മേഘാലയ, നാഗാലാന്റ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയായി മോദി, സാങ്മയ്ക്ക് രണ്ടാമൂഴം
ഇരു മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്ര മോദി നാളെ ത്രിപുരയിലെ സത്യപ്രതിജ്ഞയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്റിലും മുഖ്യമന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്തു. മേഘാലയയില്‍ കോണ്‍റാഡ് സാങ്മ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. നാഗാലാന്റില്‍ നിഫിയു റിയോക്ക് ഇത് അഞ്ചാമൂഴമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മേഖലയ്ക്ക് ബിജെപി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
മേഘാലയയില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി. പ്രിസ്റ്റണ്‍ ടിന്‍സോങ്, സ്നിയാബലാന്റ് ധര് എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. കുടാതെ 6 മന്ത്രിമാരും അധികാരമേറ്റു. സാങ്മയുടെ എന്‍പിപിയും ബിജെപിയും ചേരുന്ന മേഘാലയ ഡെമോക്രാറ്റിക് സഖ്യത്തിന്റെ രണ്ടാം സര്‍ക്കാരാണിത്. എം അമ്പരീന്‍ ലിങ്ദോ മന്ത്രിസഭയിലെ വനിതാ അംഗമാണ്. എന്‍പിപിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് പേരാണ് മന്ത്രിസഭയിലുള്ളത്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് രണ്ടുപേരും ബിജെപി അംഗങ്ങളായി രണ്ടുപേരും മന്ത്രിസഭയിലുണ്ടാകും.
ബിജെപിയും എന്‍പിപിയും യുഡിപിയും വേറിട്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യം രൂപീകരിക്കുകയായിരുന്നു. 2018ല്‍ 20 സീറ്റില്‍ ജയിച്ചിരുന്ന എന്‍പിപി ഇത്തവണ 25 സീറ്റില്‍ ജയിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. ഈ സാഹചര്യത്തിലാണ് രണ്ട് സീറ്റുള്ള ബിജെപിയും 11 സീറ്റുള്ള യുഡിപിയും എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കന്‍ സന്ദര്‍ശനത്തിലാണ്. അസമിലെ ഗുവാഹത്തിയില്‍ വിമാനത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം മേഘാലയയിലെത്തി. ശേഷം നാഗാലാന്റിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു. നാഗാലാന്റില്‍ റിയോയുടെ എന്‍ഡിപിയും ബിജെപിയും സഖ്യമാണ്. 60ല്‍ 37 സീറ്റ് നേടിയാണ് സഖ്യം അധികാരം നിലനിര്‍ത്തിയത്.
ബുധനാഴ്ച മോദി ത്രിപുരയുടെ തലസ്ഥാനമായ അഗര്ത്തിലയിലെത്തും. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ സംസ്ഥാനമാണ് ത്രിപുര. ഇവിടെ മുതിര്‍ന്ന നേതാവ് മണിക് സാഹ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. അഗര്‍ത്തലയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാല്‍ മോദി ഗുവാഹത്തിയില്‍ തിരിച്ചെത്തും. അസമിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മന്ത്രിതല സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications