പത്ത് കോടി ഒഡീഷ ദുരന്തം ബാധിച്ചവര്‍ക്ക് നല്‍കും; വാഗ്ദാനവുമായി കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തം ബാധിച്ചവരെ സഹായിക്കാമെന്ന കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖര്‍. പത്ത് കോടിയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. പണം ഇവര്‍ക്ക് നല്‍കാമെന്ന് കാണിച്ച് സുകേഷ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരിക്കുകയാണ്. അദ്ദേഹം പത്ത് കോടി രൂപ നല്‍കാന്‍ അനുമതി നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പണം തന്റെ വ്യക്തിപരമായ സമ്പാദ്യമാണ്. നേരായ മാര്‍ഗത്തിലൂടെയുള്ളതാണ് ഈ പണമെന്നും, കൃത്യമായ സ്രോതസ്സുണ്ടെന്നും സുകേഷ് കത്തില്‍ പറയുന്നുണ്ട്.നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് നിലവില്‍ ജയിലിലാണ്.

ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭാസത്തിനായി ഈ പണം ഉപയോഗിക്കാമെന്നും സുകേഷ് പറയുന്നു. ദൗര്‍ഭാഗ്യകരമായ സംഭവം എന്നാണ് അപകടത്തെ സുകേഷ് വിശേഷിപ്പിച്ചത്.
തന്നെ വല്ലാതെ വിഷമിപ്പിച്ച ഒന്നാണ് ഈ ദുരന്തം. നമ്മുടെ സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട നല്ല പൗരനെന്ന നിലയില്‍ പത്ത് കോടി രൂപ ദുരന്തം ബാധിച്ച കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കാമെന്നും സുകേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, റെയില്‍വേയെയും കൃത്യമായ നടപടികളില്‍ എടുത്തതിന് സുകേഷ് അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ സാഹചര്യം വിലയിരുത്തിയത് നേരിട്ടാണ്. എല്ലാവിധ സഹായങ്ങളും മോദി ലഭ്യമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും സുകേഷ് പറഞ്ഞു.
അതേസമയം സുകേഷ് നേരത്തെ രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റുകള്‍, ബിസിനസുകാര്‍, എന്നിവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിരുന്നു. ഫാര്‍മ കമ്പനിയായ റാന്‍ബാക്‌സിയുടെ ഉടമ ശിവിന്ദര്‍ മോഹന്‍ സിംഗിന്റെ ഭാര്യ അദിതി സിംഗില്‍ നിന്ന് 200 കോടി രൂപയാണ് സുകേഷ് തട്ടിയെടുത്തത്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും, സുകേഷും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ജാക്വിലിന് സുകേഷില്‍ നിന്ന് ഏഴ് കോടിയോളം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചതായും, ഇഡി കണ്ടെത്തിയിരുന്നു. സുകേഷ് തട്ടിപ്പിലൂടെ നേടിയ പണമാണ് ജാക്വിലിന് സമ്മാനം നല്‍കാനായി ഉപയോഗിച്ചത്. അതേസമയം ഇത് ആദ്യമായിട്ടല്ല സുകേഷ് ഒരു സംഭവത്തില്‍ വലിയ തുക സംഭാവന ചെയ്യാമെന്ന് പറയുന്നത്.
ജയിലില്‍ ജാമ്യം എടുക്കാനാവാതെ വര്‍ഷങ്ങളോളമായി തുടരുന്ന ആളുകള്‍ക്കായി കെട്ടിവെക്കാനുള്ള തുക താന്‍ നല്‍കുമെന്ന് സുകേഷ് പറഞ്ഞിരുന്നു. അഞ്ച് കോടി രൂപയുടെ സംഭാവനയാണ് താരം നല്‍കുമെന്ന് അറിയിച്ചത്. ഡിജി പ്രിസണ്‍സിന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തയച്ചിരുന്നു. ഈ പണം നല്‍കാനുള്ള അനുമതിയായിരുന്നു കത്തിലൂടെ ആവശ്യപ്പെട്ടത്. മാര്‍ച്ച് മാസത്തിലാണ് ഇത്തരമൊരു ആവശ്യം സുകേഷ് ഉന്നയിച്ചത്.












Click it and Unblock the Notifications