ഗുജറാത്ത് കോടതിയില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തി
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. സൂററ്റ് സ്വദേശിയായ കിഷോര്‍ അഗര്‍വാള്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അഭിഭാഷകന്റെ വേഷത്തിലായിരുന്നു യുവാവ് കോടതിയില്‍ എത്തിയത്.
ശരീരത്തില്‍ തീ കൊളുത്തിയ ശേഷം ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷത വഹിക്കുന്ന കോടതി മുറിക്കുള്ളിലേക്ക് ഓടി കയറിയ കിഷോറിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചു. പുറത്തും തലയിലുമായി 12 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ ബിജെ പാണ്ഡ്യ വ്യക്തമാക്കി.

നൂരി എന്ന സര്‍ക്കാര്‍ ഇതര സ്ഥാപന ഉടമയാണ് ആത്മഹത്യക്ക് ശ്രമിച്ച കിഷോര്‍. യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇയാള്‍ക്കെതിരെ കോടതിയുടെ പരിഗണനയില്‍ ഒരു കേസ് നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോട്ട് ധരിച്ച് വക്കീല്‍ വേ,ത്തിലാണ് കിഷോര്‍ കോടതിയില്‍ എത്തിയത്. അതുകൊണ്ട് തന്നെ കോടതി മുറിയിലേക്ക് കയറാന്‍ എത്തിയത് ആരും ശ്രദ്ധിച്ചില്ല. പെട്ടെന്ന് ശരീരത്തില്‍ തീ കൊളുത്തി കിഷോര്‍ കോടതി മുറിയിലേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ മൂന്ന് മണിക്കൂര്‍ വരെ തടസ്സപ്പെട്ടു.












Click it and Unblock the Notifications