ദില്ലി പരാജയം; ബിജെപിയെ ട്രോളി കോണ്‍ഗ്രസിന്‍റെ 'ഹാപ്പി ഹഗ് ഡേ' വീഡിയോ, വന്‍ വൈറല്‍
Recommended Video
ദില്ലി: 'ഹഗ് ഡേ'യില്‍ ബിജെപിക്ക് ആശംസ അറിയിച്ചുള്ള കോണ്‍ഗ്രസിന്‍റെ ട്വീറ്റ് വന്‍ വൈറല്‍. ദില്ലി തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ 'ഹഗ്' ട്രോള്‍ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപിടിക്കുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പങ്കുവെച്ചത്.
പാര്‍ലമെന്‍റ് പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി മോദിയുടെ കെട്ടിപിടിക്കുന്ന രണ്ട് മിനിറ്റ് വീഡിയോ ആണ് കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ബിജെപിക്ക് ഒരേ സന്ദേശം. കെട്ടിപ്പിടിക്കുക, വെറുക്കരുത്. #ഹഗ്ഡേ, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'പാപത്തെ വെറുക്കൂ പാപിയെ സ്‌നേഹിക്കൂ'എന്ന മഹത്മാ ഗാന്ധിയുടെ വാക്കുകളോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗമാണ് വീഡിയോയില്‍. കഴിഞ്ഞ തവണയും ഇതേ വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. വീഡിയോ ട്വിറ്ററില്‍ വന്‍ വൈറലായിട്ടുണ്ട്.
2018 ജുലൈ 21 നായിരുന്നു ലോക്സഭയിലെ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത പ്രവൃത്തി. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കൊണ്ട് പ്രസംഗിച്ച രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച് സീറ്റില്‍ നിന്നും മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ ആശ്ലേഷിക്കുകയായിരുന്നു. മോദി പോലും രാഹുലിന്‍റെ പ്രവൃത്തിയില്‍ സ്തംബ്ധനായിപ്പോയ നിമിഷമായിരുന്നു. വീഡിയോ അന്ന് വന്‍ വൈറലായിരുന്നു.
Same message to BJP every year. Hug don't Hate. #HugDay pic.twitter.com/3yXCzOZzCn
— Congress (@INCIndia) February 12, 2020
'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ?'












Click it and Unblock the Notifications