Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ വിജയകാന്തും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിലേക്ക്?; താരവുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി

ചെന്നൈ: ഡിഎംകെയുമായുള്ള സഖ്യം പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ വലിയ മുന്നേറ്റത്തിന് ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പുതുച്ചേരിയില്‍ ഉള്‍പ്പടെ 10 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം എന്നതിനോടൊപ്പം തന്നെ പ്രതിപക്ഷ സഖ്യം ഊട്ടിയുറപ്പിക്കുന്ന എന്നത് കൂടിയാണ് ഡിഎംകെ സഖ്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കം തമിഴ്നാട്ടില്‍ ഒരു സീറ്റ്പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നാണ് സര്‍വ്വേകളെല്ലാം പ്രവചിക്കുന്നത്. ഇതിനിടെയാണ് നടന്‍ വിജയാകാന്തിന്‍റെ ഡിഎംഡികെയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപി സഖ്യത്തിന്‍റെ ഭാഗം

ബിജെപി സഖ്യത്തിന്‍റെ ഭാഗം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു വിജയകാന്തിന്‍റെ പാര്‍ട്ടിയായ ഡിഎംഡികെ മത്സരിച്ചത്. ഇത്തവണ ബിജെപി എഐഎഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയകാന്തും പതിയെ സഖ്യത്തിന്‍റെ ഭാഗമാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

കോണ്‍ഗ്രസ് ശ്രമം

കോണ്‍ഗ്രസ് ശ്രമം

എന്നാല്‍ സീറ്റ് വിഭജനത്തില്‍ എഐഎഡിഎംകെയുമായി ധാരണയുണ്ടാക്കാന്‍ വിജയകാന്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിഎംഡികെയെ വിശാസസഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്.

എസ് തിരുനാവക്കരശര്‍

എസ് തിരുനാവക്കരശര്‍

വിജയകാന്തുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനും താല്‍പര്യമുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ കൂടി സമ്മതത്തോടുകൂടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് തിരുനാവക്കരശര്‍ കഴിഞ്ഞ ദിവസം വിജയകാന്തുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് പാര്‍ട്ടി വ‍ൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയവും

രാഷ്ട്രീയവും

അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ വിജയകാന്തുമായി വ്യാഴാഴ്ച സാലിഗ്രാമത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു തിരുനാക്കരശര്‍ കൂടിക്കാഴ്ച്ച നടത്തിയത്. വ്യക്തിപരമായ കുടിക്കാഴ്ച്ചയെന്നാണ് വ്യക്തമാക്കുന്നതെങ്കിലും രാഷ്ട്രീയവും ചര്‍ച്ചചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഉചിതമായ തീരുമാനമെടുക്കണം

ഉചിതമായ തീരുമാനമെടുക്കണം

കഴിഞ്ഞ നാലരവര്‍ഷം രാജ്യത്ത് നടന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് വിജയകാന്തിനോട് അഭ്യര്‍ത്ഥിച്ചുവെന്നും കുടിക്കാഴ്ച്ചക്ക് ശേഷം തിരുനാവക്കരശര്‍ വ്യക്തമാക്കി.

മനസ്സ് തുറന്നില്ല

മനസ്സ് തുറന്നില്ല

തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി വിജയകാന്ത് ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ സന്ദര്‍ശനം. സഖ്യവും ചര്‍ച്ചയുടെ ഭാഗമായെന്ന് തിരുനാവക്കരശര്‍ വ്യക്തമാക്കിയെങ്കിലും ഡിഎംഡികെ നേതൃത്വം മനസ്സ് തുറന്നിട്ടില്ല.

എഐഎഡിഎംകെ-ബിജെപി

എഐഎഡിഎംകെ-ബിജെപി

എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ ഡിഎംഡികെയും എത്തുമെന്നായിരുന്നു നേരത്തെ ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ഇടയില്‍ ധാരണയുണ്ടായില്ല. എഐഎഡിഎംകെ നേതാവ് പി തങ്കമണി കഴിഞ്ഞ ദിവസം ഡിഎംഡികെയുമായി ചര്‍ച്ച നടത്തിയിരുന്നു.

നാല് സീറ്റ്

നാല് സീറ്റ്

മുന്നണയില്‍ പാട്ടാളി മക്കള്‍ കക്ഷിക്ക് നല്‍കുന്ന അതേ പരിഗണന സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്കും ലഭിക്കണമെന്നായിരുന്നു ഡിഎംഡികെയുടെ ആവശ്യം. എട്ടു സീറ്റായിരുന്നു ഡിഎംഡികെ ആവശ്യപ്പെട്ടത്. നാല് സീറ്റേ നല്‍കാന്‍ കഴിയുവെന്നാണ് നിലപാടില്‍ എഐഎഡിഎംകെയും ഉറച്ചു നിന്നു.

പാട്ടാളി മക്കള്‍ കക്ഷിക്ക്

പാട്ടാളി മക്കള്‍ കക്ഷിക്ക്

ഇതോടെയാണ് വിജയാകാന്തിനെ വിശാല മുന്നണിയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. പാട്ടാളി മക്കള്‍ കക്ഷിക്ക് തമിഴ്നാട്ടിലെ ചില മേഖലകളില്‍ മാത്രമാണ് സ്വാധീനമുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് സംസ്ഥാനത്തെ എല്ലായിടങ്ങളിലും നിശ്ചിത വോട്ടുവിഹിതം ഉണ്ടെന്നാണ് വിജയകാന്തിന്‍റെ വാദം.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

സഖ്യത്തിന്‍റെ ഭാഗമായി ബിജെപിക്ക് 5 സീറ്റും പിഎംകെയ്ക്ക് ഏഴുസീറ്റുകളാണ് എഐഎഡിഎംകെ നല്‍കിയിരിക്കുന്നത്. പുതിച്ചേരിയിലെ സീറ്റ് എന്‍ആര്‍ കോണ്‍ഗ്രസിന് നല്‍കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്.

27 സീറ്റില്‍

27 സീറ്റില്‍

ബാക്കിയുള്ള 27 സീറ്റില്‍ എട്ടുസീറ്റുകളാണ് ഡിഎംഡികെ ചോദിക്കുന്നത്. അങ്ങനെയങ്കില്‍ 19 സീറ്റ് മാത്രമേ എഐഎഡിഎംകെയ്ക്ക് മത്സരിക്കാന്‍ ലഭിക്കുകയുള്ളു. കഴിഞ്ഞ തവണ 39 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്രയും സീറ്റുകള്‍ കുറയുന്നത് എഐഎഡിഎംകെയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

ഡിഎംകെ-കോണ്‍ഗ്രസ്

ഡിഎംകെ-കോണ്‍ഗ്രസ്

എഐഎഡിഎംകെ-ഡിഎംഡികെ ബന്ധത്തിലെ പ്രതിസന്ധി മുതലെടുത്ത് വിജയകാന്തിനെ മുന്നണയില്‍ എത്തിക്കാനാണ് ഡിഎംകെ-കോണ്‍ഗ്രസ് കൂട്ടുക്കെട്ട് ശ്രമിക്കുന്നത്. ഡിംഡികെയെക്കൂടി സഖ്യത്തിന്‍റെ ഭാഗമാക്കേണ്ടിവന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+