രാഹുലിന്റെ ബിഗ് ടാര്‍ഗറ്റ്, സിന്ധ്യയുടെ റോളില്‍ പൈലറ്റ്, സീനിയേഴ്‌സിന് ഒരൊറ്റ റോള്‍, മാറ്റം ഇങ്ങനെ!!
ദില്ലി: കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി. ഒരു വിഭാഗം അഴിച്ചുപണികള്‍ക്കുള്ള തിരക്കിലാണ്. മൊത്തത്തില്‍ യൂത്ത് വിഭാഗത്തിന് തന്നെ പ്രാധാന്യമുണ്ടാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സീനിയര്‍ നേതാക്കളുടെ ധാര്‍ഷ്ട്യം രാഹുലിന് നേരെ ഉണ്ടായിരുന്നു എന്നാണ് അണിയറ സംസാരം. ഇതിനുള്ള പ്രതികാരം കൂടി യുവനേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല ഹൈക്കമാന്‍ഡ് യോഗത്തിലും വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും ജൂനിയര്‍ നേതാക്കളെ വിളിച്ച് വരുത്തി അഹമ്മദ് പട്ടേല്‍ അടക്കം പരിഹസിച്ചിരുന്നു. ഇത് നോക്കി നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു രാഹുല്‍.
Recommended Video

മാറ്റത്തില്‍ ഉറച്ച് രാഹുല്‍
രാഹുലിന്റെ ഉടച്ചുവാര്‍ക്കലാണ് ഇനി മുന്നിലുള്ളത്. സീനിയര്‍ നേതാക്കള്‍ പല സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റപ്പെടുമെന്ന് സൂചനയുണ്ട്. ഇക്കാര്യം ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇടപെടാനില്ലെന്നാണ് സോണിയയുടെ മറുപടി. നേരത്തെ തന്നെ താന്‍ തിരിച്ചുവരണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കണമെങ്കില്‍ രാഹുല്‍ ഇല്ലാതെ നടക്കില്ലെന്നത് കൊണ്ട് ഈ ആവശ്യങ്ങള്‍ക്ക് സോണിയ വഴങ്ങുകയായിരുന്നു.

യുവാക്കള്‍ ചോദിക്കുന്നു
രാഹുല്‍ പോയതിന് ശേഷം തങ്ങള്‍ അനുഭവിച്ച വേദനയ്ക്ക് തിരിച്ചടി നല്‍കണമെന്നാണ് യുവ ടീമിന്റെ പ്രധാന ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തോല്‍വി വിലയിരുത്താന്‍ നടത്തിയ യോഗത്തില്‍ കടുത്ത പരിഹാസമാണ് യുവനേതാക്കള്‍ ഏറ്റുവാങ്ങിയത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പശ്ചിമ യുപിയുടെ ചുമതല നല്‍കിയിരുന്നെങ്കിലും ഇവിടെ ഒരൊറ്റ സീറ്റും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. ഇതിന് പുറമേ സ്വന്തം മണ്ഡലമായ ഗുണയില്‍ തോല്‍ക്കുകയും ചെയ്തു. ഇതിനെതിരെ ഒറ്റപ്പെടുത്തി ആക്രമണമാണ് ഈ യോഗങ്ങളില്‍ നടന്നത്. സച്ചിന്‍ പൈലറ്റിന് രാജസ്ഥാനില്‍ ഒരു സീറ്റും കിട്ടാത്തതിനും പരിഹാസമേറ്റു. ഇതിനെല്ലാം പിന്നില്‍ അഹമ്മദ് പട്ടേലായിരുന്നു.

ദ്രോഹങ്ങള്‍ ഇങ്ങനെ
ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ നേതൃത്വത്തെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത് രാഹുല്‍ പോയതിന് ശേഷമാണ്. ഇതിന് പ്രധാന കാരണം അഹമ്മദ് പട്ടേലായിരുന്നു. സീനിയര്‍ ഗ്യാംഗുമായി ഹൂഡയ്ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അതിന് പുറമേ സോണിയയെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാനാവുമെന്ന് സീനിയര്‍ നേതാക്കള്‍ക്കറിയാം. രാഹുലുമായി അടുപ്പമുള്ള അശോക് തന്‍വറിനെ ഒതുക്കാനുള്ള നീക്കമായിരുന്നു ഇത്. തന്‍വര്‍ സംസ്ഥാന അധ്യക്ഷനായി ആറ് മാസം പോലും തികച്ചിട്ടില്ലായിരുന്നു. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ ഹൂഡയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നു.

പൈലറ്റ് സിന്ധ്യക്ക് പകരം
രാഹുല്‍ ഗാന്ധിയുടെ ഇടവും വലവും പ്രവര്‍ത്തന ശക്തികളായി യുവ നേതാക്കള്‍ മുമ്പ് ഉണ്ടായിരുന്നു. രാഹുല്‍ കഴിഞ്ഞാല്‍ രണ്ടാമനായി സിന്ധ്യയാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധ്യ പോയതോടെ രാഹുല്‍ ചെറിയ തോതില്‍ ദുര്‍ബലനായിരുന്നു. ഈ സ്ഥാനത്തേക്ക് ഇനി സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരും. രാഹുലിന്റെ എല്ലാ പ്രവര്‍ത്തനവും ഇനി പൈലറ്റ് അറിഞ്ഞു കൊണ്ടായിരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തിനൊപ്പമുണ്ട്. സീനിയര്‍ ടീമിനെ മുഴുവന്‍ അഡൈ്വസറി കമ്മിറ്റിയിലേക്ക് മാറ്റാനാണ് തീരുമാനം. 60 കഴിഞ്ഞവരൊന്നും വര്‍ക്കിംഗ് കമ്മിറ്റിയില്‍ വേണ്ടെന്നും നിര്‍ദേശമുണ്ട്.

