ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം
ദില്ലി; കൊവിഡ് കാലത്ത് പുതിയൊരു കോൺഗ്രസ് ആണ് കളത്തിൽ. ഒരിക്കൽ ബിജെപി മാത്രം കുത്തയാക്കി വെച്ചിരുന്ന സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സകല സാധ്യതകളും ഉപയോഗിച്ച് ഭരണപക്ഷത്തിനെതിരെ തന്ത്രങ്ങൾ മെനയുകയാണ് നേതൃത്വം.
വരും ദിവസങ്ങൾ ബിജെപിയെ ചാനൽ ചർച്ചകളിലും മുൾമുനയിൽ നിർത്താൻ പുതിയ പദ്ധതി അവതരിപ്പിക്കാൻ ഇരിക്കുകയാണ് പാർട്ടി. ഇതിനായി #സ്പീക്ക്അപ്‌വാരിയേഴ്‌സ് എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ചാനൽ ചർച്ചകൾ
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ചാനൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് നേതൃത്വം തിരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടിയും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയുമെല്ലാം ഇതിന് കാരണമായി.

തിരിച്ചുവരവ്
പക്ഷം പിടിച്ചുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടക്കുന്നതെന്നും കോൺഗ്രസ് നേതൃത്വത്തെ ചർച്ചകളിൽ അവഹേളിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ പിൻവാങ്ങൽ.എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഈ തിരുമാനം പാർട്ടി നേതൃത്വം പിൻവലിച്ചു.

സ്പീക്ക്അപ്വാരിയേഴ്സ്
ബിജെപി വീഴ്ചകളെ മുൾമുനയിൽ നിർത്താൻ പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു. ഇപ്പോഴിതാ മറ്റൊരു പുതിയ പദ്ധതിയാണ് കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ വക്താക്കളെ കണ്ടെത്തുന്നതിനായി സ്പീക്ക്അപ്വാരിയേഴ്സ് എന്ന ക്യാമ്പെയ്നാണ് കോൺഗ്രസ് തുടക്കമിട്ടരിക്കുന്നത്.

സ്പീക്അപ് ഇന്ത്യ
കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ ആവശ്യപ്പെട്ട് നേരത്തേ സ്പീക്അപ് ഇന്ത്യ എന്ന പേരിൽ കോൺഗ്രസ് ഒരു ക്യാമ്പെയ്ന് തുടക്കമിട്ടിരുന്നു. ഇതിന് ഒരുമാസം പിന്നിടുമ്പോഴാണ് #സ്പീക്ക്പീക്ക്അപ്‌വാരിയേഴ്‌സ് ആരംഭിച്ചിരിക്കുന്നത്.

വിഷയങ്ങൾ ഇതാണ്
പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് & സോഷ്യൽ മീഡിയയുടെ ദേശീയ കോർഡിനേറ്റർ ഗൗരവ് പാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും കോൺഗ്രസ് വക്താക്കളാകാം എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

അപ്ലോഡ് ചെയ്യാം
ഏറ്റവും നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് കോൺഗ്രസിൻറെ വക്താക്കളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആളുകൾക്ക് അവരുടെ വീഡിയോകൾ [email protected] ലേക്ക് അയയ്ക്കാം അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെ ടാഗുചെയ്ത് വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നും ട്വീറ്റിൽ പറയുന്നു. .

കൊണ്ടും കൊടുത്തും
തത്സമയ ചർച്ചകൾക്കിടയിൽ കൊണ്ടും കൊടുത്തും കൈകാര്യം ചെയ്ത് പിടിച്ച് നിൽക്കേണ്ടത് അനിവാര്യമാണ്. മികച്ച രീതിയിൽ ചർച്ചകൾ കൈകാര്യം ചെയ്യാൻ സാധിച്ചില്ലേങ്കിൽ അത് തിരിച്ചടിയാകും. കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ സർക്കാരിനെ മുൾമുനയിൽ നിർത്തണമെങ്കിൽ ചടലുമായി ഇടപെടുന്ന വക്താക്കൾ പാർട്ടിക്ക് ആവശ്യമാണ്.

പരിമിതികൾ ഉണ്ട്
മാത്രമല്ല കൊവിഡ് സാഹചര്യത്തിൽ എല്ലാവരും വീടകളിലിരിക്കാൻ നിർബന്ധിതരായിരിക്കുകയായണ്. ഭരണകക്ഷിക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് എളുപ്പമാകും. എന്നാൽ കോൺഗ്രസിന് തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പരിമിതികളുണ്ട്.

ജനങ്ങളിലേക്കെത്താൻ
ടിവി ചർച്ചകളിലൂടെ പാർട്ടിയുടെ ഇടപെടലുകളും ജനങ്ങളിലേക്കെത്തിക്കണം, ഇതിനായി മികച്ച രീതിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നവർ ആയിരിക്കണം ജനങ്ങൾക്ക് മുന്നിൽ എത്തേണ്ടത്. ഇത് കൂടി മുന്നിൽ കണ്ടാണ് പാർട്ടിയുടെ പുതിയ നീക്കം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവൻ രോഹൻഗുപ്ത പോലുള്ളവർ നിലവിൽ ചാനൽ ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ട്.

ബിജെപി വക്താവ്
കഴിഞ്ഞ ദിവസങ്ങളിൽ രോഹൻ ഗുപ്ത ബിജെപിയുടെ ഔദ്യോഗിക വക്താവിനെ കൈകാര്യം ചെയ്ത രീതി വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു രോഹൻ ബിജെപി ഔദ്യോഗിക വക്താവ് ഗൗരവ് ഭാട്ടിയയെ കുഴക്കിയത്.

പരിഹാസം
ചര്‍ച്ചക്കിടെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ബി ജെ പി സര്‍ക്കാര്‍ നിസംഗത കാണിക്കുന്നുവെന്ന ആരോപിച്ച രോഹന്‍ഗുപ്ത ഭാട്ടിയയോട് തൊഴില്‍മന്ത്രിയുടെ പേര് പറയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ പേര് പറയാനാകാതെ ഗൂഗിളിൽ തിരയുന്ന ഗൗരവ് ഭാട്ടിയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications