കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ നേരിടാന്‍ കോണ്‍ഗ്രസ്, കര്‍ഷകര്‍ക്കൊപ്പം, സര്‍വ കക്ഷി യോഗം ഇല്ല!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ മണ്‍സൂണ്‍ സെഷനില്‍ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന 11 നിയമ നിര്‍മാണങ്ങളില്‍ നാലെണ്ണത്തിനെ കോണ്‍ഗ്രസ് എതിര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ ആശങ്കകളില്‍ മറുപടി പറയണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മോദി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് ശ്രമമെന്ന് രമേശ് വ്യക്തമാക്കി. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സിനെയും ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ ഭേദഗതിയെയും കോണ്‍ഗ്രസ്. ഭൂരിപക്ഷമുള്ളത് ഈ നിയമങ്ങളെല്ലാം പാസാകും. എന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയുണ്ടാക്കുക എന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം.

1

നാളെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ ആരംഭിക്കുന്നത്. കോവിഡ് അടക്കമുള്ള വിഷയങ്ങളെ ഗൗരവത്തോടെ ഉയര്‍ത്തി കാണിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. സമ്പദ് ഘടന തകര്‍ന്നതും ജിഡിപി ഏറ്റവും താഴ്ച്ചയിലെത്തിയതും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങളും സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിക്കേണ്ടി വരും.

രാജ്യസഭയിലും ലോക്‌സഭയിലും ഒരുപോലെ ചൈനീസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ജയറാം രമേശ് പറഞ്ഞു. സമ്പദ് ഘടന, വിപണി, കോവിഡ്, വിമാനത്താവളം സ്വകാര്യവത്കരിക്കല്‍ തുടങ്ങിയവയും ചര്‍ച്ചയാക്കും. ഇഐഎയും മണ്‍സൂണ്‍ സെഷനില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കാര്യമാണ്. ലോക്‌സഭയില്‍ പ്രധാനമന്ത്രി നേരിട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേശ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ഉത്തരം പറയുമെന്ന് കരുതുന്നുവെന്നും രമേശ് വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെസി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും രമേശ് പറഞ്ഞു.

കാര്‍ഷിക ഓര്‍ഡിനന്‍സ് കാര്‍ഷിക മേഖലയെ താളം തെറ്റിക്കുന്നതാണ്. ഭക്ഷ്യ വകുപ്പാണ് സാധാരണ ഭക്ഷ്യസാധനങ്ങളുടെ ശേഖരണം നടത്തേണ്ടത്. ഇതിനെയും പുതിയ ഓര്‍ഡിനന്‍സ് ബാധിക്കും. പല ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയാണ് ലഭിക്കുകയെന്നും ജയറാം രമേശ് ആരോപിച്ചു. അതേസമയം രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ഇത്തവണ പാര്‍ലമെന്റില്‍ സര്‍വകക്ഷി സമ്മേളനം നടക്കില്ല. ഇത് നടക്കാതിരിക്കുന്നതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ചോദ്യാത്തര വേളയും ശൂന്യ വേളയും റദ്ദാക്കിയ വിഷയത്തില്‍ അടക്കം സ്പീക്കറുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്.

English summary
congress will oppose 4 legislation in parliament monsoon session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X