കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിഞ്ഞ കസേരകള്‍ പകര്‍ത്തി! മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം! വീഡിയോ

  • By
Google Oneindia Malayalam News

ചെന്നൈ: പരിപാടിക്ക് ആളുകള്‍ ഇല്ലാത്തതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തമിഴ്നാട്ടിലാണ് സംഭവം. പരിപാടിയിലെ ആളൊഴിഞ്ഞ കസേരകള്‍ മാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ് പ്രവര്‍ത്തകരെ കലി പിടിപ്പിച്ചത്.

tamilmediaattack

ശനിയാഴ്ച വിരുദുന്‍ നഗര്‍ ജില്ലയില്‍ അഴഗിരി പങ്കെടുക്കാനിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്ക് ജനപങ്കാളിത്തം കുറഞ്ഞത് പകര്‍ത്തുകയായിരുന്നു മാധ്യമ പ്രവര്‍ത്തകനായ മുത്തുരാജ്. എന്നാല്‍ മുത്തുരാജിന്‍റെ പ്രവൃത്തി ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അയാളെ മര്‍ദ്ദിക്കുകയായിരുന്നു.

<strong>'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ" title="'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"" />'രേവതി, പൂര്‍ണിമ, ഊര്‍വ്വശി, എത്ര പേര്‍,.. മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ"

പരിപാടി കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്തോടെ പരിപാടിക്കിടെ കൂട്ടത്തല്ലായി. പരിക്കേറ്റ മുത്തുരാജിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചവര്‍ക്കെതിരെ മുത്തുരാജ് പോലീസില്‍ പരാതി നല്‍കി.

<strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം</strong>മോദി തന്നെ 'ഹീറോ'! കാവിക്കോട്ട ഇളക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല! സര്‍വ്വേ ഫലം

പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബിജെപി നേതാവ് എസ്ജി സുരയ്യയും വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് -ഡിഎംകെ സഖ്യം അധികാരത്തിലേറുമോ? കണക്കുകള്‍ പറയുന്നത്

English summary
Congress workers attacked journalists in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X