കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമുതല്‍ നശിപ്പിച്ചാല്‍ കുടുങ്ങും, യുപിയില്‍ നിയമം, യോഗിയുടെ കാര്യം മറന്നോയെന്ന് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ നിയമനീക്കവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പൊതു മുതലോ സ്വകാര്യ സ്വത്തോ നശിപ്പിച്ചാല്‍ അതിന് ഉത്തരവാദികളായവരില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. എന്നാല്‍ ഇതിന്റെ പേരില്‍ കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഈ ഓര്‍ഡിനന്‍സിനെ എതിര്‍ക്കും. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ ഓര്‍ഡിനന്‍സിലൂടെ പുറത്തുവരുന്നതെന്ന് യോഗി പറഞ്ഞു. നിരവധി കേസുകള്‍ യോഗിക്കെതിരെയുണ്ട്, എന്നാല്‍ ഇത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

1

ആദ്യം സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് യോഗി ആദിത്യനാഥില്‍ നിന്നാണ്. ഗൊരഖ്പൂരിലെ എംപിയായിരുന്നപ്പോള്‍ നിരവധി കേസുകള്‍ യോഗിക്കെതിരെയുണ്ടായിരുന്നു. ഇത്തരത്തില്‍ വലിയ നാശനഷ്ടങ്ങളും അദ്ദേഹം ഉണ്ടാക്കിയിരുന്നു. അതൊക്കെ മറന്നിട്ടുള്ളതാണ് ഈ നീക്കമെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. യോഗി സര്‍ക്കാര്‍ ശരിക്കും ജനങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും വഞ്ചിക്കുകയാണ്. ഖുഷിനനഗര്‍, ഗൊരഖ്പൂര്‍, എന്നിവിടങ്ങളില്‍ അടക്കം ഇത്തരം നഷ്ടപരിഹാര ബില്‍ അവതരിപ്പിക്കാനാണ് നീക്കമെന്നും ലല്ലു കുറ്റപ്പെടുത്തി.

Recommended Video

cmsvideo
BJP MLA Devmani Dwivedi Aginst BJP Government In UP Over Atrocities Against Brahmins

യോഗി പഴയ കേസുകളില്‍ നഷ്ടപരിഹാരം നല്‍കിയാല്‍, മറ്റുള്ളവരും അതേ വഴി സ്വീകരിക്കുമെന്ന് ലല്ലു പറഞ്ഞു. സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് എതിരാളികളാണെങ്കില്‍ അവരുടെ പേരുകളും ഫോട്ടോയും പ്രസിദ്ധീകരിക്കാന്‍ യോഗി സര്‍ക്കാര്‍ മുന്നിലുണ്ടാവും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഗുണ്ടകളുമാണെങ്കില്‍ ഇതൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. നിയമസഭയില്‍ ഈ ബില്ലിന്‍ മേല്‍ ചര്‍ച്ച നടന്നിട്ടില്ലെങ്കില്‍ ഉറപ്പായും എതിര്‍ക്കുമെന്ന് അജയ് കുമാര്‍ ലല്ലു മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷത്തിനെ പേടിച്ച് സര്‍ക്കാര്‍ ഓടി ഓളിക്കുകയാണ്. കര്‍ഷകര്‍ യുപിയില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. യുവാക്കളും സര്‍ക്കാരിനോട് യോജിപ്പില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാണാതെ നിര്‍ബന്ധപൂര്‍വം ഒരു നിയമസഭാ സെഷനാണ് ശ്രമിക്കുന്നതെന്ന് ലല്ലു ആരോപിച്ചു. ബിഎസ്പി അധ്യക്ഷ മായാവതി ഇപ്പോള്‍ ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. അവരുടെ പാര്‍ട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഒരു നിലപാടാണ് ഉള്ളത്. അതുമായി മുന്നോട്ട് പോകുമെന്നും ലല്ലു പറഞ്ഞു.

English summary
congress will oppose damage recovery bill says ajay kumar lallu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X