കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കെതിരെ മാസ് നീക്കം... പ്രിയങ്ക കളി കാര്യമാക്കുന്നു, മുന്നില്‍ 2 നേതാക്കള്‍, തെരുവിലേക്ക്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് യോഗി ആദിത്യനാഥിന്റെ നീക്കത്തില്‍ ജാഗ്രതയില്‍. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയെ പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് മുമ്പ് സമരം തെരുവുകളിലേക്ക് എത്തിക്കാനാണ് പ്രിയങ്കയുടെ നീക്കം. ഇതിനായി എല്ലാ തരം വോട്ടുബാങ്കിനെ ഉള്‍പ്പെടുത്തി പ്രതിഷേധങ്ങളാണ് യുപി കോണ്‍ഗ്രസില്‍ ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലുവിനെ തൊട്ടപ്പോള്‍ ഇറങ്ങാതിരുന്ന എല്ലാ നേതാക്കളും കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയില്‍ ഒരുങ്ങിയിരിക്കുകയാണ്. ലഖ്‌നൗവില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ച് മറ്റൊരു പ്രക്ഷോഭവും നടന്നേക്കും.

കോണ്‍ഗ്രസ് കളി മാറ്റുന്നു

കോണ്‍ഗ്രസ് കളി മാറ്റുന്നു

യോഗി കോണ്‍ഗ്രസിനെതിരെ പ്രതികാര നടപടി തുടങ്ങിയിരിക്കുകയാണ്. അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തത് അതിന്റെ തുടക്കമായിരുന്നു. കോണ്‍ഗ്രസ് ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിംഗിനെതിരെയുള്ള കേസ് ശക്തമാക്കിയിരിക്കുകയാണ് യോഗി. പ്രിയങ്കയെ തളര്‍ത്തുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. അതിഥി തൊഴിലാളി വിഷയത്തില്‍ പ്രിയങ്ക നേട്ടമുണ്ടാക്കിയത് സന്ദീപിന്റെ കൂടി സഹകരണത്തോടെയായിരുന്നു.

എന്തുകൊണ്ട് സന്ദീപ്

എന്തുകൊണ്ട് സന്ദീപ്

സന്ദീപ് സിംഗ് ലഖ്‌നൗവില്‍ വലിയ തരംഗമായി കൊണ്ടിരിക്കുന്ന നേതാവാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. ഇടതുപക്ഷ സ്വാധീനമുള്ള നേതാവ് കൂടിയാണ് സന്ദീപ്. പ്രിയങ്കയ്ക്ക് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നതും, രാഹുലിന്റെ ടീമുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സന്ദീപാണ്. സോന്‍ഭദ്രയിലെ പ്രിയങ്കയുടെ സന്ദര്‍ശനത്തോടെ കോണ്‍ഗ്രസ് നേടിയ മൈലേജ് വലുതായിരുന്നു. ഇതിന്റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ സന്ദീപായിരുന്നു. യോഗിയെ പ്രകോപിപ്പിച്ച വിഷയം ഇതായിരുന്നു.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam
ബസ് വിവാദം

ബസ് വിവാദം

അതിഥി തൊഴിലാളികളെ എത്തിക്കാനുള്ള തന്ത്രം പ്രിയങ്ക സജ്ജമാക്കിയത് സന്ദീപിന്റെ സഹായത്തോടെയായിരുന്നു. സന്ദീപ് പോയാല്‍ പ്രിയങ്ക ദുര്‍ബലയാവുമെന്ന് യോഗിക്കറിയാം. എന്നാല്‍ കോണ്‍ഗ്രസ് ഇതൊരു അവസരമാക്കി എടുക്കുകയാണ്. ജിതിന്‍ പ്രസാദ അടക്കമുള്ള വന്‍കിട നേതാക്കളെ മുന്നില്‍ നിര്‍ത്തി യോഗിയെ വിറപ്പിക്കാനാണ് നീക്കം. സമാജ് വാദി പാര്‍ട്ടിയും ഒരുവശത്ത് യോഗിക്കെതിരെ സമരം നടത്തും. ലഖ്‌നൗ യുദ്ധക്കളമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

പ്രിയങ്ക മുന്നില്‍ കാണുന്നത്

പ്രിയങ്ക മുന്നില്‍ കാണുന്നത്

കോണ്‍ഗ്രസിന് 21 സീറ്റുകള്‍ നേടാന്‍ യുപിയില്‍ സഹായിച്ചത് കോണ്‍ഗ്രസ് അന്ന് മായാവതിക്കെതിരെ നടത്തിയ പ്രക്ഷോഭമാണ്. അന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന അറസ്റ്റിലായപ്പോള്‍ യുപി ഇളക്കിമറിച്ചിരുന്നു കോണ്‍ഗ്രസ്. ഇതിന്റെ ചുവടുപിടിച്ച് സമാജ് വാദി പാര്‍ട്ടിയും സമാന പ്രക്ഷോഭം നടത്തിയിരുന്നു. അത് പക്ഷേ മറ്റൊരു തലത്തിലേക്ക് പോയി. സമാജ് വാദി പാര്‍ട്ടി യുപിയില്‍ അധികാരം പിടിച്ചത് ഈ പ്രക്ഷോഭത്തിന്റെ ബലത്തിലായിരുന്നു. അതുകൊണ്ട് സമാന നീക്കം വിജയം കാണുമെന്ന് പ്രിയങ്ക പ്രതീക്ഷിക്കുന്നു.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സന്ദീപ് സിംഗിന്റെ ജാമ്യാപേക്ഷയില്‍ ആശ്വാസ വിധി പുറപ്പെടുവിച്ചിട്ടില്ല. ജൂണ്‍ 29നാണ് അടുത്ത വാദം കേള്‍ക്കല്‍. അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. ബസ്സുകള്‍ അതിഥി തൊഴിലാളികള്‍ക്കായി എത്തിച്ച വിഷയത്തിലാണ് സന്ദീപിനെതിരെ കേസ്. പല രേഖകളും കൃത്രിമമാണെന്നായിരുന്നു ബിജെപിയുടെ വാദം. ചില വാഹനങ്ങള്‍ മോഷണം പോയതാണെന്ന് വരെ യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ കേസ് രാഷ്ട്രീയ വിഷയമായി തന്നെ മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

യുപിയില്‍ തുടരും

യുപിയില്‍ തുടരും

ബിജെപി രാഷ്ട്രീയ പകപോക്കല്‍ തുടങ്ങിയ സാഹചര്യത്തില്‍ സന്ദീപ് സിംഗിനെ എന്ത് വില കൊടുത്തും രക്ഷിക്കണമെന്നാണ് പ്രിയങ്കയുടെ വാദം. അതിനായി ലഖ്‌നൗവില്‍ അവര്‍ ക്യാമ്പ് ചെയ്യും. അഭിഷേക് സിംഗ്വിയോ കപില്‍ സിബലോ പോലുള്ള പ്രമുഖര്‍ സന്ദീപിന്റെ രക്ഷയ്‌ക്കെത്തും. രാഹുല്‍ ഗാന്ധി സ്വന്തം ടീമിനോട് യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലുമായി വളരെ അടുപ്പമുള്ള നേതാവാണ് സന്ദീപ്. എന്നാല്‍ ചില ശക്തമായ തിരിച്ചടികള്‍ കിട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസ് നേതൃത്വം ഒരുമിച്ച് ഇറങ്ങൂ എന്ന് എസ്പി രഹസ്യമായി സമ്മതിക്കുന്നു.

മഹാപ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

മഹാപ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യാപക അഴിമതിയിലെ ഇരകളെ ലഖ്‌നൗവില്‍ എത്തിച്ചുള്ള മഹാപ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്. പ്രിയങ്ക ഇത് വിടാതെ പിടിച്ചിരിക്കുകയാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പേരുകളും ബിജെപി പൂഴ്ത്തി. എല്ലാം യോഗിയുടെ അടുപ്പക്കാരാണ്. ഇപ്പോള്‍ പിടിയിലായത് യഥാര്‍ത്ഥ കുറ്റവാളികള്‍ അല്ലെന്നും പ്രിയങ്ക പറയുന്നു. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ നിരവധി മത്സരാര്‍ത്ഥികളെയാണ് പ്രിയങ്ക എത്തിക്കുക. ഇവരെ നേരത്തെ പ്രിയങ്ക നേരിട്ട് കണ്ടിരുന്നു. 68000ത്തോളം പദവികളില്‍ നിയമിതരാവാനിരുന്ന സാധാരണക്കാരാണ് കുടുങ്ങിയിരിക്കുന്നത്. ഇവരുടെ രോഷം ബിജെപിക്കെതിരെ ശക്തമാണ്.

English summary
congress will support priyanka gandhi's aide sandeep singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X