കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസ് യുഗമെത്തും, 3 മാസത്തിനുള്ളില്‍, പട്ടേല്‍ വോട്ടിന് ഇളക്കം, ഹര്‍ദിക്കിന് ചിരി!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഹര്‍ദിക് പട്ടേല്‍ വന്നതിന് പിന്നാലെ കോണ്‍ഗ്രസിന് അനുകൂലമാകുന്നു. പട്ടേല്‍ വോട്ടര്‍മാരിലെ യുവാക്കളില്‍ നല്ലൊരു വിഭാഗം കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. ബിജെപിയും പുതിയ പട്ടേല്‍ നേതാവിനെ ഇതേ തുടര്‍ന്ന് കളത്തില്‍ ഇറക്കിയിരിക്കുകയാണ്. വേറെ വഴിയില്ലെന്ന് രഹസ്യമായി കോണ്‍ഗ്രസ് സമ്മതിക്കുന്നു. ഇതുവരെയില്ലാത്ത തരത്തില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ഹര്‍ദിക്ക് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സീനിയര്‍ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. കോണ്‍ഗ്രസിന്റെ കരുത്ത് ഇരട്ടിയാക്കിയത് ഈ നീക്കമാണ്.

യുവാക്കള്‍ മാറുന്നു

യുവാക്കള്‍ മാറുന്നു

ഹര്‍ദിക്കിന്റെ വരവോടെ യുവാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വലിയ വിശ്വാസം വന്നിരിക്കുകയാണ്. പുതിയ നേതാക്കള്‍ വരുമെന്ന പ്രഖ്യാപനവും ഹര്‍ദിക്ക് പട്ടേല്‍ വൈകാതെ തന്നെ നടത്തും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കായ നഗരവോട്ടര്‍മാരില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുന്നു എന്ന് വ്യക്തമാകുകയാണ്. രാഹുല്‍ ഗാന്ധി പട്ടേലിന്റെ നിയമനത്തിലൂടെ ലക്ഷ്യമിട്ടതും ഈ മാറ്റമാണ്.

വരാനിരിക്കുന്നത് കോണ്‍ഗ്രസ് യുഗം

വരാനിരിക്കുന്നത് കോണ്‍ഗ്രസ് യുഗം

കോണ്‍ഗ്രസ് യുഗം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഗുജറാത്തില്‍ ആരംഭിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി മുനിസിപ്പല്‍-ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കും. ഡിസംബറിലും അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. അതിന് പിന്നാലെ 33 ജില്ലാ പഞ്ചായത്തിലും തിരഞ്ഞെടുപ്പുണ്ടാകും. എല്ലാം നഗരവോട്ടര്‍മാരുടെ മണ്ഡലങ്ങളാണ്. ബിജെപി ഇവിടെ ജനപ്രിയമല്ലെന്ന വാദം നേതാക്കള്‍ തന്നെ അംഗീകരിക്കുന്നു.

യുവാക്കള്‍ കൈവിടുന്നു

യുവാക്കള്‍ കൈവിടുന്നു

പുതിയ വോട്ടര്‍മാരും 2010ന് ശേഷമുള്ള വോട്ടര്‍മാരായ യുവാക്കളും ബിജെപിയെ ഇപ്പോള്‍ ഗൗരവത്തില്‍ കാണുന്നില്ല. ബിജെപിയില്‍ പ്രതീക്ഷയോടെ കാണുന്ന യുവനേതാക്കളുമില്ല. അതേസമയം പൂര്‍ണമായും ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത നേതൃത്വത്തെ തിരഞ്ഞെടുത്തതിലൂടെ കോണ്‍ഗ്രസ് ബിജെപിക്കുള്ള എല്ലാ പഴുതും അടച്ചു. ജിഗ്നേഷ് മേവാനി കൂടി ഹര്‍ദിക്കിനൊപ്പം വന്നതോടെ യുവാക്കളുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ പോലും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല. 85 സീറ്റ് വരെ ബിജെപി നേടാനേ സാധ്യതയുള്ളൂ എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

