കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ബസുകള്‍ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ബസുകള്‍ക്ക് അനുമതി നല്‍കുന്നതിനായി നാല് മണി വരെ കാത്ത് നിന്ന ശേഷമാണ് പ്രിയങ്കാഗാന്ധി ബസുകള്‍ പിന്‍വലിച്ചത്.

Recommended Video

cmsvideo
Congress withdraws buses for migrants, hits out at UP govt for ‘drama’ : Oneindia Malayalam

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്കാഗാന്ധി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് ഇപ്പോഴും തുടരുകയാണ്. ഒടുവില്‍ യോഗി ബസുകള്‍ക്ക് അനുമതി നല്‍കാതെ വന്നതോടെയാണ് പ്രിയങ്കാഗാന്ധി ബസുകള്‍ തിരിച്ചു വിളിച്ചത്.

തിരിച്ചു വിളിച്ചു

തിരിച്ചു വിളിച്ചു

പുലര്‍ച്ചെ നാല് മണി വരെ അനുമതിക്കായി കാത്ത് നിന്നിട്ടും യോഗി സര്‍ക്കാര്‍ അനുമതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ബസുകള്‍ തിരിച്ചു വിളിച്ചത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രിയങ്കാഗാന്ധി രംഗത്തെത്തി. വിഷയം ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഒരു ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമാണ് നിഷേധിച്ചത്.

 പ്രതിഷേധം

പ്രതിഷേധം

അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നിരവധി ബസുകളാണ് ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയില്‍ രാവിലെ മുതല്‍ കാത്ത്കിടക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ വലിയ പ്രതിഷേധവും സംഘടിപ്പിച്ചരുന്നു. ബസുകള്‍ തിരിച്ചുവിളിക്കുന്നതിന് മുന്‍പ് പ്രിയങ്കാഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
രാഷ്ട്രീയത്തിനേക്കാള്‍ മുകളില്‍ ഉയരേണ്ട സമയമാണ് ഇതെന്നായിരുന്നു പ്രിയങ്കാഗാന്ധിയുടെ പ്രതികരണം. കഠിനമായ ചൂടില്‍ നാല്‍നടയായി നാട്ടിലേക്ക് പോകുന്നവരെ സഹായിക്കുകയെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

മെയ് 17 ന് ഗാസിയാബാദ് അതിര്‍ത്തിയില്‍ ഞങ്ങള്‍ സജ്ജമാക്കിയ 500 ബസുകളിലായി 20000 പേര്‍ സുരക്ഷിതമായി വീടുകളില്‍ എത്തിയിരുന്നു. ഇന്നലെ ഞങ്ങള്‍ ഏര്‍പ്പാടാക്കിയ 900 ബസുകള്‍ അനുമതി നല്‍കിയിരുന്നുവെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ 72000 പേര്‍ സുരക്ഷിതമായി വീടുകളില്‍ എത്തുമായിരുന്നു.പക്ഷെ ഞങ്ങള്‍ രാഷ്ട്രീയ നാടകത്തില്‍ കുടുങ്ങി. ഈ സമയത്ത് ഇന്ത്യയുടെ നട്ടെല്ലായ തൊഴിലാളികളോടുള്ള നമ്മള്‍ക്കുള്ള ഉത്തരവാദിത്തം മനസിലാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്.

 സഹായം

സഹായം

ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ച് ബസുകളുടേയും ഡൈവര്‍മാരുടേയും ലിസ്റ്റ് തയ്യാറാക്കി അയക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് ചെയ്യുന്ന ഈ നിസ്വാര്‍ത്ഥ സേവനത്തില്‍ 67 ലക്ഷത്തിലധികം പേര്‍ക്ക് സഹായമായെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ക്രെഡിറ്റ് എടുക്കൂ

ക്രെഡിറ്റ് എടുക്കൂ

കോണ്‍ഗ്രസ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ ബസുകള്‍ക്ക് ചൊവ്വാഴ്ച്ച മുതലായിരുന്നു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ബസുകളില്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ പതിച്ച് ഈ ദൗത്യത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാമെന്നും എന്നാല്‍ ബസുകള്‍ ഓടാനുള്ള അനുമതി നല്‍കിയാല്‍ മതിയെന്നും പ്രിയങ്കാഗാന്ധി പറഞ്ഞിരുന്നു.

രാഷ്ട്രീയം കൡക്കുകയാണ്

രാഷ്ട്രീയം കൡക്കുകയാണ്

ഞങ്ങള്‍ രാഷ്ട്രീയം കളിക്കുന്നില്ലെന്നും ബസുകളില്‍ അവര്‍ക്ക് വേണമെങ്കില്‍ അവരുടെ പാര്‍ട്ടികളുടെ നേതാക്കളുടെ ചിത്രം പതിക്കാം, കൊടികള്‍ വെക്കാം, എന്തുവേണമെങ്കിലും ചെയ്ത് കൊള്ളട്ടെ. അതിഥി തൊഴിലാളികളെ ഇനിയും കഷ്ടപ്പെടുത്തരുത്. 800 ഓളം ബസുകളാണ് അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെടാന്‍ തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി വേണം. അവര്‍ പാവപ്പെട്ട ജനങ്ങളുടെ മേല്‍ രാഷ്ട്രീയം കൡക്കുകയാണ്. എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

English summary
Congress Withdrawing the Buses Stationed at UP Boarder Due to Yogi Denied Permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X