കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ തോറ്റതോടെ മഹേഷിന്റെ പ്രതികാരവുമായി കോൺഗ്രസ് പ്രവർത്തകൻ, 5 വർഷത്തേക്ക് കഠിന ശപഥം

Google Oneindia Malayalam News

ഗുണ: തല്ലിയ ആളെ തിരിച്ച് തല്ലുന്നത് വരെ ചെരിപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് മഹേഷിന്റെ കഥയാണ് മലയാളത്തിലെ ഹിറ്റ് സിനിമയായ മഹേഷിന്റെ പ്രതികാരം. യഥാര്‍ത്ഥ ജീവിതത്തിലുമുണ്ട് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഈ കഥാപാത്രം. അങ്ങ് മധ്യപ്രദേശില്‍. കൃത്യമായി പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്‍ മണ്ഡലമായ ഗുണയില്‍.

സ്വയംഭോഗം ചെയ്യുന്ന ബ്ലൂഫിലിം കാണുന്നവരുടെ മക്കൾക്ക് ഓട്ടിസമെന്ന് വൈദികൻ, പൊളിച്ചടുക്കി മറുപടിസ്വയംഭോഗം ചെയ്യുന്ന ബ്ലൂഫിലിം കാണുന്നവരുടെ മക്കൾക്ക് ഓട്ടിസമെന്ന് വൈദികൻ, പൊളിച്ചടുക്കി മറുപടി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് കോട്ടയായിരുന്നു ഗുണ. സിന്ധ്യ കുടുംബത്തിലുളളവര്‍ കാലങ്ങളായി ജയിച്ച് വരുന്ന മണ്ഡലം. ഇക്കുറി പക്ഷെ ഗുണ കോണ്‍ഗ്രസിനെ കൈവിട്ടു. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുളള പ്രത്യേക ദൗത്യവുമായി പോയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഗുണയില്‍ തോല്‍വിയായിരുന്നു ഫലം.

congress

കോണ്‍ഗ്രസിനേയും സിന്ധ്യയേയും ഞെട്ടിച്ച തോല്‍വിക്ക് പിന്നാലെ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ രുമേഷ് ശര്‍മ്മ എന്ന പ്രവര്‍ത്തകന്‍ എത്തിയത് അല്‍പം വ്യത്യസ്തനായിട്ടാണ്. ചെരിപ്പും ഷര്‍ട്ടും ധരിക്കാതെയാണ് രുമേഷ് എത്തിയത്. മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യയുടെ ചിത്രം നെഞ്ചില്‍ പച്ച കുത്തുകയും ചെയ്തിരിക്കുന്നു.

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി പ്രിയങ്ക ഗാന്ധി, മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോൺഗ്രസ്ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി പ്രിയങ്ക ഗാന്ധി, മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോൺഗ്രസ്

ജ്യോതിരാദിത്യ സിന്ധ്യയോടുളള കടുത്ത ആരാധന തന്നെയാണ് നെഞ്ചില്‍ ചിത്രം പച്ച കുത്താനുളള രുമേഷിന്റെ തീരുമാനത്തിന് പിന്നില്‍. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സിന്ധ്യ ആണെന്ന് രുമേഷ് പറയുന്നു. ഗുണയിലെ സിന്ധ്യയുടെ തോല്‍വിയില്‍ കടുത്ത വേദനയുണ്ട്. ഗുണയില്‍ സിന്ധ്യ ജയിക്കുന്നത് വരെ കടുത്ത ശപഥത്തിലാണ് രുമേഷ്. അടുത്ത അഞ്ച് വര്‍ഷം താന്‍ ഷര്‍ട്ടോ ചെരിപ്പോ ധരിക്കില്ല. 5 വര്‍ഷത്തിനപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിന്ധ്യ ജയിച്ചാല്‍ മാത്രം തനിക്ക് ഷര്‍ട്ടും ചെരിപ്പും മതി എന്നാണി കോണ്‍ഗ്രസുകാരന്റെ തീരുമാനം.

English summary
Congress worker decides not to wear footwear and shirt till Jyotiraditya Scindia wins from Guna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X