ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വിശ്വാസ വോട്ട് നേടി
ദില്ലി: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. 34 പേരുടെ പിന്തുണയോടെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിജയം ഉറപ്പിച്ചു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അംഗങ്ങളുടെ സാന്നിധ്യത്തില്‍ കോടതിയില്‍ ആയിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക.
വോട്ടെടുപ്പ് നിമിഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ കൂറുമാറിയിരുന്നു. അതേസമയം ബിജെപി പുറത്താക്കിയ ഭീം ലാല്‍ ആര്യ കോണ്‍ഗ്രസിനു അനുകൂലമായി വോട്ടു ചെയ്യുകയും ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരുടെ വോട്ടും സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണകൂടി നേടിയതോടെയാണ് കോണ്‍ഗ്രസ് വിജയം പൂര്‍ണ്ണമായത്.

71 അംഗ സഭയില്‍ വിമതര്‍ അയോഗ്യരാക്കപ്പെട്ടതോടെ 27 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഒരാള്‍ കൂറുമാറിയതോ
ടെ എംഎല്‍എമാരുടെ എണ്ണം 26 ആയി. ബിജെപിക്ക് 28 അംഗങ്ങളുമുണ്ട്. ഇതില്‍ ഒരു അംഗമായ ഭീം ലാല്‍ ആര്യയെ ബിജെപി സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും ആര്യക്ക് സഭയില്‍ പ്രവേശിക്കാമായിരുന്നു. ഇത് കോണ്‍ഗ്രസിനു ഗുണം ചെയ്തു.
കഴിഞ്ഞ മാസം 18ന്് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയില്‍ 36 എംഎല്‍എമാരുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.
പ്രതിപക്ഷ ബിജെപിക്ക് നിമസഭയില്‍ 28 എംഎല്‍എമാരുണ്ട്. വിശ്വാസ വോട്ടെടുപ്പ് കോണ്‍ഗ്രസ് നേടി എന്നും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമാണെന്നും ഹരീഷ് റാവത്ത് പ്രതികരിച്ചു. വിധി അംഗീകരിക്കുന്നുവെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications