സ്ഥിരം ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസം: നവംബര്‍ മുതല്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം
ചെന്നൈ: കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുകയാണ്. കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് റിസര്‍വ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നംവബര്‍ ഒന്ന് മുതല്‍ ദക്ഷിണറെയില്‍വെയ്ക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഈ തീരുമാനം ഏറെ ഗുണകരമാകും. നവംബര്‍ പത്താവുന്നതോടെ ആറോളം ട്രെയിനുകളിലും ജനറല്‍ കോച്ച് സ്ഥാപിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന ട്രെയിനുകള്‍
06268 -രാമേശ്വരം-തിരുച്ചിറപ്പള്ളി
02627 - തിരുച്ചിറപ്പള്ളി-രാമേശ്വരം
06089 - ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട
06090 - ജോലാര്‍പ്പേട്ട- ചെന്നൈ സെന്‍ട്രല്‍
06342 - തിരുവനന്തപുരം-ഗുരുവായൂര്‍
06341 - ഗുരുവായൂര്‍-തിരുവനന്തപുരം
06366 - നാഗര്‍കോവില്‍-കോട്ടയം
06844 - പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി
06834 - തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍
06302 - തിരുവനന്തപുരം- ഷൊര്‍ണൂര്‍
06301 - ഷൊര്‍ണൂര്‍- തിരുവനന്തപുരം
02628 - തിരുവനന്തപുരം - തിരുച്ചിറപ്പള്ളി
02627 - തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06607 - കണ്ണൂര്‍- കോയമ്പത്തൂര്‍
06608 - കോയമ്പത്തൂര്‍-കണ്ണൂര്‍
06305 - എറണാകുളം-കണ്ണൂര്‍
06306 - കണ്ണൂര്‍-എറണാകുളം
06308 - കണ്ണൂര്‍-ആലപ്പുഴ
06307 - ആലപ്പുഴ-കണ്ണൂര്‍
06326 - കോട്ടയം-നിലമ്പൂര്‍ റോഡ്
06325 - നിലമ്പൂര്‍ റോഡ്-കോട്ടയം
Recommended Video
06304 - തിരുവനന്തപുരം- എറണാകുളം
06303 - എറണാകുളം- തിരുവനന്തപുരം












Click it and Unblock the Notifications