കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ് ആവാന്‍ വേറെ ആളില്ലേ... സോണിയയ്ക്ക് ഒരു വര്‍ഷം കൂടി

Google Oneindia Malayalam News

ദില്ലി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തിട്ട് എത്രകാലമായെന്നറിയാമോ... 17 വര്‍ഷം. ഇക്കാലമത്രയും കോണ്‍ഗ്രസിനെ നയിച്ചത് സോണിയ ഗാന്ധി തന്നെ. എന്നാല്‍ ഈ പാര്‍ട്ടിയ്ക്ക് ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ആരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ?

സോണിയ ഗാന്ധി ഒരു വര്‍ഷം കൂടി അധ്യക്ഷ പദവിയില്‍ തുടരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയെന്നാണ് ഒടുവിലത്തെ വാര്‍ത്ത. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sonia Gandhi

എന്തായാലും കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് എന്ന സംഭവം അടുത്ത കാലത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. അതിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനവും എടുക്കാനും കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്ന കാര്യത്തില്‍ പഴയ കീഴ് വഴക്കം വീണ്ടും കൊണ്ടുവരാന്‍ പ്രവര്‍ത്തക സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രാഥമിക അംഗത്വം, സജീവ അംഗത്വം എന്നിങ്ങനെ ആയിരിയ്ക്കും ഇത്.

പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗനാധി നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും നാട്ടില്‍ ഒരു വികസനവും നടക്കുന്നില്ലെന്നും സോണിയ ആരോപിച്ചു.

English summary
The Congress Working Committee on Tuesday extended the tenure of the party president Sonia Gandhi for another year and also further lengthened the process of completing the party organaisational elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X