കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കാ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങുന്നു... മത്സരിപ്പിക്കാന്‍ സമ്മര്‍ദം ശക്തം!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കാ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ആവശ്യം ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവില്‍ ആവേശത്തിലാണ്. അവര്‍ക്ക് യുപി രാഷ്ട്രീയത്തെ മൊത്തം മാറ്റിയെഴുതാനാകുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയിലും സോണിയാ ഗാന്ധിയിലും കടുത്ത സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാക്കള്‍ പോലും സ്വന്തം മണ്ഡലം പ്രിയങ്കയ്ക്കായി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

അതേസമയം രാഹുല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുവാദം നേരത്തെ തന്നെ നല്‍കിയതാണ്. എന്നാല്‍ പ്രിയങ്ക തന്റെ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക കാണിക്കുന്ന മികവ് പല പ്രവര്‍ത്തകരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പ്രിയങ്ക മത്സരിക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം രാഹുലില്‍ വന്‍ സമ്മര്‍ദമാണ് പ്രവര്‍ത്തകരുടെ നീക്കം ഉണ്ടാക്കിയിരിക്കുന്നത്.

സോണിയ റായ്ബറേയിലേക്ക്

സോണിയ റായ്ബറേയിലേക്ക്

സോണിയാ ഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ഇതോടെയാണ് പ്രിയങ്ക മത്സരിക്കില്ലെന്ന അഭ്യൂഹം ശക്തമായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം ചോര്‍ത്തുന്നതായിരുന്നു. ഇതോടെ സംസ്ഥാന ഘടകത്തിലെ ഭൂരിഭാഗം പേരും സോണിയയെ കണ്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. സോണിയാ ഗാന്ധി ജനുവരി 23നാണ് റായ്ബറേലിയില്‍ എത്തുന്നത്. അന്ന് തന്നെ പ്രവര്‍ത്തകരുമായി അവര്‍ പ്രത്യേക ചര്‍ച്ച നടത്തും.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കാ ഗാന്ധി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് എല്ലാ മണ്ഡലത്തിലും ഗുണം ചെയ്യുമെന്നാണ് യുപി ഘടകത്തിന്റെ വിലയിരുത്തല്‍. റായ്ബറേലിയില്‍ സോണിയാ ഗാന്ധിയേക്കാളും ജനപ്രീതി പ്രിയങ്കയ്ക്കാണ് ഉള്ളത്. സോണിയയുടെ വികസന പ്രവര്‍ത്തികളെല്ലാം മുന്നില്‍ നിന്ന് നടത്തിയതും പ്രിയങ്കയാണ്. ഘട്ടം ഘട്ടമായിട്ടാണ് പ്രിയങ്ക കോണ്‍ഗ്രസ് കോട്ടകളില്‍ സ്വാധീന ശക്തിയായത്. 2014ല്‍ മോദി പ്രചാരണം നടത്തിയ ചില മണ്ഡലങ്ങളില്‍ പ്രിയങ്കയും പ്രചാരണം നടത്തിയിരുന്നു. ഇവിടെയൊക്കെ മോദിയേക്കാള്‍ പോപ്പുലര്‍ വോട്ടുകള്‍ ലഭിച്ചത് പ്രിയങ്കയ്ക്കാണ്.

സോണിയ മത്സരിക്കുമോ?

സോണിയ മത്സരിക്കുമോ?

സോണിയ ഇത്തവണ പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരത്തെ കണ്ട് താന്‍ അവരെ കൈവിടില്ലെന്ന് അറിയിക്കാനാണ് മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സമയത്ത് തന്നെ ഉറപ്പിക്കും. പ്രിയങ്ക എന്തായാലും റായ്ബറേലിയില്‍ മത്സരിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കുന്നത്. നിലവില്‍ പാര്‍ട്ടിയില്‍ വലിയ ചുമതലകള്‍ പ്രിയങ്കയ്ക്കുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ഇതില്‍ ചില ചുമതലകള്‍ ഒഴിവാക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

പ്രവര്‍ത്തകരുടെ ആവേശം

പ്രവര്‍ത്തകരുടെ ആവേശം

റായ്ബറേലിയില്‍ പ്രിയങ്കയുടെ ചിത്രങ്ങളും പോസ്റ്ററുകളും കട്ടൗട്ടുകളും കൊണ്ട് നിറച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ഇത്തവണ രാഹുലിന്റെയും പ്രിയങ്കയും ചുമലില്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. ബിഎസ്പിയുടെ കോട്ടയായ പശ്ചിമ യുപിയില്‍ പ്രിയങ്കയ്ക്ക് വന്‍ സ്വാധീനമുണ്ട്. അവിടെ കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുവരുമെന്നാണ് പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നത്. റായ്ബറേലി ഇത്തവണ ബിജെപി തിരിച്ചുപിടിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലമാണ്. സോണിയ മത്സരിക്കാത്ത സാഹചര്യത്തില്‍ പ്രിയങ്കയല്ലാതെ മറ്റൊരു ഓപ്ഷന്‍ കോണ്‍ഗ്രസിന് ഇവിടെയില്ല.

