Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെന്താ കൊമ്പുണ്ടോ!! കാബില്‍ വച്ച് പീഡനം: കോണ്‍സ്റ്റബിളും സുഹൃത്തുക്കളും അറസ്റ്റില്‍

ഹെയര്‍ സ്റ്റൈലിസ്റ്റായ യുവതിയാണ് ആക്രമിക്കപ്പെട്ടത്

ഹൈദരാബാദ്: കാബില്‍ വച്ച് 20കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍സ്റ്റബിളും സുഹൃത്തും അറസ്റ്റില്‍. ദേശീയ പാത 65ല്‍ ഗുണ്ടൂരില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം. മധാപ്പൂരില്‍ ഹെയര്‍ സ്റ്റൈലിസ്റ്റായ യുവതിയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് ഭട്ട് പറയുന്നു.

മധാപ്പൂരില്‍ നിന്ന് എല്‍ ബി നഗറിലേയ്ക്ക് മടങ്ങാന്‍ ബസ് കാത്തിരുന്ന യുവതിയാണ് കാബില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. ലിഫ്റ്റ് വാദ്ഗാനം നല്‍കിയ സംഘം പീഡിപ്പിക്കുകയായിരുന്നു. പുതുതായി കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ഇമ്മാനുവലും വേണുവുമാണ് അറസ്റ്റിലായത്. ദേശീയ പാതയില്‍ നിന്ന് 45 കിലോമീറ്റര്‍ പിന്നിട്ട് നല്‍ഗോണ്ട ജില്ലയിലെത്തിയതോടെയാണ് പിന്‍സീറ്റിലിരുന്ന യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

rape-victim

കാറില്‍ വച്ച് യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പ്രാദേശിക വാസികളുടെ സഹായത്തോടെയാണ് യുവതി വിവരം പോലീസില്‍ അറിയിച്ചത്. കേസെടുത്ത പോലീസ് കാറിന്റെ രജിസ്്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികളെ രണ്ടിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. വേണുവായിരുന്നു കാബിന്റെ ഡ്രൈവര്‍.

ആക്രമിക്കപ്പെട്ട യുവതിയെ പിന്നീട് പോലീസ് സംരക്ഷണയിലാണ് വീട്ടിലെത്തിച്ചത്. നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന പോലീസ് രജിസ്‌ട്രേഷനുള്ള കാബിന് പുറത്ത് പോലീസ് നല്‍കിയിട്ടുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാവുമെന്നും യാത്രക്കാരായ സ്ത്രീകള്‍ സ്റ്റിക്കറിന്റെ ചിത്രം എടുക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+