കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളില്‍ അച്ചടക്കനടപടി ശക്തമാക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സഞ്ജയ് നിരുപത്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളാണ് വരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ഒരു റിപ്പോര്‍ട്ട് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏക്‌നാഥ് ഖെയ്ക്ക്വാദ് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കമില്ലായ്മയും സഞ്ജയ് നിരുപത്തിനുണ്ടെന്നും, അതിന് ശക്തമായ മറുപടി നല്‍കാനുമാണ് കോണ്‍ഗ്രസ് തീരുമാനം. സച്ചിന്‍ പൈലറ്റിനെ നിരുപം പിന്തുണച്ചതാണ് നടപടിക്ക് കാരണമായി പറയുന്നത്.

1

സച്ചിന്‍ പൈലറ്റ് വിഷയം നേതൃത്വം കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയെന്ന് നേരത്തെ നിരുപം പരസ്യമായി പറഞ്ഞിരുന്നു. പൈലറ്റിനെതിരെ നടപടിയെടുത്തതിന് പിന്നാലെ കടുത്ത നിര്‍ദേശങ്ങളാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിക്കുന്നവരെ ശക്തമായി തന്നെ നേരിടാനാണ് തീരുമാനം. പാര്‍ട്ടിക്കെതിരെ ട്വീറ്റ് ചെയ്ത് കുറച്ച് നേതാക്കളും ഈ വിഷയത്തില്‍ നടപടി നേരിട്ടേക്കും. നേരത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നിരുപം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
Sachin Pilot will be promoted to national politics | Oneindia Malayalam

കോണ്‍ഗ്രസിനുള്ളില്‍ രാഹുലും സോണിയയും രണ്ട് ഗ്രൂപ്പുകളാണെന്ന് നിരുപം തുറന്നടിച്ചു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായ അഹമ്മദ് പട്ടേലിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു നിരുപം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി താന്‍ പ്രചാരണം പോലും നടത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതിനെ സഞ്ജയ് നിരുപം തുറന്ന് എതിര്‍ത്തിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സഞ്ജയ് നിരുപം ശ്രമിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ തന്നെ മിലിന്ദ് ദേവ്‌റയും നേതൃത്വവുമായി അകന്ന് നില്‍ക്കുകയാണ്.

നേരത്തെ ഉദ്ധവ് താക്കറെ മാതോശ്രീയ്ക്ക് സമീപം വാങ്ങിയ സ്ഥലത്തെ കുറിച്ച് അന്വേഷണം വേണമെന്ന് നിരുപം ആവശ്യപ്പെട്ടിരുന്നു. ഇത് അനധികൃത ഇടപാടാണെന്ന് അദ്ദേഹം പഞ്ഞിരുന്നു. ഇതാണ് ശരിക്കും പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ശിവസേന പ്രവര്‍ത്തകര്‍ അതൃപ്തി കോണ്‍ഗ്രസിനെ അറിയിച്ചു. ഇത് എഐസിസിക്ക് മുന്നിലെത്തുകയും ചെയ്തു. അതേസമയം പൈലറ്റിനെ പോലുള്ളവര്‍ പാര്‍ട്ടി വിട്ട് പോവാന്‍ തുടങ്ങിയാല്‍, നേതാക്കളായി ആരും കോണ്‍ഗ്രസില്‍ ബാക്കിയുണ്ടാവില്ലെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി മുംബൈയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നെയില്ലെന്ന് നിരുപം ആരോപിച്ചു.

English summary
congress will take action against sanjay nirupam may expelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X