പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പ്രായപരിധി 16 ആക്കുന്നത് പരിഗണനയിൽ
ഡൽഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് കമ്മീഷൻ അഭിപ്രായം ആരാഞ്ഞത്. അനുമതി ഉണ്ടെങ്കിലും നിലവിൽ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ഇന്ത്യയിൽ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാറുള്ളത്.
അതേസമയം 16 വയസിൽ തന്നെ പ്രണയത്തിലായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നിരവധി കേസുകൾ കോടതികൾക്ക് മുന്നിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമകമ്മീഷൻ അഭിപ്രായം തേടിയത്. മെയ് 31 നാണ് നിയമ കമ്മീഷൻ ശിശുക്ഷേമ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തയച്ചത്. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികൾ ഇത്തരത്തിലുള്ള നിരവധി കേസുകൾ ചൂണ്ടിക്കാട്ടുകയും നിയമനിർമ്മാണത്തിന്റെ സാധ്യത ആരായുകയും ചെയ്തതായി കമ്മീഷൻ കത്തിൽ വ്യക്തമാക്കുന്നു.

പോക്‌സോ നിയമ ഭേദഗതി പാർലമെന്റിൽ പരിഗണിക്കുന്നത് നിർദ്ദേശിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. അതേസമയം വിഷയം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വിശദമായി പഠിക്കുകയാണെന്നാണ് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications