കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'

Google Oneindia Malayalam News

Recommended Video

cmsvideo
നേതാക്കളെ പോലും ഞെട്ടിച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം

ബെംഗളൂരു; ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയമായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 28 ലോക്സഭ 25 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും ഓരോ സീറ്റിലായിരുന്നു വിജയിച്ചത്. മാണ്ഡ്യയില്‍ വിജയിച്ചതാവട്ടെ ബിജെപി പിന്തുണയില്‍ മത്സരിച്ച സുമലതയും.

<strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ ഇവിഎമ്മില്‍ വോട്ടുകള്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം</strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ ഇവിഎമ്മില്‍ വോട്ടുകള്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് അധികാരം പങ്കിടവെ നടന്ന തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നില്‍ക്കയാണ് കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഞെട്ടിച്ചുകൊണ്ട് നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. തോറ്റമ്പിയ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് 6 ദിവസങ്ങള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയുടെ ഈ തിരിച്ചുവരവില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ..

മെയ് 29 ന്

മെയ് 29 ന്

സംസ്ഥാനത്തെ 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മെയ് 29 ന് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളിലാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസ് വിജയിച്ചത്

കോണ്‍ഗ്രസ് വിജയിച്ചത്

63 നഗരതദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1361 വാര്‍ഡുകളില്‍ 1221 ഇടത്തെ ഫലം പ്രഖ്യാപിച്ചപ്പോള്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്. ആകെ 509 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. 366 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 174 സീറ്റുകളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികളും വിജിയിച്ചിട്ടുണ്ട്. ബിഎസ്പി 3 ഉം സിപിഎം രണ്ടും വാര്‍ഡുകളില്‍ വിജയിച്ചു.

ഒറ്റയ്ക്ക് ഒറ്റയ്ക്ക്

ഒറ്റയ്ക്ക് ഒറ്റയ്ക്ക്

ലോക്സഭ തിരഞ്ഞെ‍ടുപ്പില്‍ സഖ്യമായിട്ടാണ് മത്സരിച്ചതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്ക് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മേധാവിത്വം നിലനിര്‍ത്തിയ പ്രദേശങ്ങളിലെല്ലാം കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് കാഴച്ചവെച്ചിരിക്കുന്നത്.

ഗുണ്ടറാവു

ഗുണ്ടറാവു

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിക്കുന്നത് എന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് വിധിയെന്നാണ് സംസ്ഥാന പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവും വ്യക്തമാക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയമുണ്ടാക്കിയതിന് ദിവസങ്ങള്‍ ശേഷിക്കയൊണ് കോണ്‍ഗ്രസ് ഈ വിജയം നേടിയത് എന്നതിനാല്‍ മുന്‍തിരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഗുണ്ടറാവു ട്വീറ്റ് ചെയ്തു.

ഗുണ്ടറാവുവിന്‍റെ ട്വീറ്റ്

അന്വേഷണം വേണം

ഒരു ഓര്‍മ്മപ്പെടുത്തല്‍

ഒരു ഓര്‍മ്മപ്പെടുത്തല്‍

കോണ്‍ഗ്രസ് മുക്ത് ഭാരത് സ്വപ്നം കാണുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് കര്‍ണാടകയിലെ ജനവിധിയെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഹൃദയങ്ങളിലെ വികാരമാണ് കോണ്‍ഗ്രസ് എന്നും കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെസി വേണുഗോപാല്‍

ഫേസ്ബുക്ക് പോസ്റ്റ്

എന്താണ് സംഭവിക്കുന്നത്

എന്താണ് സംഭവിക്കുന്നത്

എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പോടെയാണ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം 29 നാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിഎമ്മില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും പ്രധാനപ്പെട്ടകാര്യം ഇവിഎമ്മില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത് എന്നതാണെന്ന് ഷാഫി കുറിച്ചു.

ഷാഫി പറമ്പില്‍

ഇവിഎമ്മില്‍ മാത്രം

ജനങ്ങൾ കോൺഗ്രസിനോടൊപ്പം

ജനങ്ങൾ കോൺഗ്രസിനോടൊപ്പം

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനോടൊപ്പം ആണെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ എന്താണ് നടന്നത് എന്ന് പാർട്ടി പഠിക്കേണ്ടിയിരിക്കുന്നു. വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള ജനങ്ങളുടെ സംശയം ബലപ്പെടുത്തുന്നുണ്ട് കർണാടകയിലെ ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് ടി സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ടി സിദ്ധിഖ്

ഫേസ്ബുക്ക് പോസ്റ്റ്

അവിശ്വസനീയം

അവിശ്വസനീയം

കർണാടകത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അതുപോലെ തന്നെയാണ്. എന്നാൽ കർണാടകത്തിൽ 23ആം തീയതി ഫലം വന്നതിനു ശേഷമാണ് 29 ആം തീയതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 22 ജില്ലകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 4 ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ഉണ്ടാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് ഒറ്റയ്ക്ക് 16 ജില്ലയിലും 2 ജില്ലയിൽ ജെഡിഎസും മുൻതൂക്കം ഉണ്ടാക്കി എന്ന് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പിസി വിഷ്ണുനാഥ്

ഫേസ്ബുക്ക് കുറിപ്പ്

English summary
congress win in karanataka ulb election: How congress leaders have reacted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X