കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സോണിയക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോര്!!

Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദില്ലി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അതേസമയം വിഭാഗീയത ഇല്ലെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഇത്. ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രമുഖ നേതാക്കള്‍ ഇല്ല എന്നതും വസ്തുതയാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക വലിയ ബുദ്ധിമുട്ടാണ്. പ്രവര്‍ത്തകര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

1

ദില്ലിയില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആംആദ്മി പാര്‍ട്ടിയും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ടത്തിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം കൊണ്ടുപോകുന്നത് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളോട് തന്റെ വസതിയിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. വിജയം ഉറപ്പിക്കാന്‍ സോണിയ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്.

അതേസമയം ഈ പ്രശ്‌നമാണ് പ്രവര്‍ത്തകരെ തെരുവിലിറക്കിയത്. പട്ടേല്‍ നഗര്‍, കരാവല്‍ നഗര്‍ എന്നീ മണ്ഡലങ്ങളിലെ വപ്രവര്‍ത്തകരാണ് പാര്‍ട്ടിക്കെതിരെ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയത്. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. അരവിന്ദ് സിംഗ്, ഹര്‍മാന്‍ സിംഗ് എന്നിവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്ന് അഭ്യൂഹമുണ്ട്. ഇതാണ് പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നത്. ജനപിന്തുണയുള്ള നേതാക്കളാണ് ഇവര്‍.

ദില്ലി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചോപ്രയുടെ കാറും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിടുമെന്നാണ് സൂചന. അതേസമയം സമ്മര്‍ദ തന്ത്രം പയറ്റിയതോടെ അരവിന്ദ് സിംഗിനെയും ഹര്‍മാന്‍ സിംഗിനെയും പാര്‍ട്ടി തഴയാനാണ് സാധ്യത. ബീഹാറിലെ സഖ്യം ആര്‍ജെഡിയുമായി ദില്ലിയിലും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും. ബിജെപിയും സഖ്യത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ സീറ്റുകളൊന്നുമില്ല.

മതപരമായ പീഡനത്തിന് തെളിവ് വേണോ? പൗരത്വ നിയമത്തില്‍ ബിജെപി മന്ത്രി ഹിമന്ത ശര്‍മ പറയുന്നത് ഇങ്ങനെമതപരമായ പീഡനത്തിന് തെളിവ് വേണോ? പൗരത്വ നിയമത്തില്‍ ബിജെപി മന്ത്രി ഹിമന്ത ശര്‍മ പറയുന്നത് ഇങ്ങനെ

English summary
congress workers protest against sonia gandhi over ticket distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X