പട്ടേല്‍ വോട്ടിലേക്ക് ബിജെപി

പട്ടേല്‍ വോട്ടിലേക്ക് ബിജെപി

പട്ടേല്‍ വോട്ടിലൂടെയാണ് യുവാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതെന്ന വിലയിരുത്തലിലാണ് ബിജെപി. സിആര്‍ പട്ടേലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി പോലും നിയമിച്ചു. എന്നാല്‍ ഇയാള്‍ ഗുജറാത്തിയല്ല. അവിടെ ബിജെപിക്ക് പിഴച്ചു. ബിജെപി ഈ നീക്കത്തെ മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന് വിളിക്കുമ്പോഴും ഔട്ട്‌സൈഡര്‍ ലേബലുള്ള ഒരു നേതാവ് ഗുജറാത്തില്‍ മികവ് കാണിച്ചിട്ടില്ല എന്നതാണ് സത്യം. എട്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള ഏറ്റവും വലിയ ബാധ്യതയായി സിആര്‍ പട്ടേല്‍ മാറുമെന്നാണ് ഭയം.

ഹര്‍ദിക്കിന്റെ സ്വാധീനം

ഹര്‍ദിക്കിന്റെ സ്വാധീനം

ഹര്‍ദിക്കിന്റെ നിയമനത്തെ എതിര്‍ത്ത് ഒന്നും പറയാന്‍ പോലും ബിജെപിക്ക് സാധിച്ചിട്ടില്ല. ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്കാണ് പാട്ടീദാര്‍. ഹര്‍ദിക്കിനെ തൊട്ടാല്‍ ബിജെപിയുടെ അന്ത്യമായിരിക്കും. യുവാക്കള്‍, തൊഴിലില്ലായ്മ, കര്‍ഷകര്‍, ചെറുകിട വ്യാപാരം, എന്നിവ സമന്വയിപ്പിച്ചുള്ള ഹര്‍ദിക്കിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ യുവാക്കള്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ്. പട്ടേല്‍ വിഭാഗം മാത്രമല്ല ഒബിസിയും ദളിതും മുസ്ലീങ്ങളും ബ്രാഹ്മണരും വരെ ഹര്‍ദിക്കിന്റെ സ്വാധീനത്തില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നുണ്ട്.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

രാഹുല്‍ ഗാന്ധിയുടെ അദൃശ്യ സാന്നിധ്യം പട്ടേലിന്റെ കരുത്തിന് പിന്നിലുണ്ട്. അതാണ് ജിഗ്നേഷ് മേവാനി അടക്കം തിരിച്ചെത്താന്‍ ഇടയാക്കിയത്. രാഹുല്‍ ബ്രിഗേഡ് ഗുജറാത്ത് സംസ്ഥാന സമിതി പിടിച്ചടക്കിയിരിക്കുകയാണ്. അതേസമയം സീനിയേഴ്‌സ് ഇല്ലാതെ പ്രവര്‍ത്തിക്കാനില്ലെന്ന് ഹര്‍ദിക്കും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ രണ്ട് ക്യാമ്പുകള്‍ തമ്മില്‍ വിജയത്തിനായി ഒന്നിച്ചിരിക്കുകയാണ്. എട്ട് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പഴയ ശക്തിയിലേക്ക് പാര്‍ട്ടി തിരിച്ചെത്തും. അത് ഹര്‍ദിക്ക് പട്ടേല്‍ യുഗത്തിനാണ് കളമൊരുക്കുക.

അഗ്രസീവ് സ്റ്റൈല്‍

അഗ്രസീവ് സ്റ്റൈല്‍

കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളില്‍ പാട്ടീദാര്‍, ഒബിസി വിഭാഗങ്ങളുണ്ട്. ഇവരെ കൂടെ നിര്‍ത്തിയാല്‍ ഹര്‍ദിക്കിന് കോണ്‍ഗ്രസിന്റെ വിജയമെന്ന സ്വപ്‌നം ഉറപ്പിക്കാന്‍ സാധിക്കും. ക്യാമ്പയിന്റെ ചുമതല സീനിയേഴ്‌സിനാണ് നല്‍കുക. അഗ്രസീവ് സ്റ്റൈലിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പട്ടേലിന്റെ ശ്രമം. ബിജെപിയിലെ പുതിയ പട്ടേല്‍ നേതാവിനെ നേരിടുന്ന ചുമതല ഹര്‍ദിക്ക് നേരിട്ട് ഏറ്റെടുക്കും. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസമാണ് ഹര്‍ദിക്ക് പ്രധാന പ്രചാരണ വിഷയമാക്കുക. ഗുജറാത്തില്‍ വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും കോണ്‍ഗ്രസിന്റെ തുറുപ്പുച്ചീട്ടാണ്.

English summary
congress will makes an impact in gujarat, hardik patel will be the key leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X