കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന;ബിഹാറിൽ പേർ പിടിയിൽ

Google Oneindia Malayalam News

പട്ന; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ 2 പേർ ബിഹാറിൽ അറസ്റ്റിൽ. മൊഹദ് ജലാലുദ്ദീൻ, അഹർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഹാറിലെ ഫുൽവാരി ഷരീഫ് മേഖലയിൽ നടത്തിയ റെയ്ജിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ ഓഫീസിൽ നിന്നും തീവ്ര ലഘുലേഖകളും പോലീസ് കണ്ടെത്തിയട്ടുണ്ട്.

rrest-1594102294-copy-1

ജാർഖണ്ഡിൽ നിന്നുള്ള മുൻ പോലീസ് ഓഫീസറാണ് മൊഹദ് ജലാലുദ്ദീൻ.സിമിയുടെ പ്രവർത്തകനായിരുന്ന പർവേസ്.
പട്‌നയിലെ ഫുൽവാരി ഷെരീഫ് മേഖലയിൽ തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.തുടർന്ന് പോലീസും കേന്ദ്ര ഏജൻസികളും ജൂലൈ 11 ന് നയാ തോല പ്രദേശത്ത് റെയ്ഡ് നടത്തി. ജുലൈ 12 ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വെച്ചായിരുന്നു ഇവർ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറയുന്നു.

'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ

മോദിയുടെ സന്ദർശനത്തിന് 15 ദിവസം മുമ്പ് ഫുൽവാരി ഷെരീഫിൽ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു.ഗൂഢാലോചന ആസൂത്രണം ചെയ്യാൻ ജൂലൈ 6, 7 തീയതികളിൽ ഇവർ പ്രത്യേക യോഗം ചേർന്നതായും പോലീസ് പറയുന്നു.'2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ' ലക്ഷ്യമിട്ടുള്ള ചില ലഖുലേഖകൾ റെയ്ഡിൽ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് തീവ്രവാദ ഗൂഢാലോചനയിൽ പരിശീലനം നേടാൻ യുവാക്കൾ ഇവിടെ എത്തിയിരുന്നു. ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്താൻ പാകിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി തുടങ്ങി നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് പിടിയിലായവർക്ക് പണം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
Conspiracy targeting PM Modi; 2 arrested in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X