കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി; ഇനി മൂന്ന് നാൾ കൂടി മാത്രം

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായതോടെ തിരക്കിട്ട ചർച്ചകളിലാണ് രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നതായാണ് സൂചന. എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പാക്കി അധികാരത്തിലെത്താൻ ശിവസേനയും ശ്രമം നടത്തുന്നുണ്ട്. അതേസമയം ശിവസേനയുടെ നീക്കങ്ങൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് സോണിയാ ഗാന്ധിയുടെ നിലപാട്.

ആര്‍ഇസിപിയില്‍ അംഗമാകാന്‍ ഗാന്ധിജിയുടെ ആശയങ്ങളോ എന്‍റെ ബോധ്യങ്ങളോ അനുവദിക്കുന്നില്ല'ആര്‍ഇസിപിയില്‍ അംഗമാകാന്‍ ഗാന്ധിജിയുടെ ആശയങ്ങളോ എന്‍റെ ബോധ്യങ്ങളോ അനുവദിക്കുന്നില്ല'

മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ശിവസനേയുമായുള്ള സഖ്യം മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്താൻ സഹായിക്കുമെന്ന പവാറിന്റെ നിലപാട് സോണിയാ ഗാന്ധി അംഗീകരിച്ചില്ല.

തർക്കം തുടരുന്നു

തർക്കം തുടരുന്നു

മഹാരാഷ്ട്രയിൽ ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 65 സീറ്റുകളുമാണ് ലഭിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് സീറ്റുകളാണ് ഇരു പാർട്ടികളും സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതൽ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും തമ്മിൽ ഭിന്നത തുടരുകയാണ്. മുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ശിവസേന.

 ബദൽ മാർഗം

ബദൽ മാർഗം

മുഖ്യമന്ത്രി പദം എന്ന ആവശ്യത്തോട് വഴങ്ങാൻ ബിജെപി തയ്യാറാകാത്തതോടെ ശരദ് പവാറിൻറെ എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ അധികാരം ഉറപ്പിക്കാനാണ് ശിവസേന ശ്രമിക്കുന്നത്. എൻസിപിക്ക് 55 സീറ്റുകളും കോൺഗ്രസിന് 44 സീറ്റുകളുമാണുളളത്. മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് തിങ്കളാഴച ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് സഞ്ജയ് റൗട്ട് വ്യക്തമാക്കിയത്. ശരദ് പവാറുൾപ്പെടെയുള്ള എൻസിപി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

 നിരസിച്ച് സോണിയാ

നിരസിച്ച് സോണിയാ

ശിവസേനയുമായയുള്ള ചർച്ചകളോട് അനുകൂല എൻസിപി നേതാക്കളും നിലപാട് പ്രകടിപ്പിച്ചതോടെ മഹാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊണ്ടേക്കുമെന്ന വിലയിരുത്തലുകൾ സജീവമായി. എന്നാൽ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാട് സോണിയാ ഗാന്ധി മുന്നോട്ട് വയ്ക്കുകയായിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനോട് ഇക്കാര്യം വ്യക്തമാക്കി. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശിവസേനാ സഖ്യത്തോട് അനുകൂല നിലപാട് എടുത്തിരുന്നുവെന്നാണ് സൂചന.

 ആഭ്യന്തര പ്രശ്നം

ആഭ്യന്തര പ്രശ്നം


''ശിവസേനയും ബിജെപിയുമായുള്ള തർക്കം അവരുടെ ആഭ്യന്തര പ്രശ്നമാണ്. ശിവസേനാ തനിക്ക് യാതൊരു ഉറപ്പുകളും നൽകിയിട്ടില്ല. സർക്കാർ രൂപീകരിക്കാനുള്ള അംഗസഖ്യ ഇല്ലാത്തതിനാൽ പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണ്'' എന്നായിരുന്നു സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാറിന്റെ പ്രതികരണം. മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെന്നും പവാർ പ്രതികരിച്ചു.

പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

എന്നാൽ മഹാരാഷ്ട്രയിൽ ശിവസേനയുമായി ധാരണയിൽ എത്തിയില്ലെങ്കിലും സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട് പോയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമിത് ഷാ മുന്നോട്ട് പോകാൻ നിർദ്ദേശം നൽകിയതായാണ് സൂചന. സർക്കാർ രൂപീകരിച്ചാൽ ശിവസേനയെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ചില ശിവസേനാ എംഎൽഎമാരുമായി ബിജെപി ചർച്ചകൾ നടത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

 2014 ആവർത്തിക്കുമോ

2014 ആവർത്തിക്കുമോ

2014ൽ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനെ തുടർന്ന് ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഇരു പാർട്ടികളും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കാത്തതോടെ ബിജെപിയും ശിവസേനയും സഖ്യത്തിലാവുകയായിരുന്നു. ഇത്തവണ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും ഒറ്റയ്ക്ക് മത്സരിക്കാമെന്ന് ബിജെപി സംസ്ഥാന ഘടകത്തിൽ ആവശ്യം ഉയർന്നെങ്കിലും കേന്ദ്ര നേതൃത്വം ശിവസേനയുമായുള്ള സഖ്യം നിർദ്ദേശിക്കുകയായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ശിവസേനാ സഖ്യത്തിന് അനുകൂല നിലപാട് എടുക്കാത്തതോടെ 2014ലേതും പോലെ സേനയെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി.

 ഇനി മൂന്ന് നാൾ

ഇനി മൂന്ന് നാൾ

മഹാരാഷ്ട്രയിൽ കാവൽ സർക്കാരിന്റെ കാലാവധി തീരാൻ ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളു. നവംബർ എട്ടിനുള്ളിൽ സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. സ്വതന്ത്രരും ചെറുകക്ഷികളുമായി പുറത്ത് നിൽക്കുന്ന 29 പേരുടെ നിലപാടും മഹാരാഷ്ട്രയിൽ നിർണായകമാകും.

English summary
Congress will not support shivsena in Maharashtra, say sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X