കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും!! ഫേസ്ബുക്ക് പോസ്റ്റ് 45 കാരന്റെ ജീവനെടുത്തു, കുത്തിക്കൊന്നു!

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നാണ് കുത്തിക്കൊന്നതെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മനോജ് ദൂബെ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. അസല്‍ഫ മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് തിങ്കളാഴ്ച രാത്രി 1.30നാണ് സംഭവം. പോലീസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം നടന്ന ഉടനെ ദൂബെയെ പോലീസ് ആശുപത്രിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രാഷ്ട്രീയം സംബന്ധിച്ച പോസ്റ്റാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് അറിവായിട്ടില്ല. സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

dead-body4-

ദുബെ എതിരാളികളെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതോടെയാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. 2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ദൂബെയുടെ പോസ്റ്റിന് കീഴില്‍ ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മോശമായ കമന്റുകളാണ് പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍ അവസാനിച്ചുവെന്നാണ് ബന്ധുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Congress Worker Stabbed To Death In Mumbai Allegedly Over Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X