എന്‍സിപിയെ കൂടെകൂട്ടിയ ബിജെപി തന്ത്രം പൊളിച്ചടുക്കി കോണ്‍ഗ്രസ്: മഹാരാഷ്ട്രയില്‍ വന്‍ വിജയം
നാഗ്പൂർ: നാടകീയ സംഖ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്രയിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ഭണ്ഡാര, ഗോണ്ടിയ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലാണ് അപൂർവ്വ സഖ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. രണ്ട് ജില്ലാ പഞ്ചായത്തുകളിലേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെുപ്പ് നടന്നത്. ബി ജെ പിയെ ഒരു വിഭാഗം വിമത അംഗങ്ങളുടെ പിന്തുണ കരസ്ഥമാക്കാന്‍ സാധിച്ചതോടെ ഭണ്ഡാര ജില്ലാ പരിഷത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ധാരണയുടെ ഭാഗമായി ബി ജെ പി വിമത വിഭാഗത്തില്‍ നിന്നുള്ള അംഗം വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഭണ്ഡാരയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഗോണ്ടിയ ജില്ലയില്‍ ബി ജെ പിക്ക് അധികാരം നേടാന്‍ സഹായമായത് എന്‍ സി പിയുടെ പിന്തുണയായിരുന്നു. യശ്വന്ത് ഗൻവീർ, പങ്കജ് രഹംഗ്‌ദലെ എന്നിവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയുടെ സ്വന്തം ജില്ലയായ ഭണ്ഡാരയിരുന്ന പ്രധാന പോരാട്ട കേന്ദ്രം. 21 അംഗങ്ങളുള്ള കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു, എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഉറപ്പിക്കാൻ ആറ് അംഗങ്ങളുടെ പിന്തുണ കൂടി അവർക്ക് വേണമായിരുന്നു. സഖ്യകക്ഷിയായ എൻ സി പിക്ക് 13 പേരുടെ പിന്തുണയുള്ളതിനാല്‍ എളുപ്പത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമായിരുന്നു.
വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല
എന്നാൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം സഖ്യം സാധ്യമായില്ല. ബി ജെ പിക്ക് 12 സീറ്റുകളായിരുന്നു ഉണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ബി ജെ പിയും എന്‍ സി പിയും കൈ കോർത്തതോടെ സഖ്യത്തിന് 25 പേരുടെ പിന്തുണ ലഭിച്ചു. അപ്പോഴും കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ രണ്ട് പേരുടെ പിന്തുണ കൂടി ആവശ്യമായിരുന്നു. സ്വതന്ത്രരുടെ പിന്തുണ കൂടെ ഇത് മറികടക്കാന്‍ കഴിയുമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. ഭണ്ഡാരയിലെ പിന്തുണയ്ക്ക് പകരമായി അടുത്ത ജില്ലയായ ഗോണ്ടിയ ജില്ലാ പരിഷത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം ബി ജെ പി എന്‍ സി പിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ ഓഫർ എൻസിപി ഭണ്ഡാരയിൽ ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പാക്കിയപ്പോൾ സ്വന്തം തട്ടകത്തില്‍ അധികാരം നിലനിർത്താനുള്ള തന്ത്രവുമായി നാനാ പട്ടോളെ നേരിട്ട് ഇറങ്ങുകയായിരുന്നു. ബി ജെ പിയില്‍ നിന്നും ആറ് അംഗങ്ങളെ അടർത്തിയെടുത്ത നാനാ പട്ടോളെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അംഗബലം 26 ലേക്ക് ഉയർത്തി .
വാഗ്മരെ എന്ന നേതാവിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനായി മുന്നോട്ട് വന്നത്. എന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ബി ജെ പി എൻ സി പിയുമായി ബന്ധം സ്ഥാപിച്ചതെന്നും അതിനാലാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നുമാണ് വാഗ്മരെ അഭിപ്രായപ്പെട്ടത് . ഞങ്ങളുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും കൂടെയുണ്ട്. ഞങ്ങളുടെ അംഗങ്ങളിൽ പലരും എൻ സി പിയുമായി സഖ്യം ആഗ്രഹിക്കുന്നില്ല, തുംസർ പഞ്ചായത്ത് സമിതിയിൽ അവർ ഞങ്ങളുടെ ചില ആളുകളെ വേട്ടയാടിയത് മറക്കാന്‍ സാധിക്കില്ല. എന്‍ സി പി ദ്രോഹിച്ചപ്പോള്‍ അന്ന് ഞങ്ങളെ പിന്തുണച്ചത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications