വുഷു ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം, ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ശിവാനി ഇനി ഹെഡ് കോണ്‍സ്റ്റബിള്‍
ലോക വുഷു ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബിഎസ്എഫിലെ കോണ്‍സ്റ്റബിള്‍ ശിവാനിക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് ഔട്ട്-ഓഫ്-ടേണ്‍ സ്ഥാനക്കയറ്റം. ബിഎസ്ഫ് ക്യാമ്പ് ചാവ്ലയില്‍ ബിഎസ്എഫ് ഡിജി ദല്‍ജിത് സിംഗ് ചൗധരിയാണ് ചടങ്ങ് നടത്തിയത്.
ബിഎസ്എഫില്‍ സേവനമനുഷ്ഠിച്ച് വെറും അഞ്ച് മാസത്തിനുള്ളില്‍ ആണ് ശിവാനിയുടെ സ്ഥാനക്കയറ്റം എന്നത് ശ്രദ്ധേയമാണ്. ഇതിനായി ഗവണ്‍മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് (ഡി.ഒ.പി.ടി)യില്‍ നിന്ന് ആവശ്യമായ ഇളവുകളും അനുമതികളും ലഭിച്ചു.

ബ്രസീലില്‍ നടന്ന 17-ാമത് ലോക വുഷു ചാമ്പ്യന്‍ഷിപ്പ് 2025-ല്‍ വെള്ളി മെഡല്‍ ആയിരുന്നു ശിവാനി നേടിയത്. നേരത്തെ ചൈനയില്‍ നടന്ന പത്താമത് സാന്‍ഡ വേള്‍ഡ് വുഷു ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന് കോണ്‍സ്റ്റബിള്‍ അനുജ് 2025 ജൂലൈയില്‍ സ്ഥാനക്കയറ്റം നേടിയിരുന്നു.
ശിവാനിയുടെ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്ക് ചടങ്ങില്‍ മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരും ബിഎസ്എഫിലെ കായിക ഉദ്യോഗസ്ഥരുടെ സംഘവും പങ്കെടുത്തു. ചടങ്ങില്‍ സംസാരിച്ച ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് സിംഗ് ചൗധരി ശിവാനിയെ അഭിനന്ദിച്ചു.

ശിവാനിയുടെ കായികരംഗത്തെ അസാധാരണ നേട്ടവും സ്ഥാനക്കയറ്റവും മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജൂലൈയില്‍, ബിഎസ്എഫ് സെന്‍ട്രല്‍ വുഷു ടീമിലെ കോണ്‍സ്റ്റബിള്‍ അനുജിന് 2025 ഏപ്രിലില്‍ ചൈനയില്‍ നടന്ന പത്താമത് സാന്‍ഡ വേള്‍ഡ് വുഷു ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് ഔട്ട്-ഓഫ്-ടേണ്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു.













Click it and Unblock the Notifications