ്രസ്

ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് കൃത്യമായ ആപ്പ് വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്കൊപ്പമുള്ളവര്‍ ആരാണെന്ന് ഈ അവിശ്വാസ പ്രമേയത്തിലൂടെ തെളിയുമെന്നാണ് ഹൂഡ പറഞ്ഞത്. ജെജെപി അടക്കമുള്ളവര്‍ ഇതില്‍ വീണിരിക്കുകയാണ്. ഇവര്‍ പിന്തുണച്ചിട്ടില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാവും. പത്ത് സീറ്റും ജെജെപിക്ക് ലഭിച്ചത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഇവര്‍ അടക്കമുള്ളവര്‍ പിന്തുണ പിന്‍വലിക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ്. ബിജെപി ഈ കാര്‍ഷിക നിയമം നടപ്പാക്കില്ലെന്ന് ഹരിയാനയില്‍ പ്രഖ്യാപിച്ചിട്ടുമില്ല.

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

ഹൂഡ ലക്ഷ്യമിടുന്നത് ഒന്നിലധികം തന്ത്രങ്ങളാണ്. ഖട്ടാറിന്റെ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സ്വതന്ത്രരെ ഒപ്പം കൂട്ടുക. കോണ്‍ഗ്രസ് വന്‍ ശക്തിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുക അല്ലാതെ സ്വതന്ത്രര്‍ക്ക് മറ്റ് വഴിയില്ല. ജെജെപി പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ അവര്‍ പിളരാനാണ് സാധ്യത. പല എംഎല്‍എമാരും ഹൂഡയുമായി ബന്ധപ്പെട്ട് കഴിഞ്ഞു. ഏത് നിമിഷവും ഇവര്‍ കൂറുമാറും. ദുഷ്യന്ത് ചൗത്താലയിലുള്ള വിശ്വാസം എംഎല്‍എമാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

രാഹുലിന്റെ മൗനസമ്മതം

രാഹുലിന്റെ മൗനസമ്മതം

സര്‍ക്കാരിനെ വീഴ്ത്തുന്നതിനോട് രാഹുലിന് വലിയ യോജിപ്പില്ല. പക്ഷേ കര്‍ഷക സമരം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ സര്‍ക്കാര്‍ വീഴേണ്ടത് അത്യാവശ്യമാണ്. ഇവിടെ കോണ്‍ഗ്രസ് കര്‍ഷക നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് പാര്‍ട്ടിയുടെ തലവര തന്നെ മാറ്റും. നേരത്തെ തന്നെ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളതെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിരുന്നു. പഞ്ചാബില്‍ രാഹുലിന്റെ കര്‍ഷക മാര്‍ച്ച് പോലൊന്ന് ഹരിയാനയിലും നടന്നേക്കും. കോണ്‍ഗ്രസ് കര്‍ഷക വിഷയത്തില്‍ ബിജെപിയെ നേരിടാന്‍ സജ്ജമാണ്

ഇവര്‍ ജെജെപി വിട്ടേക്കും

ഇവര്‍ ജെജെപി വിട്ടേക്കും

ജെജെപി എംഎല്‍എമാരായ ജോഗി റാം സിഹാഗ്, രാം നിവാസ് സുരാജ്‌ഖേര, ദേവീവന്ദര്‍ ബബ്ലി എന്നിവര്‍ ജെജെപി വിടാന്‍ തയ്യാറാണ്. ഇവര്‍ കര്‍ഷകര്‍ക്ക് വേണ്ടി കളത്തിലിറങ്ങി. ഇവര്‍ മോദി സര്‍ക്കാരിനോട് നിയമം തിരുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അനൂപ് ദാനക്, ഇഷാര്‍ സിംഗ്, അമര്‍ജീത്ത് ദന്ത തുടങ്ങിയ മന്ത്രിമാരും കര്‍ഷകരുടെ പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. ഇവരെ നോട്ടമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അവിശ്വാസ പ്രമേയത്തില്‍ ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും.

അതില്ലെങ്കില്‍ രാജിവെക്കും

അതില്ലെങ്കില്‍ രാജിവെക്കും

ദുഷ്യന്തിന് സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില കിട്ടിയിട്ടില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിക്കുള്ള മുന്നറിയിപ്പായിരുന്നു ഇത്. അതേസമയം ബിജെപി സര്‍ക്കാരിനെ തള്ളിയിടേണ്ടെന്നും, അത് തനിയെ വീഴുമെന്നും ഹൂഡ ഉറപ്പിച്ച് പറയുന്നു. നേരത്തെ സ്വതന്ത്ര എംഎല്‍എ സോമ്പിര്‍ സിംഗ് സംഗ്വാന്‍ ബിജെപിക്കുള്ള പിന്തുണ വിളിച്ചിരുന്നു. നേരത്തെ ബറോഡയില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ തന്നെ ഹരിയാനയില്‍ ട്രെന്‍ഡ് മാറിയെന്ന് വ്യക്തമായിരുന്നു. ദുഷ്യന്തിന്റെ രാജിയും ഉടനുണ്ടാവും

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam
ഇനി വേണ്ടത് 15

ഇനി വേണ്ടത് 15

കോണ്‍ഗ്രസിന് 31 സീറ്റാണ് ഇപ്പോഴുള്ളത്. ഇനി 15 സീറ്റ് നേടിയാല്‍ അവര്‍ക്ക് അധികാരം പിടിക്കാന്‍ സാധിക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പായും കോണ്‍ഗ്രസിനാണ്. ജെജെപിയില്‍ നിന്ന് പത്ത് പേരും കൂടി വന്നാല്‍ കോണ്‍ഗ്രസ് സഖ്യം ശക്തമാകും. അതേസമയം സഖ്യത്തേക്കാള്‍ കൂടുതല്‍ ഇടക്കാല തിരഞ്ഞെടുപ്പിനാണ് ഭൂപീന്ദര്‍ ഹൂഡ ലക്ഷ്യമിടുന്നത്. ജെജെപി പിന്തുണ പിന്‍വലിച്ചാല്‍ ആ നിമിഷം സര്‍ക്കാര്‍ വീഴും. അതോടെ രാഷ്ട്രപതി ഭരണത്തിലേക്ക് ഹരിയാന മാറും. തിരഞ്ഞെടുപ്പ് നടന്നാല്‍ അത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിലേക്ക് നയിക്കും.

English summary
congress will introduce no confidence motion against haryana government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X