കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് യോഗ്യതയുള്ളവരുടെ പേരുകൾ രഹസ്യമായി കൈമാറാൻ നിർദ്ദേശം; നിർണായക യോഗം ഉടൻ

Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. രാഹുൽ ഗാന്ധിയെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെങ്കിലും മുതിർന്ന തലമുറയ്ക്കും യുവനിരയ്ക്കും സ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിലുള്ള കാലതാമസം പാർട്ടിക്കുള്ളിലെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ഞ്ജു വാര്യര്‍ ഊരാക്കുടുക്കിലേക്ക്? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണംഞ്ജു വാര്യര്‍ ഊരാക്കുടുക്കിലേക്ക്? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണം

അതേ സമയം കോൺഗ്രസിൽ നിന്നും തുടരുന്ന കൂട്ടരാജിയാണ് പാർട്ടി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. രാഹുൽ ഗാന്ധിക്ക് പിന്തുണയുമായാണ് നേരത്തെ നേതാക്കൾ സ്ഥാനമൊഴിഞ്ഞിരുന്നതെങ്കിൽ പാർട്ടിയിൽ തുടരുന്ന അനിശ്ചിതത്വമാണ് ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കിലേക്ക് നയിക്കുന്നത്. കർണാടകയിൽ സഖ്യ സർക്കാരിന്റെ നിലനിൽപ്പ് കൂടി ഭീഷണിയിലായതോടെ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗവും വൈകുകയാണ്.

 പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രാഹുൽ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയെങ്കിലും രാഹുലിനെ അനുനയിപ്പിച്ച് തീരുമാനം പിൻവലിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാൽ കഴിഞ്ഞയാഴ്ച് താന്‌ പാർലമെന്റിന്റെ മുമ്പിൽ വെച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് താൻ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ അല്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിന് പിന്നാലെ 4 പേജുള്ള രാജിക്കത്ത് കൂടി രാഹുൽ ട്വിറ്ററിലൂടെ പുറത്ത് വിട്ടതോടെ നേതാക്കളുടെ പ്രതീക്ഷ മങ്ങി. തുടർന്നാണ് രാഹുലിന് പകരക്കാരൻ ആര് എന്ന നിലയിലേക്ക് ചർച്ചകൾ മാറിയത്.

 ഗാന്ധി കുടുംബത്തിന് പുറത്ത്

ഗാന്ധി കുടുംബത്തിന് പുറത്ത്

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയക്ക് എത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. എങ്കിലും അധ്യക്ഷനെ നിശ്ചയിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കില്ലെന്ന് സോണിയയും രാഹുലും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വന്നാൽ ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ കഴിയുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ സോണിയാ ഗാന്ധിയോട് ഇടക്കാല അധ്യക്ഷയായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സോണിയാ ഗാന്ധി വിസമ്മതിക്കുകയായിരുന്നു.

 നേതാക്കൾക്ക് അതൃപ്തി

നേതാക്കൾക്ക് അതൃപ്തി

പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിൽ നേതാക്കളും പ്രവർത്തകരും അതൃപ്തിരാണ്. പലരും അതൃപ്തി തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെടുന്നുവെന്ന പരാതി യുവനേതാക്കളിൽ പലർക്കുമുണ്ട്. തീരുമാനം വൈകുന്നതിൽ പ്രതിഷേധവുമായി മുതിർന്ന നേതാക്കളായ കരൺ സിംഗും ജനാർദ്ദൻ ദ്വിവേദിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അതൃപ്തി പരസ്യമാക്കി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത് എത്തിയിരുന്നു. പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ ഊർജ്ജിതമാക്കണമെന്നും ഇനിയും പാഴാക്കാൻ സമയം ഇല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ ഓർമപ്പെടുത്തി. തീരുമാനം ഏപകക്ഷീയമാവരുതെന്നും എല്ലാവർക്കും സ്വീകാര്യനായ ഒരാളാവണം പുതിയ അധ്യക്ഷനെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

സാധ്യതകൾ ആർക്ക്?

സാധ്യതകൾ ആർക്ക്?

മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരവധി കൂടിക്കാഴ്ചകൾ നടത്തി. മുതിർന്ന നേതാക്കളോടും കോൺഗ്രസ് മുഖ്യമന്ത്രിമാരോടും അധ്യക്ഷ പദവിയിലേക്ക് യോഗ്യതയുള്ള നേതാക്കളുടെ പേരുകൾ രഹസ്യമായി കൈമാറാൻ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ മുതൽ സച്ചിൻ പൈലറ്റിന്റെ വരെ പേരുകൾ സജീവ പരിഗണനയിലുണ്ട്. മുതിർന്ന നേതാക്കളും സോണിയാ ഗാന്ധിയും ചർച്ച ചെയ്ത ശേഷം ചില പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അനൗപചാരികമായ ചർച്ചകളിലല്ല ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ജനാർദ്ദൻ ദ്വിവേദി കുറ്റപ്പെ
ടുത്തി. എകെ ആന്റണി ഈ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Recommended Video

cmsvideo
രാഹുല്‍ അന്തസ്സുള്ള തറവാടിയായ നേതാവ് | Oneindia Malayalam
കോൺഗ്രസ് പ്രവർത്തക സമിതി യോഗം

കോൺഗ്രസ് പ്രവർത്തക സമിതി യോഗം

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം അടുത്തയാഴ്ച ചേരുമെന്നാണ് റിപ്പോർട്ട്. കർണാടകയിലെ കനത്ത പ്രതിസന്ധി മൂലമാണ് യോഗം വൈകിയത്. കർണാടകയ്ക്ക് പിന്നാലെ ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ രാജി സമർപ്പിച്ചത് പാർട്ടിക്ക് കനത്ത തിരിച്ചടി ആയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധികൾക്ക് എത്രയും വേഗം പരിഹാരം വേണമെന്നാണ് പ്രവർത്തകരുടെ വികാരം

English summary
Congress working committee meeting will decide the next congress President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X