കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

Google Oneindia Malayalam News

ദില്ലി: ഏറെ കാലമായുള്ള പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. നിലവില്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ അവര്‍ ഒഴിയുകയാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്താമെന്ന് തീരുമാനിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗം പരിഗണിച്ചു. തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ......

മിസ്ത്രി റിപ്പോര്‍ട്ട് കൈമാറി

മിസ്ത്രി റിപ്പോര്‍ട്ട് കൈമാറി

മധുസൂദനന്‍ മിസ്ത്രിയുടെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതിക്ക് കൈമാറിയത്. സോണിയ ഗാന്ധിയുടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ ഉടനെ അവര്‍ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കെസി വേണുഗോപാലിനോട് റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ജൂണില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

ജൂണില്‍ പുതിയ പ്രസിഡന്റ്

ജൂണില്‍ പുതിയ പ്രസിഡന്റ്

അടുത്ത ജൂണില്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. അതേസമയം, മെയ് 29ന് ആരംഭിക്കുന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക എന്നു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏത് ദിവസമാണ് യോഗം ചേരുക എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ അറിയിക്കും.

സമവായ നീക്കങ്ങള്‍

സമവായ നീക്കങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവച്ചത്. പകരം ആര് എന്ന ചോദ്യം കോണ്‍ഗ്രസില്‍ ഏറെകാലം മുഴച്ചുനിന്നു. പിന്നീട് സമവായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സോണിയ ഇടക്കാല പ്രസിഡന്റായത്.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നോ

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നോ

ആരോഗ്യ കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് നേതൃത്വത്തില്‍ തുടരാന്‍ പ്രയാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു അധ്യക്ഷനെ കോണ്‍ഗ്രസിന് അംഗീകരിക്കാനും സാധിക്കില്ല. കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ ഗാന്ധി കുടുംബത്തിനേ സാധിക്കൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ജി23 നേതാക്കളുടെ ആവശ്യം

ജി23 നേതാക്കളുടെ ആവശ്യം

ദേശീയ അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് വൈകരുത് എന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് സോണിയ ഗാന്ധി നടപടികള്‍ വേഗത്തിലാക്കിയത്.

സംഘടനാ തിരഞ്ഞെടുപ്പ്

സംഘടനാ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസിന്റെ ഭരണഘടന പ്രകാരമാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുക. മെയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ ആദ്യത്തില്‍ തന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതിയില്‍ തീരുമാനം ഐക്യകണ്‌ഠ്യേനയാണ് എടുത്തതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് ഇന്നും ആവശ്യം ഉയര്‍ന്നു.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തുംഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

English summary
Congress working committee decided to elect new President by June 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X