കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി കോണ്‍ഗ്രസ്, വിദ്വേഷ പോസ്റ്റുകളില്‍ അന്വേഷണം വേണം!!

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്കിലെ വിദ്വേഷം പരത്തുന്ന ട്വീറ്റുകളില്‍ ബിജെപിയോട് മൃദു സമീപനം പുലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ച് കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വാള്‍ട്ട് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് പരാമര്‍ശം. ഫേസ്ബുക്കിന്റെ ഇന്ത്യാ നയങ്ങളുടെ ചുതലയുള്ള അങ്കി ദാസ് ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ നിലപാട് എടുത്തെന്നാണ് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പലതും ഫേസ്ബുക്ക് കണ്ടില്ലെന്ന് നടിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1

ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ ഫേസ്ബുക്കിന് ഇന്ത്യയിലെ വിപണി നഷ്ടമാകുമെന്നും അങ്കി ദാസ് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്ത്യയിലെ ഫേസ്ബുക്ക് ടീമില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് വളരെ ഗുരുതരമായ ആരോപണമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയെന്ന നിലയിലും, ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടായി പാര്‍ട്ടിയെന്ന നിലയിലും ഇത് ആശങ്കപ്പെടുത്തുന്നതാണ്. ഞങ്ങളുടെ പൂര്‍വികര്‍ നേടിത്തന്ന അവകാശങ്ങളുടെയും മൂല്യങ്ങളും ലംഘനങ്ങളാണ് നിങ്ങള്‍ നടത്തിയതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

Recommended Video

cmsvideo
FIR against facebook india executive anki das | Oneindia Malayalam

2014 മുതലുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗ പോസ്റ്റുകള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പുതിയൊരു ടീമിനെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സക്കര്‍ബര്‍ഗ് നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് കോണ്‍ഗ്രസ്. അതേസമയം ബിജെപി-ഫേസ്ബുക്ക് സഹകരണത്തെ കുറിച്ച് വലിയ വിവാദമാണ് അരങ്ങേറുന്നത്. ബിജെപിയും ആര്‍എസ്എസും ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും സ്വാധീനിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ചായിരുന്നു ബിജെപി ഓര്‍മിപ്പിച്ചത്.

അതേസമയം പാര്‍ലമെന്ററി സമിതി ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂരാണ് ഇക്കാര്യം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ ബിജെപി എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. തരൂര്‍ അംഗങ്ങളോട് ചോദിക്കാതെയാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നതെന്നായിരുന്നു. ആരോപണം. എന്നാല്‍ ഈ അജണ്ടകളൊക്കെ ചെയര്‍മാന്റെ പരിധിയില്‍ വരുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര പറഞ്ഞു.

English summary
congress wrote to mark zuckerberg and asks for a probe in hate speech bias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X