കോൺഗ്രസിന്റെ 'ഫ്യൂഡൽ ചിന്താഗതി തുറന്നുകാട്ടപ്പെട്ടു'; രാഷ്ട്രപതിയെ കുറിച്ചുള്ള സോണിയയുടെ പരാമർശം വിവാദത്തിൽ
ഡൽഹി: ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധനയെ കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ നടത്തിയ പരമാർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും രാഷ്ട്രപതി ക്ഷീണിച്ചു, പാവം സ്ത്രീ', എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. സോണിയയുടെ വാക്കുകൾക്കെതിരെ ശക്തമായ ഭാഷയിലാണ് രാഷ്ട്രപതി ഭവൻ പ്രതികരിച്ചത്.
പ്രസ്താവന രാഷ്ട്രപതിയോടുള്ള അനാദരവാണെന്നും രാഷ്ട്രപതിയുടെ ഓഫീസിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്നും രാഷ്ട്രപതി ഭവൻ അപലപിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റേയും കർഷകരുടേയും പ്രതിനിധിയാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രതിജ്ഞാബദ്ധയാണ്. അതിനാൽ ഒരിക്കലും ഇക്കാര്യങ്ങൾ പറയുന്നത് അവരെ ക്ഷീണിപ്പിക്കില്ല', രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസും സോണിയയ്ക്കെതിരെ രംഗത്തെത്തി. രാജ്യത്തെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിതാ പ്രസിഡന്റിനെ അപമാനിക്കുന്നതിന് തുല്യമാണ് വാക്കുകളെന്നും രാജ്യത്തെ വനിതകളെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കോൺഗ്രസിലെ രാജകുടുംബം രാഷ്ട്രപതിയോട് അനാദരവ് കാണിച്ചു, ഗോത്ര വിഭാഗങ്ങളോടുള്ള പാർട്ടിയുടെ അവഗണനയാണ് സോണിയയുടെ പ്രസ്താവനയിലൂടെ തുറന്നുകാട്ടപ്പെട്ടത്', മോദി ആരോപിച്ചു.
കോൺഗ്രസിന്റെ ഗോത്രവിരുദ്ധ ചരിത്രം
ഗോത്രവർഗ വിഭാഗങ്ങളോടും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികളോടും കോൺഗ്രസ് ദീർഘകാലമായി പുലർത്തുന്ന മുൻവിധിയാണ് സോണിയയുടെ അഭിപ്രായം.ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തിന്റെ പരമോന്നത പദവി വഹിക്കുന്നതിൽ കോൺഗ്രസ് പ്രകടിപ്പിക്കുന്ന അസ്വസ്ഥത കോൺഗ്രസിന്റെ രാജവംശ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യ മാറിയതിലുള്ള അസ്വാരസ്യമാണ് പ്രകടമാക്കുന്നത്.
ഗോത്ര വർഗവിഭാഗങ്ങളുടെ താത്പര്യങ്ങളെ എന്നും അവഗണിച്ച പാരമ്പര്യമുള്ളവരാണ് കോൺഗ്രസുകാർ. സമുദായങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികൾക്ക് തുരങ്കം വെച്ചവരാണവർ. ആദിവാസികളുടെ അവകാശങ്ങളോട് വിവേചനപരമായ നിലപാട് പുലർത്തിയതിന്റെ ട്രാക്ക് റെക്കോഡും കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ദ്രൗപതി മുർമുവിനെതിരായ പ്രസ്താവനയും ഇത്തരത്തിലുള്ളതാണ്.
മുൻ അധിക്ഷേപങ്ങൾ
2024 ജുലൈയിൽ കോൺഗ്രസ് എംപിയായ ആധിർ രഞ്ജൻ ചൗധരിയും ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ചിരുന്നു. 'രാഷ്ട്രപത്നി' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശനം. രാഷ്ട്രത്തെ നയിക്കുന്നത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് അംഗീകരിക്കാൻ പാർട്ടി പെടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. അവരുടെ ഫ്യൂഡൽ നിലപാടുകളാണ് ഇത് തുറന്നുകാട്ടുന്നത്.
കോൺഗ്രസിന്റെ വരേണ്യ നിലപാടിന്റെ പ്രതിഫലനം
പ്രബല വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് പ്രസിഡന്റ് എങ്കിൽ കോൺഗ്രസ് ഇത്തരത്തിലുള്ള പരാമർശം നടത്തുമായിരുന്നോ? വരേണ്യ രാഷ്ട്രീയ ചിന്തകൾക്ക് വിപരീതമായി യഥാർത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ അവർക്ക് അംഗീകരിക്കാൻ സാധിക്കില്ല.
ദ്രൗപതി മുർമുവിന്റെ വളർച്ചയും ഭരണത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്കുള്ള ഉയർച്ചയും വലിയ നേട്ടമായി കാണുന്ന ദശലക്ഷക്കണക്കിന് പട്ടികവർഗക്കാരെയാണ് സോണിയ അപമാനിച്ചത്. ഈ വലിയ സാമൂഹിക മാറ്റം അംഗീകരിക്കാൻ കോൺഗ്രസ് ഇപ്പോഴും പാടുപെടുകയാണ്.












Click it and Unblock the Notifications