സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി: ബിജെപിയെ പൂട്ടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്,27 ന് നടക്കുന്നത്
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ദില്ലിയിലേക്ക് കൂടി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്നില്‍ ധര്‍ണയിരിക്കാന്‍ തയ്യറാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അദ്ദേഹം എംഎല്‍എമാര്‍ക്ക് നല്‍കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ എന്തിനും തയ്യാറായിരിക്കണമെന്നാണ് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വേണ്ടി വന്നാല്‍ രാജ്ഭവന് മുന്നില്‍ നമ്മള്‍ 21 ദിവസം ധര്‍ണ്ണ നടത്തും ആവശ്യം വന്നാല്‍ അത് നടത്തിയെ തീരുവെന്നും ഗെലോട്ട് വ്യക്തമാക്കി.

രാഷ്ട്രപതിഭവനിലേക്ക്
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അശോക് ഗെലോട്ട്. എന്നാല്‍ രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് രാഷ്ട്രപതി ഭവന് മുന്നില്‍ കുത്തിയിരിക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോട്ടലില്‍
നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച് ഗവര്‍ണറില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കുന്നത് വരെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എല്ലാ എംഎല്‍എമാരും ജയ്പൂരിലെ ഹോട്ടലില്‍ തന്നെ തുടരുമെന്ന് രാജസ്ഥാന്‍ ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങ് അറിയിച്ചും. എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം ഇല്ലാതാക്കുക
ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര തയ്യാറാകത്തതെന്നും പ്രതാപ് സിങ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് പുറത്ത് വരുന്നതോടെ സര്‍ക്കാര്‍ പക്ഷത്തെ എംഎല്‍എമാരെ ഓരോരുത്തരായി പിടിക്കുക വഴി ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. എന്നാല്‍ എത്ര നാള്‍കാത്തിരുന്നാലും അംഗബലം ഉള്ളതിനാല്‍ അന്തിമ വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍
അതേസമയം, ബിജെപിക്കെതിരെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.

'സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’
മധ്യപ്രദേശിലും കര്‍ണാടകയിലും സര്‍ക്കാറിനെ അട്ടിമറിച്ചതിന് പിന്നാലെ രാജസ്ഥാനിലെ സര്‍ക്കാറിനേയും അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രക്ഷോഭം. 'സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നതെന്ന് രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി വേണുഗോപാല്‍ ട്വീറ്റിലൂടെ അറിയിച്ചു

ക്യാമ്പയിന്‍ തുടങ്ങും
നെറികേടിന്‍റെ രാഷ്ട്രീയത്തിനായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്യാനുമുള്ള ബിജെപിയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രതിഷേധം ആരംഭിക്കുകയാണെന്ന് കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു. സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ ജൂലൈ 26 മുതല്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം
ജനാധിപത്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഈ പ്രക്ഷോഭത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജൂലൈ 27ന് അതത് സംസ്ഥാനങ്ങളിലെ രാജ് ഭവന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ അങ്ങേയറ്റം പരിഹാസ്യമായ രാഷ്ട്രീയ കുതിരക്കച്ചവടമാണ് ബിജെപി രാജസ്ഥാനിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഏതു വിധേനയും
രാജസ്ഥാനിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കോൺഗ്രസ് സർക്കാരിനെ ഏതു വിധേനയും താഴെയിറക്കാൻ , ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശീർവാദത്തോടെ പണമൊഴുക്കിയിട്ടും, എം എൽ എ മാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടും പഠിച്ച പ ണി പതിനെട്ടും പാളിയ അവസ്ഥയിലാണ് ബിജെപിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി കോപ്പ് കൂട്ടിയത്
ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ, ഏറ്റവും നല്ല രീതിയിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രാജസ്ഥാൻ സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപി കോപ്പ് കൂട്ടിയത്. ജനങ്ങളുടെ മനസ്സിൽ ഭീതി പടർത്തി, സർക്കാരിനെ അസ്ഥിരപ്പെടുത്തി മധ്യപ്രദേശിൽ ചെയ്തത് പോലെ, പിൻവാതിലിലൂടെ അധികാരക്കസേരയിൽ വലിഞ്ഞു കയറാനാണ് ബിജെപി പകൽക്കിനാവ് കണ്ടത്.

നിയമസഭാ സമ്മേളനം
ഇതിൽ ഏറ്റവും പരിഹാസ്യമായത് ഈ നാണം കേട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിനു ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ഗവർണറുടെ ഓഫീസും, നിക്ഷ്പക്ഷമായി നിലകൊള്ളേണ്ട കേന്ദ്ര ഏജൻസികളെപ്പോലും വലിച്ചിഴക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാൻ ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതെ വരിക.

വിശ്വാസമർപ്പിക്കുക
ഭൂരിപക്ഷം തെളിയിക്കാൻ സർവാത്മനാ സന്നദ്ധത അറിയിച്ചിട്ടും അതിനു തടസം നിൽക്കുക, ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് തങ്ങളുടെ ജനാധിപത്യ കടമ നിറവേറ്റാൻ രാജ്ഭവനുള്ളിൽ പ്രതിഷേധിക്കേണ്ടി വരിക, ഇതൊക്കെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകൾക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടനാ സംരക്ഷകരാകേണ്ട ഗവർണർമാരുടെ ഓഫീസുകൾ പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമാകുമ്പോൾ, ഏതു ജനാധിപത്യ ഭരണകൂട സ്ഥാപനങ്ങളിലാണ് രാജ്യത്തെ ജനങ്ങൾ വിശ്വാസമർപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications