കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർ

Google Oneindia Malayalam News

ദില്ലി: വിമർശനവും ട്രോളുകളും ശക്തമായതോടെ ജ്വല്ലറി പരസ്യം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യമാണ് വിവാദമായതോടെ പിൻവലിച്ചത്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് വിവാദമായ പരസ്യം. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനങ്ങളാണ് ടൈറ്റാൻ കമ്പനിയ്ക്ക് കീഴിലുള്ള തനിഷ്കിന്റെ പരസ്യത്തിനെതിരെ ഉയർന്നുവന്നത്.

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാംഅപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

 ഹിന്ദു- മുസ്ലിം ബന്ധം

ഹിന്ദു- മുസ്ലിം ബന്ധം

പരസ്യത്തിൽ ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലിം മതത്തിൽ വിശ്വസിക്കുന്ന അമ്മായിഅമ്മയും തമ്മിലുള്ള ബന്ധമാണ് പരസ്യത്തിനാധാരം. ഗർഭിണിയായ മരുമകൾക്ക് വേണ്ടി ബേബി ഷവർ ഒരുക്കുകയും ഈ ചടങ്ങ് വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീടുകളിലും തുടർന്നുവരുന്ന ഒരു പാരമ്പര്യമല്ലെയെന്നാണ് അമ്മായിഅമ്മയുടെ ചോദ്യം.

പരസ്യം പിൻവലിച്ചു

പരസ്യം പിൻവലിച്ചു


'സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവർ വിവാഹം കഴിച്ചെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്ക് വേണ്ടി മാത്രം ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടേയും സംസ്കാരത്തിന്റെയും മനോഹര സംഗമം' എന്നാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ള പരസ്യത്തിന്റെ വിവരണത്തിൽ പറയുന്നത്. എന്നാൽ പരസ്യ വീഡിയോക്കെതിരെ വിമർശനങ്ങളും ട്രോളുകളും വർധിച്ചതോടെയാണ് തനിഷ്ക് പരസ്യം പിൻവലിക്കുന്നു. പരസ്യ ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്ന് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നതാണ്. ലൌ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നും വിമർശനമുയർന്നിരുന്നു. ഇതോടെ തനിഷ്ക് ജ്വല്ലറി ബ്രാൻഡ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ഗാടും ട്രെൻഡിംഗ് ആയിരുന്നു.

എന്തുകൊണ്ട് ഇന്ത്യയെ ബഹിഷ്കരിച്ചില്ല?

എന്തുകൊണ്ട് ഇന്ത്യയെ ബഹിഷ്കരിച്ചില്ല?

ഏകത്വയ്ക്കെതിരായ വിമർശനങ്ങളും ട്രോളുകളും ശക്തമായതോടെ തനിഷ്ക് യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിച്ചിട്ടുണ്ട്. എന്നാൽ പരസ്യത്തെ വിമർശിക്കുന്നവരെ വിമർശിച്ച് ശശി തരൂർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു- മുസ്ലിം ഐക്യം ഉയർത്തിക്കാണിച്ച തനിഷ്ക് ജ്വല്ലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വർഗ്ഗീയ വാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു മുസ്ലിം ഐക്യം അവരെ ഇത്രത്തോളം അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ തന്നെ ഏറ്റവും പഴക്കത്തിന്റെ ഇന്ത്യയെത്തന്നെ അവർക്ക് ബഹിഷ്കരിച്ചുകൂടെ എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചത്. വിവാദ പരസ്യചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് തരൂർ ട്വിറ്ററിൽ രംഗത്തെത്തിയത്.

ട്രോളന്മാർക്ക് നന്ദി

ട്രോളന്മാർക്ക് നന്ദി


കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയും മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീകും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു മുസ്ലിം ഐക്യത്തെ ഉയർത്തിക്കാണിക്കുന്ന ഇത്രയും മനോഹരമായ പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഷമീന രംഗത്തെത്തിയിട്ടുള്ളത്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് പരസ്യം. വിവാദത്തോടെ പരസ്യം യൂട്യബിൽ നിന്ന് നീക്കിയിട്ടുണ്ട്.

Recommended Video

cmsvideo
British Professor Calls Idlis 'Boring', Shashi Tharoor Joins Netizens To School Him

English summary
Congress MP Sasi Tharoor slams boycott Taniq camapign over Controversial advertisement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X