കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്! കേവല ഭൂരിപക്ഷം ഉറപ്പാക്കി

  • By Aami Madhu
Google Oneindia Malayalam News

പ്രവചനങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും ശരിവെച്ച് രാജസ്ഥാനില്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്. 103 സീറ്റുകളില്‍ ലീഡ് നേടിയാണ് രാജസ്ഥാനില്‍ ബിജെപിയെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞത്. ബിജെപിക്ക് വെറും 71 സീറ്റുകളില്‍ മാത്രമാണ് ലീഡ്.

rahulrajasthan-154453174

1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു കാര്യങ്ങങ്ങള്‍. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.ഇത് വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിന് ഏറെകുറേ സാധിച്ചു.

പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമായിരുന്നു പ്രവചിച്ചത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിച്ചിരുന്നെങ്കിലും ശക്തമായ മുന്നേറ്റം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപിക്കെതിരായ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വന്ന വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.എന്നാല്‍ സംസ്ഥാന ഭരണത്തിന് പുറനെ കേന്ദ്രഭരണത്തിനെതിരായ വികാരവും ഇത്തവണ രാജസ്ഥാനില്‍ പ്രതിഫലിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലാണെന്നിരിക്കെ കോണ്‍ഗ്രസ് വിജയം വലിയ പ്രതിസന്ധിയാണ് ബിജെപിക്ക് സൃഷ്ടിക്കുക. 2014 ല്‍ ആകെയുള്ള 25 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ശീലമാണ് രാജസ്ഥാന്‍ ഇതുവരെ തുടര്‍ന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വിജയം ബിജെപിയുടെ ശവക്കുഴിയാണ് തോണ്ടിയിരിക്കുന്നത്.

English summary
congress wins rajasthan live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X