യുപിയുടെ ചുമതല
സിന്ധ്യക്ക് നേരത്തെ പശ്ചിമ യുപിയുടെ ചുമതല രാഹുല്‍ നല്‍കിയിരുന്നു. നിലവില്‍ ആ ചുമതല സച്ചിന്‍ പൈലറ്റിന് നല്‍കും. അതേസമയം രാജസ്ഥാനിലെ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയരുതെന്നും നിര്‍ദേശമുണ്ട്. ഇവിടെ പൈലറ്റ് സ്വന്തം ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഓരോ വീഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വൈഭവ് ഗെലോട്ടിനെയും രാഹുല്‍ സ്വന്തം ടീമിലേക്ക് കൊണ്ടുവരും. അതേസമയം അഞ്ച് വര്‍ഷം മുമ്പ് രാജസ്ഥാനിലെത്തി ജയ്പൂര്‍ മുതല്‍ ജയ്‌സാല്‍മീര്‍ വരെ പ്രവര്‍ത്തിച്ചാണ് പൈലറ്റ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. കുടിവെള്ള പ്രശ്‌നവും ഇതോടൊപ്പം പൈലറ്റ് ചര്‍ച്ചയാക്കിയിരുന്നു. യുപി തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷമുണ്ട്. പൈലറ്റിനെ ഇറക്കിയാല്‍ നേട്ടമുണ്ടാകുമെന്ന ഉറപ്പിലാണ് രാഹുല്‍.

യുവാക്കളുടെ പരാതി
സീനിയേഴ്‌സ് കാരണം സിന്ധ്യ മാത്രമല്ല പാര്‍ട്ടി വിട്ടതെന്ന് യുവാക്കള്‍ പറയുന്നു. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അജയ് കുമാര്‍, ത്രിപുര അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ, ഹരിയാന അധ്യക്ഷനായിരുന്ന അശോക് തന്‍വര്‍ എന്നിവരുടെ നിര തന്നെ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നഷ്ടത്തിനാണ് സീനിയേഴ്‌സ് കണക്ക് പറയേണ്ടതെന്ന് ഇവര്‍ പറയുന്നു. രാഹുലിനും ഇതിനോട് യോജിപ്പുണ്ട്. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമം പോലും സീനിയേഴ്‌സ് നടത്തിയില്ലെന്ന് ഹരിയാന കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയ് നേരത്തെ പറഞ്ഞിരുന്നു.

സീനിയേഴ്‌സിനെ തീര്‍ക്കുമോ
സീനിയേഴ്‌സിനെ ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ ചീത്തപ്പേരുണ്ടാവുമെന്ന് രാഹുലിനറിയാം. സോണിയ പതിയെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതോടെ ഇവരെ പൂര്‍ണമായും ഒഴിവാക്കാനാണ് രാഹുലിന്റെ പ്ലാന്‍. ഇവരൊന്നും ബിജെപിയിലേക്ക് പോകില്ലെന്ന് രാഹുലിനറിയാം. കാരണം കോണ്‍ഗ്രസിനൊപ്പം നിന്ന് എല്ലാ അധികാരവും നേടിയവരാണിവര്‍. അതിലുപരി രാഷ്ട്രീയ ഭാവി ഇവരില്‍ ശേഷിക്കുന്നില്ല. അതുകൊണ്ട് ബിജെപി സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ല. നേതൃത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇവരെല്ലാം വന്‍ പരാജയമാണ്.

രാഹുലിന്റെ ടീം
ജാട്ടുകള്‍, മുസ്ലീങ്ങള്‍, ദളിതുകള്‍ എന്നിവ ചേര്‍ത്ത് പിന്നോക്ക വോട്ടുബാങ്ക് ഫോര്‍മുല ശക്തമാക്കാനാണ് രാഹുലിന്റെ വരവ്. പശ്ചിമ യുപിയിലേക്ക് സച്ചിന്‍ പൈലറ്റിനെ അയക്കാന്‍ ഉദ്ദേശിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. പശ്ചിമ യുപിയില്‍ നല്ലൊരു വിഭാഗം ജനങ്ങളും ഈ വിഭാഗത്തിലുള്ളവരാണ്. സിന്ധ്യക്ക് ഇവരുടെ വിശ്വാസം നേടുന്നതിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് അതിന് സാധിക്കും. പ്രിയങ്കയുമായി നല്ല അടുപ്പമുള്ളത് കൊണ്ടാണ് പൈലറ്റിനെ തന്നെ അയക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നത്.

യുപി പറയുന്നു
യുപി കോണ്‍ഗ്രസ് മാറി ചിന്തിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രിയങ്ക നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നുണ്ട്. ഇവിടെ സീനിയര്‍ ലീഡേഴ്‌സിനെ തഴഞ്ഞതാണ് പ്രശ്‌നം. പിഎല്‍ പൂനിയയെ പോലുള്ള നേതാക്കളെ കൈയ്യിലെടുക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായേക്കും. അജയ് കുമാര്‍ ലല്ലു സംസ്ഥാന അധ്യക്ഷനായ ശേഷമാണ് ഇവിടെ പ്രശ്‌നം വഷളായത്. അദിതി സിംഗ്, രാകേഷ് പ്രതാപ് സിംഗ് എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍. കാരണം ഇവര്‍ സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications