കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍'നാടകം'; നഷ്ടം കൂടുതല്‍ കോണ്‍ഗ്രസിന്!! രാജിക്കാര്യത്തില്‍ സ്പീക്കറുടെ തിരുമാനം ഇന്ന്?

Google Oneindia Malayalam News

ബെംഗളൂരു: എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് എന്ന നിലയിലേക്കാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയ സാഹചര്യം എത്തി നില്‍ക്കുന്നത്. വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് നിലപാടെടുക്കാമെന്നാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

<strong>വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത</strong>വിമതരെ വിപ്പില്‍ കുരുക്കാനാകാതെ കോണ്‍ഗ്രസ്; എന്താണ് വിപ്പ്? അറ്റകൈ പ്രയോഗത്തിന് സാധ്യത

വിധിക്ക് പിന്നാലെ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിമത എംഎല്‍എമാര്‍. ഇതോടെ കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം ഏറെകുറേ ഉറപ്പായിട്ടുണ്ട്. എന്നാല്‍ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന്‍റെ തകര്‍ച്ചയില്‍ കൂടുതല്‍ വില നല്‍കേണ്ടി വരിക കോണ്‍ഗ്രസ് ആകുമെന്നാണ് വിലയിരുത്തല്‍.

 വിജയത്തിലേക്ക്

വിജയത്തിലേക്ക്

ഒടുവില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര കര്‍ണാടകത്തില്‍ വിജയത്തിലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പോടെ സഖ്യസര്‍ക്കാര്‍ നിലം പതിച്ചേക്കും. നിലവില്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാരും 2 ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവെച്ചിരിക്കുന്നത്. വ്യാഴാഴ്ചായാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക.

 ഇന്ന് തന്നെ തിരുമാനം?

ഇന്ന് തന്നെ തിരുമാനം?

സുപ്രീം കോടതി വിധിയോടെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തിരുമാനം എടുത്തേക്കുമെന്നാണ് സൂചന. മുംബൈയില്‍ കഴിയുന്ന എംഎല്‍എമാര്‍ രാജി പിന്‍വലിക്കില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ രാജിവെച്ച സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറും നിയമസഭ സമ്മേളനത്തിന് എത്തിയേക്കില്ല.

 മടങ്ങിയാലും കാര്യമില്ല

മടങ്ങിയാലും കാര്യമില്ല

നിലവില്‍ രാജിവെച്ച രണ്ട് സ്വതന്ത്രരുടെ അടക്കം 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രാമലുംഗ റെഡ്ഡിയും ഗോവയില്‍ തുടരുന്ന ആനന്ദ് സിംഗും കോണ്‍ഗ്രസ് കാമ്പിലേക്ക് മടങ്ങിയെത്തിയാലും നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സഖ്യ സര്‍ക്കാരിന് കഴിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് ഉറപ്പാണ്.

 വിമതര്‍ തലവേദന

വിമതര്‍ തലവേദന

സഖ്യസര്‍ക്കാരിന്‍റെ പതനത്തില്‍ ഏറ്റവും കൂടുതല്‍ വിലകൊടുക്കേണ്ടി വരിക കോണ്‍ഗ്രസാകുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ സന്ദീപ് ശാസ്ത്രി വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.എത്രയൊക്കെ അനുനയത്തിന് ശ്രമിച്ചാലും വ്യാഴാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ എത്താന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യം താഴെ വീഴുകയാണെങ്കില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ വിമതര്‍ യെദ്യൂരപ്പയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ശാസ്ത്രി പറഞ്ഞു.

 അതൃപ്തിയുമായി നേതാക്കള്‍

അതൃപ്തിയുമായി നേതാക്കള്‍

നിലവിലെ സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ബിജെപി സര്‍ക്കാരിന് പ്രതീക്ഷിക്കേണ്ടതില്ല. നേരിയ ഭൂരിപക്ഷവും വിമതരുടെ ആവശ്യങ്ങളും ബിജെപിയെ പ്രതിസന്ധിയില്‍ ആക്കുമെന്നും ശാസ്ത്രി പറയുന്നു. അതേസമയം ഇപ്പോഴത്തെ അവസ്ഥയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

Recommended Video

cmsvideo
കലങ്ങി മറിഞ്ഞ കര്‍ണ്ണാടകം വീഴുമോ? | Morning News Focus | Oneindia Malayalam
 വ്യക്തമായ ഭൂരിപക്ഷം

വ്യക്തമായ ഭൂരിപക്ഷം

പാര്‍ട്ടി ആശയങ്ങളെ കണ്ണടച്ച് എതിര്‍ത്തിരുന്ന ഭരണപക്ഷത്തെ നേതാക്കള്‍ ബിജെപിയുടെ ഭാഗമാകുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പിന്നീട് തിരഞ്ഞെടുപ്പിനെ നേരിടുന്നതാകും ഉചിതമെന്നാണ് ഇവര്‍ പറയുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

<strong>പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; ഒരു വിഭാഗത്തിന് അതൃപ്തി</strong>പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; ഒരു വിഭാഗത്തിന് അതൃപ്തി

<strong>വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത</strong>വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

English summary
Congress will suffer most from karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X