കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ തിന്മയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ്.... അന്തിമ തീരുമാനത്തിലേക്ക്, എന്‍സിപി തീരുമാനിക്കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കത്ത് നല്‍കിയതോടെ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ രണ്ട് തിന്മകളെ തിരഞ്ഞെടുക്കണമെന്ന നിലയിലാണ് കോണ്‍ഗ്രസ്. ഒന്നുകില്‍ ബിജെപിയുടെ വഴിയേ കാര്യങ്ങള്‍ നയിക്കുക. അതല്ലെങ്കില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കുകയാണ് വഴിയെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഏതാണ് തിന്മയുടെ കാര്യത്തില്‍ കുറവുള്ള പാര്‍ട്ടിയെന്ന് കണ്ട് തിരഞ്ഞെടുക്കുന്നതാണ് മുന്നിലുള്ള വഴിയെന്നും ചവാന്‍ വ്യക്തമാക്കി.

1

അതേസമയം കോണ്‍ഗ്രസ് എന്‍സിപിയുമായി ചേര്‍ന്ന് സഖ്യകാര്യം ചര്‍ച്ച ചെയ്യുമെന്ന് അശോക് ചവാന്‍ വ്യക്തമാക്കി. ശരത് പവാറുമായുള്ള യോഗത്തിനായി കാത്തിരിക്കുകയാണ്. ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഏറ്റവും മികച്ച നിലപാട് കോണ്‍ഗ്രസില്‍ നിന്നുണ്ടാവും. എന്‍സിപിക്ക് നല്‍കിയ സമയം കഴിഞ്ഞാല്‍ മാത്രമേ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുള്ളൂ. ഗവര്‍ണറുടെ തീരുമാനത്തോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അശോക് ചവാന്‍ പറഞ്ഞു.

ഇന്ന് രാത്രി എട്ട് മണിക്ക് തീരുമാനം ഉണ്ടാകുമെന്ന് എന്‍സിപി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളുമായി വൈകീട്ട് അഞ്ച് മണിക്കാണ് എന്‍സിപി കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത്. ഗവര്‍ണര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്യാമെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ വൈകിയിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം ശിവസേനയുമായുള്ള സഖ്യത്തില്‍ വലിയ ജാഗ്രതയിലായിരുന്നു കോണ്‍ഗ്രസെന്ന് ഷിന്‍ഡെ വ്യക്തമാക്കി. എന്‍സിപിയോട് ശിവസേനയെ പിന്തുണച്ച് ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരുമിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ ഞങ്ങളുടെ സഖ്യമാണ്. എന്ത് തീരുമാനമെടുത്താലും ഒരുമിച്ചാണ് നടത്തുകയെന്നും ഷിന്‍ഡെ പറഞ്ഞു.

 ആദ്യം വിവാഹം നടക്കട്ടെ.... എന്നിട്ടാവാം കുട്ടികളുണ്ടാവുന്നത്, എന്‍സിപിയെ പരിഹസിച്ച് ഒവൈസി ആദ്യം വിവാഹം നടക്കട്ടെ.... എന്നിട്ടാവാം കുട്ടികളുണ്ടാവുന്നത്, എന്‍സിപിയെ പരിഹസിച്ച് ഒവൈസി

English summary
congress will take a united stand with ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X