പ്രിയങ്കയുടെ നേട്ടങ്ങള്‍

പ്രിയങ്കയുടെ നേട്ടങ്ങള്‍

2014ന് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയിലുണ്ടായ മാറ്റങ്ങള്‍ പ്രിയങ്കയുടെ സംഭാവനയാണ്. ബൂത്ത് തലപ്രചാരണത്തിന് രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കിയത് പ്രിയങ്കയാണ്. ശക്തി ആപ്പും പ്രിയങ്കയുടെ നിര്‍ദേശമാണ്. രാഹുല്‍ തന്റെ ടീമിനെ രൂപീകരിച്ചപ്പോള്‍ യുവാക്കളും മുതിര്‍ന്ന നേതാക്കളും ഉണ്ടാവണമെന്ന നിര്‍ദേശം വെച്ചതും പ്രിയങ്കയാണ്. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കുന്നതില്‍ രാഹുലിനുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രിയങ്കയും മുന്നില്‍ നിന്നിരുന്നു. അതേസമയം അഖിലേഷ് യാദവുമായി നേരിട്ട് ഏറ്റുമുട്ടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് പ്രിയങ്ക മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

യുവ നേതാക്കളുടെ ആവശ്യം

യുവ നേതാക്കളുടെ ആവശ്യം

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ എല്ലാം പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളാണ്. സഹപാഠികളും കൂട്ടത്തിലുണ്ട്. സച്ചിന്‍ പൈലറ്റും ജോതിരാദിത്യ സിന്ധ്യയും സഹപാഠികളാണ്. ഇവര്‍ രണ്ടുപേരും പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമിലുണ്ട്. രാഹുലിന്റെ ടെക്‌നിക്കല്‍ ടീമും പ്രിയങ്കയെ പ്രചാരണത്തിന് മുന്നില്‍ നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവനേതാക്കള്‍ പ്രിയങ്കയുടെ ജനപ്രീതിയില്‍ സര്‍വേയും നടത്തിയിരുന്നു. ബിജെപിയിലെ പല മന്ത്രിമാരേക്കാളും ജനപ്രീതി ഇപ്പോള്‍ പ്രിയങ്കയ്ക്കുണ്ട്. സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായാല്‍ അവര്‍ നല്ലൊരു പോരാട്ടം തന്നെ കാഴ്ച്ചവെക്കും.

പ്രിയങ്കയെ കളത്തിലിറക്കും

പ്രിയങ്കയെ കളത്തിലിറക്കും

രാഹുലിന്റെ പൊളിറ്റിക്കല്‍ ടീമിനെയും സോഷ്യല്‍ മീഡിയ ടീമിനെയും ഇപ്പോള്‍ നിയന്ത്രിക്കുന്നത് പ്രിയങ്കയാണ്. ഇത്തവണ മെഗാ റാലികളില്‍ പ്രിയങ്കയെയും പങ്കെടുപ്പിക്കും. ഉത്തര്‍പ്രദേശിന് പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, എന്നീ മണ്ഡലങ്ങളിലും പ്രിയങ്കയെ താരപ്രചാരകയാക്കും. എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം അതുവരെ സസ്‌പെന്‍സ് ആയി നിലനിര്‍ത്താനാണ് രാഹുലിന്റെ തീരുമാനം. അതേസമയം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചില്ലെങ്കില്‍, ഇത്തവണ അജയ് മാക്കന്റെ മണ്ഡലമായ ന്യൂദില്ലിയില്‍ അവര്‍ മത്സരിപ്പിച്ചേക്കും. ഇവിടെ മീനാക്ഷി ലേഖിയെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ പ്രിയങ്കയ്ക്ക് സാധിക്കും.

രാഹുല്‍ ഗാന്ധി അമേത്തിയെ കൈയ്യൊഴിയുന്നു.... ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപിക്ക് അനുകൂലം!!രാഹുല്‍ ഗാന്ധി അമേത്തിയെ കൈയ്യൊഴിയുന്നു.... ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപിക്ക് അനുകൂലം!!

അരുണാചലില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്.... ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി എത്തുന്നുഅരുണാചലില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്.... ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി എത്തുന്നു

English summary
congress workers wants priyanka gandhi contest in rae bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X