കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മടയില്‍ ചെന്ന് പ്രിയങ്ക; വാരണാസിയില്‍ അറസ്റ്റിലായവരുമായി കൂടിക്കാഴ്ച

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തില്‍ യുപിയില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നരേന്ദ്രമോദിയുടെ വാരണാസിയിലും പ്രതിഷേധകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക. പ്രതിഷേധത്തില്‍ അറസ്റ്റിലായവരെ പ്രിയങ്ക സന്ദര്‍ശിച്ചു. വിശദാംശങ്ങളിലേക്ക്

 കനത്ത പ്രതിഷേധം

കനത്ത പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരായി വലിയ പ്രതിഷേധമാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടന്നത്. പ്രതിഷേധങ്ങളില്‍ 20 ഓളം പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 പ്രതിഷേധകര്‍ക്കൊപ്പം

പ്രതിഷേധകര്‍ക്കൊപ്പം

നേരത്തേ തന്നെ പ്രതിഷേധകരെ പിന്തുണച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മോദിയുടെ മണ്ഡലമായ വാരണാസിയിലും എത്തി പ്രതിഷേധകര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക.

 പോലീസിനെതിരെ

പോലീസിനെതിരെ

വെള്ളിയാഴ്ച വാരണാസിയില്‍ എത്തിയ പ്രിയങ്ക പ്രതിഷേധത്തില്‍ അറസ്റ്റിലായിരുന്ന സാമൂഹിക പ്രവര്‍ത്തകരുമായും ബനാറസ് ഹിന്ദു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുമായും സംവദിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവരോട് പോലീസ് അനീതി കാട്ടിയെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

 ഭരണകുടം തയ്യാറാകണം

ഭരണകുടം തയ്യാറാകണം

പോലീസ് പ്രതിഷേധകരെ ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. താന്‍ അവര്‍ക്കൊപ്പമാണ്. അനീതിക്കെതിരെ പ്രതിഷേധിച്ചവരെ താന്‍ ബഹുമാനിക്കുന്നു, പ്രിയങ്ക പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ കേള്‍ക്കാന്‍ ഭരണകുടം തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

രാജ്യത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ ശബ്ഗമുയര്‍ത്തിയെന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു. പ്രതിഷേധത്തില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരായ ഏക്താ ശേഖറിനേയും ഭര്‍ത്താവ് രവിയേയും പ്രിയങ്ക സന്ദര്‍ശിച്ചു.

 ക്ഷേത്ര സന്ദര്‍ശനം

ക്ഷേത്ര സന്ദര്‍ശനം

വാരാണാസിയില്‍ എത്തിയ പ്രിയങ്ക ആദ്യം പോയത് രാജ്ഘട്ടിലെ സന്ത് രവിദാസ് ക്ഷേത്രത്തിലേക്കായിരുന്നു. തുടര്‍ന്ന് പഞ്ചഗംഗയിലേക്ക് ബോട്ട് മാര്‍ഗം എത്തി. അവിടെ വെച്ചും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

 പ്രിയങ്കക്കെതിരെ ബിജെപി

പ്രിയങ്കക്കെതിരെ ബിജെപി

പിന്നീട് കാശി വിശ്വനാഥ ക്ഷേത്രവും അവര്‍ സന്ദര്‍ശിച്ചു. അതേസമയം പ്രിയങ്കയുടെ വാരണാസി സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സംബിത് പാത്ര രംഗത്തെത്തി. എന്തുകൊണ്ടാണ് നിരവധി കുട്ടികള്‍ മരിച്ച രാജസ്ഥാനിലെ കോട്ടയില്‍ പ്രിയങ്ക സന്ദര്‍ശനം നടത്താതിരുന്നതെന്ന് സംബിത് പാത്ര ചോദിച്ചു.

 എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല

എന്തുകൊണ്ട് സന്ദര്‍ശിച്ചില്ല

താന്‍ പ്രിയങ്കയെ വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് നിരവധി കുട്ടികള്‍ മരിച്ചത്. എന്തുകൊണ്ടാണ് പ്രിയങ്ക കുട്ടികള്‍ നഷ്ടപ്പെട്ട അവിടുത്തെ അമ്മമാരെ സന്ദര്‍ശിക്കാത്തത്, സംബിത് പാത്ര ചോദിച്ചു.

English summary
Congress with jailed protesters says Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X