കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ശ്വഫലങ്ങളുണ്ടായാല്‍... കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സമ്മതപത്രം ഒപ്പിടണം, നഷ്ടപരിഹാരം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നല്‍കുന്നത്. കൂടുതല്‍ വാക്‌സിനുകള്‍ എത്തുമെന്നും കേള്‍ക്കുന്നു. കോവാസ്‌കിന്‍ സ്വീകരിക്കുന്നവര്‍ ഒരു സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടതുണ്ട് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ വേണ്ടിയാണത്രെ ഇത്. വാക്‌സിനേഷന് മുമ്പാണ് സമ്മതപത്രം ഒപ്പിട്ടു നല്‍കേണ്ടത്. പരീക്ഷണഘട്ടത്തിലാണ് കോവാസ്‌കിന്‍. അതുകൊണ്ടാണ് ഇത്തരത്തില്‍ സമ്മതപത്രം ഒപ്പിടേണ്ടി വരുന്നത്.

c

അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിതമായ ഉപയോഗത്തിനാണ് കോവാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ കോവാക്‌സിന്‍ കുറ്റമറ്റതാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാട്ടില്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

കൊറോണക്കെതിരായ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് കോവാക്‌സിന്‍ എന്ന് ഇതുവരെയുള്ള പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. സമ്പൂര്‍ണ യോഗ്യത തെളിഞ്ഞിട്ടുമില്ല. മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ് എന്നും അനുമതി പത്രത്തില്‍ പറയുന്നു. എല്ലാ കാര്യങ്ങളും വിശദീകരിച്ചുള്ള അനുമതി പത്രത്തിലാണ് ഒപ്പുവയ്‌ക്കേണ്ടത്.

കോവാക്‌സിന്‍ ഉപയോഗിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ സര്‍ക്കാര്‍ അംഗീകൃതമായ ആശുപത്രിയില്‍ ചികില്‍സ തേടണം. വാക്‌സിന്‍ ഉപയോഗിച്ചത് കാരണമാണ് പാര്‍ശ്വഫലമുണ്ടായത് എന്ന് തെളിഞ്ഞാല്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് കമ്പനി നഷ്ടപരിഹാരം നല്‍കും. അതേസയമം, കോവിഷീല്‍ഡ് സ്വീകരിക്കാന്‍ തയ്യാറായ ദില്ലിയിലെ ചില ആശുപത്രികള്‍ കോവാക്‌സിന്‍ വേണ്ട എന്ന് അറിയിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
വാക്സിൻ പരീക്ഷണ ഘട്ടത്തിൽ; കോവാക്സിൻ എടുക്കുന്നവർ സമ്മതപത്രം നൽകണം

English summary
Consent form have to sign recipients of Covaxin- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X