കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസിന് ഒട്ടേറെ പോരായ്മകളുണ്ടെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഡികെ, തന്റെ നിലപാടുകള്‍ വിശദീകരിച്ചു. ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് ചിലത് മാതൃകയാക്കുമെന്ന പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി.

ചരിത്രവും പ്രതാപവും പറഞ്ഞ് ഇനിയും പുതിയ തലമുറയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും നവീനമായ പ്രവര്‍ത്തന രീതികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ ഡികെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു...

ഇനി പുതിയ രീതികള്‍

ഇനി പുതിയ രീതികള്‍

കെപിസിസി അധ്യക്ഷനായി നിയമിതനായ ഡികെ ശിവകുമാര്‍ ഇതുവരെ ഔദ്യോഗികമായി പദവി ഏറ്റെടുത്തിട്ടില്ല. എങ്കിലും പുതിയ പ്രവര്‍ത്തന രീതി കോണ്‍ഗ്രസില്‍ പ്രാവര്‍ത്തികമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് അഭിമുഖത്തില്‍ ഡികെ ശിവകുമാര്‍ വിശദീകരിച്ചത്.

ബിജെപി ജയിക്കാന്‍ കാരണം

ബിജെപി ജയിക്കാന്‍ കാരണം

ബിജെപിയുടെ ഇന്നത്തെ വിജയത്തിന്റെ പ്രധാന കാരണം ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനവും പരിശീലനവുമാണ്. യുവജനങ്ങള്‍ക്കിടയില്‍ പുതിയ ചിന്ത കൊണ്ടുവന്നതും അവരെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടുന്നതും ആര്‍എസ്എസാണ്. ഇതാണ് ബിജെപിക്ക് ഗുണം ചെയ്യുന്നത്.

ചിലത് നമുക്കും എടുക്കാം

ചിലത് നമുക്കും എടുക്കാം

ആര്‍എസ്എസ് നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് ചിലത് നമുക്കും എടുക്കാം. ജനകീയ അടിത്തറ മാത്രമാണ് കോണ്‍ഗ്രസിന്റെ ബലം. കേഡര്‍ സംവിധാനം കോണ്‍ഗ്രസിനില്ല. ഭാവിയിലെ പ്രവര്‍ത്തനത്തിന് പഴയ പ്രതാപം മാത്രം പോര. കേഡര്‍ സംവിധാനം നിര്‍ബന്ധമാണ്.

എന്റേതായ ഒരു പദ്ധതി

എന്റേതായ ഒരു പദ്ധതി

കര്‍ണാടകയില്‍ എന്റേതായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്രനേതാക്കളെയും മുതിര്‍ന് നേതാക്കളെയും ബോധ്യപ്പെടുത്തി. അവര്‍ യോജിക്കുന്നു. ചരിത്രവും അടിത്തറയും കോണ്‍ഗ്രസിനുണ്ട്. കൂട്ടായ നേതൃത്വമാണ് ആവശ്യം. പ്രവര്‍ത്തകരില്‍ കേഡര്‍ രീതിയും വളര്‍ത്തണം.

കോണ്‍ഗ്രസും മാര്‍ക്കറ്റ് ചെയ്യണം

കോണ്‍ഗ്രസും മാര്‍ക്കറ്റ് ചെയ്യണം

ബിജെപി ചെയുന്ന പോലെ കോണ്‍ഗ്രസും മാര്‍ക്കറ്റ് ചെയ്യണം. പഴയ കഥകളാണ് കോണ്‍ഗ്രസിന് പറയാനുള്ളത്. എന്നാല്‍ ഇപ്പോള്‍ എന്ത് എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാത്തതാണ് കോണ്‍ഗ്രസിന്റെ വലിയ തെറ്റ്. വലിയ കാര്യങ്ങളൊന്നും ബിജെപി ചെയ്യുന്നില്ല. പക്ഷേ അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് പരാജയപ്പെട്ടത് ഇവിടെ

കോണ്‍ഗ്രസ് പരാജയപ്പെട്ടത് ഇവിടെ

ദേശീയതലത്തില്‍ പാര്‍ട്ടിയെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടല്ലോ എന്ന് കരുതി ആശ്വസിച്ചു. ഇനി അത് പോര. ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. ഇപ്പോള്‍ അത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഫലവും കണ്ടുതുടങ്ങി. രാഷ്ട്രീയത്തില്‍ വളരെ പ്രധാനമാണ് ചെയ്യുന്നത് മാര്‍ക്കറ്റ് ചെയ്യുക എന്നത്.

ഇതാ ഒരു ഉദാഹരണം

ഇതാ ഒരു ഉദാഹരണം

തുംകുരുവിലെ സോളാര്‍ പാര്‍ക്ക് എന്റെ ആശയമായിരുന്നു. 15000 ഏക്കറാണ് സോളാര്‍ പാര്‍ക്ക് ആയി മാറ്റിയത്. കര്‍ഷകര്‍ക്ക് പങ്കാളിത്തം നല്‍കി. ഏക്കറിന് 25000 രൂപ കൊടുത്തു. ഇന്ന് സോളാര്‍ പാര്‍ക്കില്‍ 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ലോക നേതാക്കള്‍ വരെ പദ്ധതി കാണാന്‍ വരുന്നു. ബിജെപി നേതാക്കളും വന്നു. പക്ഷേ കോണ്‍ഗ്രസ് ഇത് രാഷ്ട്രീയമായി മാര്‍ക്കറ്റ് ചെയ്തില്ല. കോണ്‍ഗ്രസിന്റെ വീഴ്ച അതാണ്.

എനിക്ക് മുഖ്യമന്ത്രിയാകേണ്ട

എനിക്ക് മുഖ്യമന്ത്രിയാകേണ്ട

എനിക്ക് മുഖ്യമന്ത്രിയാകണമെന്നില്ല. കൂട്ടമായ തീരുമാനങ്ങളും ഐക്യവുമാണ് പ്രധാനം. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഡികെ പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഡികെ ഉറപ്പ് നല്‍കിയെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാഹുല്‍ ഗാന്ധിയെ മാത്രം

രാഹുല്‍ ഗാന്ധിയെ മാത്രം

ജയത്തിലും പരാജയത്തിലും രാഹുല്‍ ഗാന്ധിയെ മാത്രം ഉത്തരവാദിയായി കാണരുത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഉത്തരവാദിത്തം ഏറ്റെടുക്കണം. പല മുതിര്‍ന്ന നേതാക്കളും സംസ്ഥാനങ്ങളിലോ സ്വന്തം മണ്ഡലത്തിലോ മാത്രം ഒതുങ്ങുകയാണ്. എല്ലാത്തിന്റെയും ഉത്തരവാദികള്‍ എല്ലാവരുമാണ്.

പലരും വര്‍ഷങ്ങളോളം..

പലരും വര്‍ഷങ്ങളോളം..

മന്ത്രിമാരായിരുന്നവര്‍ പോലും ഉത്തരവാദികളാകുന്നില്ല. പലരും വര്‍ഷങ്ങളോളം അധികാരത്തിലിരുന്നവരാണ്. എല്ലാവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഡികെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ എല്ലാവരും രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ സംഭവമാണ് ഡികെ ശിവകുമാര്‍ സൂചിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പോരായ്മ

രാഹുല്‍ ഗാന്ധിയുടെ പോരായ്മ

രാഹുല്‍ ഗാന്ധിക്ക് വലിയ പോരായ്മയുണ്ട്. കാര്യങ്ങള്‍ തുറന്നുപറയുന്നതാണ് അദ്ദേഹത്തിന്റെ ശീലം. 'നേരെ വാ നേരെ പോ' സമീപനമാണ് രാഹുല്‍ ഗാന്ധിക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഇതും ഒരു കാരണമാണ്. ആത്മാര്‍ഥതയുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. പല വിഷയങ്ങളും അദ്ദേഹം രാഷ്ട്രീയ ആയുധമാക്കുന്നില്ല. വസ്തുത പരിശോധിച്ചാണ് പ്രതികരിക്കുന്നത്. എന്നാല്‍ മറ്റു മിക്ക പാര്‍ട്ടികളും ഇങ്ങനെയല്ല.

ഗാന്ധി കുടുംബം മതി

ഗാന്ധി കുടുംബം മതി

കോണ്‍ഗ്രസിന്ഞറെ ശക്തിയും പാരമ്പര്യവുമാണ് ഗാന്ധി കുടുംബം. ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് മറ്റു നേതാക്കള്‍ ആവശ്യമില്ലെന്നും ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ പറ്റിയുള്ള ചോദ്യത്തിന് ഡികെ മറുപടി നല്‍കി. താടി വളര്‍ത്തുന്നത് സംബന്ധിച്ച ചോദ്യത്തോടും ഡികെ പ്രതികരിച്ചു. തന്റെ ജയില്‍ ജീവിതം ഓര്‍മിക്കാന്‍ വേണ്ടിയാണിതെന്നും അറസ്റ്റ് ചെയ്ത വേളയിലും തനിക്കൊപ്പം നിന്ന പ്രവര്‍ത്തകരെ മറക്കാതിരിക്കാന്‍ വേണ്ടിയാണിതെന്നും ഡികെ പറഞ്ഞു. ഇനിയും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പ്രതീക്ഷിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അമരത്തേക്ക്

കോണ്‍ഗ്രസ് അമരത്തേക്ക്

ഡിസംബറിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു രാജിവയ്ക്കുകയായിരുന്നു. മൂന്ന് മാസം കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടായിരുന്നില്ല. ഒട്ടേറെ ചരടുവലികള്‍ നടന്നെങ്കിലും അവസാനം ഡികെ ശിവകുമാറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തു. അദ്ദേഹം ഇതുവരെ ഔദ്യോഗികമായി ചുമതലയേറ്റെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ ഇളവ് ലഭിച്ചാല്‍ വലിയ പരിപാടി ബെംഗളൂരുവില്‍ നടത്താനാണ് ഡികെയുടെ പദ്ധതി.

English summary
Congress will Market itself better; Karnataka Leader DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X