കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാങ്ക് വിളിക്കാന്‍ അനുമതിയില്ല';യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് പോസ്റ്റ്;കോണ്‍സ്റ്റബിള്‍ അറസ്റ്റില്

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടേ പേര് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വലിയ വിവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്‌നൗവിലെ 18 ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയത്. രോഗത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കരുതെന്ന സര്‍ക്കാര്‍ സമീപനത്തെ തള്ളുന്നതാണ് യോഗിയുടെ നിര്‍ദേശങ്ങള്‍ എന്ന പരാതി ഉയരുന്നുണ്ട്.

Recommended Video

cmsvideo
ഉത്തർ പ്രദേശിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ | Oneindia Malayalam

ഇതിന് മുന്‍പ് ദില്ലിയിലെ തബ്ലീഗി ജമാഅത്തെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് സംസ്ഥാനത്ത് കൊറോണ വ്യാപിപ്പിച്ചതെന്ന് പ്രചാരണമാണ് യോഗി ആദിത്യനാഥ് നടത്തുന്നത് എന്ന പരാതിയും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്ത് യോഗി ആദ്യത്യനാഥിനെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

യോഗിയെ വെടിവെച്ച് കൊല്ലണം

യോഗിയെ വെടിവെച്ച് കൊല്ലണം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്ത ബീഹാര്‍ പൊലീസ് കോണ്‍സ്റ്റബിളിനെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.തന്‍വീര്‍ ഖാന്‍ എന്ന് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രില്‍ 24 ന് യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് അറസ്റ്റ്.

 അറസ്റ്റ്

അറസ്റ്റ്

തിങ്കളാഴ്ച്ചയായിരുന്നു തന്‍വീര്‍ ഖാന്‍ അറസ്റ്റിലാവുന്നത്. ബീഹാറിലെ നളന്ദയില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം ഗാസിയാപൂര്‍ എസ് പി ഡോ: ഓം പ്രകാശ് സിംഗ് സ്ഥിരീകരിച്ചു. ധനജ്ഞയ്, വിശാല്‍ എന്നിവരുടെ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരിഭ്രാന്തി

പരിഭ്രാന്തി

സംഭവത്തില്‍ പ്രതി ഒരു പൊലീസുകാരനാണെന്ന് കണ്ടെത്തിയതോടെ പൊലീസ് വകുപ്പില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നളന്ദ ജില്ലയിലെ ദിപ്‌നഗര്‍ പൊലീസിന്റെ സഹായത്തോടെയാണ് യുപി പൊലീസ് തന്‍വീര്‍ ഖാനെ പിടികൂടുന്നത്. നേരത്തേയും ഇത്തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനെതിരെ യുപി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ആവര്‍ത്തിച്ചതോടെയാണ് അറസ്റ്റ് എന്നാണ് വിവരം.

 പോസ്റ്റ് പിന്‍വലിച്ചിരുന്നു

പോസ്റ്റ് പിന്‍വലിച്ചിരുന്നു


ദില്‍ദാര്‍ നഗര്‍ കംസരോബാര്‍ എന്നിവിടങ്ങളില്‍ ബാങ്ക് വിളിക്കാന്‍ പോലും കഴിയുന്നില്ല. യോഗി ആദ്യത്യനാഥിനെ വെടിവെച്ചുകൊല്ലണം എന്നായിരുന്നു തന്‍വീര്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തന്‍വീര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ സംസ്ഥാന പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് സംഭവം ട്വീറ്റ് ചെയ്തിരുന്നു.

ആളുകള്‍ കൂടരുത്

ആളുകള്‍ കൂടരുത്

എന്നാല്‍ കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ഉത്തര്‍പ്രദേശിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പള്ളികളില്‍ ആളുകള്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും ബാങ്ക് വിളിക്കുന്നതില്‍ യാതൊരു നിയന്ത്രണങ്ങളും നിലനില്‍ക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
Constable arrested for his Death Threat To Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X