കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കോണ്‍ഗ്രസുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇന്ത്യയില്‍ സ്ഥാനമില്ല; വിവാദ പ്രസ്താവനയുമായി പ്രഗ്യ

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യ സിങ് താക്കൂര്‍. കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ പ്രഗ്യ എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചിരുന്നു. ഇതാണ് പ്രഗ്യയെ ചൊടിപ്പിച്ചത്. അത്തരം കോണ്‍ഗ്രസുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും രാജ്യേസ്‌നേഹികള്‍ മാത്രം താമസിച്ചാല്‍ മതിയെന്നും പ്രഗ്യ പറഞ്ഞു. കോണ്‍ഗ്രസ് ഭോപ്പാല്‍ സൗത്ത് എംഎല്‍എ പിസി ശര്‍മയെ ലക്ഷ്യമിട്ടാണ് പ്രഗ്യ രൂക്ഷ വിമര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാത്രി നടന്ന ഒരു പരിപാടിയിലായിരുന്നു പ്രഗ്യയുടെ വിവാദ വാക്കുകള്‍. ഇതേ തുടര്‍ന്ന് പിസി ശര്‍മ പരിപാടി പകുതിയിലെത്തിയിരിക്കെ ഇറങ്ങിപ്പോയി.

രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്നു; എല്ലാ അംഗങ്ങളും പിന്തുണച്ചു, നടപടിക്രമം ആഗസ്റ്റ് മുതല്‍രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്നു; എല്ലാ അംഗങ്ങളും പിന്തുണച്ചു, നടപടിക്രമം ആഗസ്റ്റ് മുതല്‍

ഹിന്ദുക്കള്‍ രാജ്യസ്‌നേഹികളാണ്. വേദന അനുഭവിക്കുമ്പോള്‍ മൃഗങ്ങള്‍ പോലും കരയും. എന്നാല്‍ കോണ്‍ഗ്രസുകാര്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. രോഗിയെ രോഗിയായി കാണില്ല. ആദ്യം അവര്‍ എന്നെ പീഡിപ്പിച്ചു. രോഗിയായ വേളയില്‍ എന്നെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു- എംവിഎം ഗ്രൗഡില്‍ ദസറയോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പ്രഗ്യ പറഞ്ഞു. ഹിന്ദുക്കള്‍ ശക്തരാകണം. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കപ്പെടും. നര്‍മദ നദിയെ സംരക്ഷിക്കാന്‍ ഒരു അക്രമിക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ പരോക്ഷമായി സൂചിപ്പിച്ച് പ്രഗ്യ പറഞ്ഞു. പ്രഗ്യയുടെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ രംഗത്തുവന്നു. അതൊരു സാമൂഹിക ചടങ്ങായിരുന്നു. രാഷ്ട്രീയ വേദിയല്ലായിരുന്നു. അവിടെയാണ് പ്രഗ്യ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അപലപനീയമായ വാക്കുകളാണ് പ്രഗ്യയുടേതെന്നും ശര്‍മ പ്രതികരിച്ചു.

5

കഴിഞ്ഞ ദിവസം പ്രഗ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അവരുടെ ചില വീഡിയോകള്‍ പുറത്തുവന്നതാണ് ഇതിന് കാരണം. അവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ആദ്യം പുറത്തുവന്നത്. പിന്നീട് കബഡി കളിക്കുന്ന വീഡിയോ പ്രചരിച്ചു. സന്യാസിനി പ്രഗ്യ സിങ് താക്കൂര്‍ മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടന കേസില്‍ പ്രതിയാണ്. ശാരീരികമായി അവശത അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം നേടി ജയില്‍ മോചിതയായത്. ദുര്‍ഗ പൂജയോട് അനുബന്ധിച്ചാണ് പ്രഗ്യ നൃത്തം ചെയ്തത്. ശേഷം ഒരു വിവാഹ ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നു.

മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍

കഴിഞ്ഞ ദിവസം ശക്തിനഗറില്‍ കാളി ദേവി ദര്‍ശനത്തിന് എത്തിയപ്പോഴാണ് തൊട്ടടുത്ത സ്‌റ്റേഡിയത്തിലെത്തി കബഡി കളിച്ചത്. ഇതിന്റെ വീഡിയോ എടുത്തയാളെ പ്രഗ്യ വിമര്‍ശിച്ചു. രാവണനെ പോലെ അയാള്‍ നശിക്കുമെന്ന് പ്രഗ്യ ശപിച്ചു. കഴിഞ്ഞ വര്‍ഷം പ്രഗ്യയ്ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ ചികില്‍സ തേടി. കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ മണ്ഡലത്തില്‍ വന്നിട്ടില്ലായിരുന്നു പ്രഗ്യ. എംപിയെ കാണാനില്ലെന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congressmen, traitors no place in India; Says BJP MP Pragya Singh Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X