Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചിതയായ കാമുകിയെ സ്വന്തമാക്കാന്‍ മന്ത്രവാദിയുടെ സഹായം തേടി, ആഭരണങ്ങളുമായി മന്ത്രവാദി മുങ്ങി...

24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന പത്രപ്പരസ്യം കണ്ടാണ് യുവാവ് മന്ത്രവാദിയെ സമീപിച്ചത്.

മൈസൂരു: കാമുകിയെ വിവാഹത്തിന് സമ്മതിപ്പിക്കാനായി മന്ത്രവാദിയുടെ സഹായം തേടിയ യുവാവിന്റെ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും മന്ത്രവാദി തട്ടിയെടുത്തതായി പരാതി. മൈസൂരു കെ ആര്‍ മൊഹല്ല സ്വദേശി അസ്മത്ത് ഖാനാണ് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതിപ്പെട്ടത്.

വിവാഹമോചിതയായ യുവതിയുമായി പ്രണയത്തിലായിരുന്നു അസ്മത്ത് ഖാന്‍. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. വീട്ടുകാര്‍ സമ്മതിക്കാതെ വിവാഹത്തിന് താന്‍ തയ്യാറല്ലെന്ന് യുവതിയും പറഞ്ഞതോടെയാണ് സഹായത്തിനായി അസ്മത്ത് ഖാന്‍ മന്ത്രവാദിയെ സമീപിച്ചത്.

24 മണിക്കൂറിനുള്ളില്‍ പരിഹാരമെന്ന് വാഗ്ദാനം..

24 മണിക്കൂറിനുള്ളില്‍ പരിഹാരമെന്ന് വാഗ്ദാനം..

24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമെന്ന പത്രപ്പരസ്യം കണ്ടാണ് അസ്മത്ത് മന്ത്രവാദിയാണെന്ന് പറയുന്ന ബാബാ കബീര്‍ ഖാന്‍ എന്നയാളെ യുവതിയെ വിവാഹത്തിനു സമ്മതിപ്പിക്കുന്നതിനായി സമീപിക്കുന്നത്.

സ്വര്‍ണ്ണവും വെള്ളിയുമായി വരാന്‍ അവശ്യപ്പെട്ടു

സ്വര്‍ണ്ണവും വെള്ളിയുമായി വരാന്‍ അവശ്യപ്പെട്ടു

യുവതിയെ വിവാഹത്തിന് സമ്മതിപ്പിക്കാനുള്ള മന്ത്രവാദം തനിക്കറിയാമെന്ന് ബാബാ കബീര്‍ ഖാന്‍ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനായി ചില പൂജകള്‍ വേണ്ടിവരുമെന്നും അടുത്ത ദിവസം 250 ഗ്രാം സ്വര്‍ണ്ണവും 250 ഗ്രാം വെള്ളിയമായി വരാനും ആവശ്യപ്പെട്ടു.

പൂജ തുടങ്ങി...ആകെ പുകമയം

പൂജ തുടങ്ങി...ആകെ പുകമയം

തന്റെ വീട്ടുകാരെ അറിയിക്കാതെയാണ് വീട്ടില്‍ നിന്നും അസ്മത്ത് ഖാന്‍ സ്വര്‍ണ്ണവും വെള്ളിയുമായി പൂജയ്ക്ക് വന്നത്. ആഭരണങ്ങളെല്ലാം ഒരു കുടത്തില്‍ നിക്ഷേപിക്കാന്‍ പറഞ്ഞ മന്ത്രവാദി കബീര്‍ ഖാന്‍ പൂജാ മുറി മുഴുവനും പുക കൊണ്ട് നിറച്ചു. പൂജയ്ക്ക് ശേഷം കുടം അസ്മത്ത് ഖാനു നല്‍കി. മൂന്നു ദിവസം കഴിഞ്ഞ് മാത്രമേ തുറക്കാവൂ എന്ന് പറഞ്ഞാണ് കുടം നല്‍കിയത്.

കുടത്തില്‍ ഒന്നുമില്ല

കുടത്തില്‍ ഒന്നുമില്ല

വീട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞ് കുടം തുറന്ന് നോക്കിയപ്പോളാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി അസ്മത്ത് ഖാന് മനസ്സിലായത്. കുടത്തിനുള്ളില്‍ ആഭരണങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അസ്മത്ത് ഖാന്‍ പോലീസില്‍ പരാതിപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+