Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നടിയുടെ മാതാപിതാക്കള്‍ ഇത്ര പാവങ്ങളോ? 'കള്ളന്‍' തട്ടിയെടുത്തത് 2 കോടി

മീററ്റ്: യോഗാചാര്യന്‍ ചമഞ്ഞ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ മാതാപിതാക്കളില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തയാള്‍ പൊലീസ് പിടിയിലായി. ഹസ്തിനപുരി സ്വദേശിയായ ദേവേന്ദര്‍ ഗുജ്ജാര്‍ എന്നയാളാണ് അറസ്റ്റിലായത്. പച്ചില മരുന്നുകളും ആയുര്‍വേദ മരുന്നുകളും വില്‍ക്കുന്ന എസ്‌കോ ഹെര്‍ബല്‍ എന്ന മരുന്ന് കമ്പനി തുടങ്ങാന്‍ ശില്‍പ്പയുടെ മാതാപിതാക്കള്‍ക്കൊപ്പം നിന്ന ഇയാള്‍ പിന്നീട് ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു.

യോഗ ഗുരു ബാബാ രാം ദേവിന്റെ അനുയായിയാണെന്ന് പരിചയപ്പെടുത്തിയാണ് ദേവന്ദര്‍ എത്തിയതെന്ന് ശില്‍പ്പയുടെ അമ്മ സുനന്ദ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബാബാ രാേദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയില്‍ മരുന്ന് നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ എത്തിയ്ക്കുന്ന ഗ്രൂപ്പുമായി തനിയ്ക്ക് ബന്ധമുണ്ടെന്നും തട്ടിപ്പുകാരന്‍ വിശ്വസിപ്പിച്ചു.

2 കോടി

2 കോടി

കമ്പനി തുടങ്ങാന്‍ ശില്‍പ്പയുടെ മാതാപിതാക്കളെ നിര്‍ബന്ധിച്ച ദേവേന്ദര്‍ രണ്ട് കോടി രൂപയാണ് തട്ടിയത്. കമ്പനി നഷ്ടത്തിലാണെന്നും വരുമാനമായി തുടങ്ങുന്നതേയുള്ളൂവെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു

50 ലക്ഷം

50 ലക്ഷം

50 ലക്ഷം രൂപയായി നാല് തവണയിലേറെ ഇയാള്‍ക്ക് ശില്‍പ്പയുടെ മാതാപിതാക്കള്‍ നല്‍കിയിരുന്നു.

അകന്നു

അകന്നു

കമ്പനി ഉത്പ്പന്നങ്ങള്‍ വിപണനം തുടങ്ങിയതോടെ ദേവേന്ദര്‍ ശില്‍പ്പയുടെ മാതാപിതാക്കളുമായി അകന്നു

മുങ്ങി

മുങ്ങി

ഒരു യോഗ ക്ളസിനെന്ന് പറഞ്ഞ് ഒഡീഷയിലേയ്ക്ക് പോയ ഇയാള്‍ കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്നു. രണ്ട് വര്‍ഷത്തെ പരിചയത്തിലൂടെയാണ് ശില്‍പ്പയുടെ മാതാപിതാക്കളില്‍ നിന്നും ഇയാള്‍ പണം തട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+