പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മോഷണ കേസില്‍ അറസ്റ്റ് ചെയ്തു
മുംബൈ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മോഷണ കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വടാലയിലുള്ള വീട്ടില്‍ വെച്ചായിരുന്നു ഉഷ കത്കാറിനെ(40)അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 3ന് സിടിഎസ് റെയില്‍വേ സ്‌റ്റേഷനു പുറത്ത് വെച്ച് വൃദ്ധന്റെ കയ്യില്‍ നിന്നും ബാഗ് മോഷ്ടിച്ച് ഓടുകയായിരുന്നു യുവതി.മകന്റെ വിവാഹത്തിനു വേണ്ടി ബാങ്കില്‍ നിന്നും എടുത്ത് 16000 രൂപയും മൊബൈല്‍ ഫോണുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് രാജസ്ഥാന്‍ പോലീസ് സര്‍വ്വീസിലായിരുന്നു ജോലി ചെയ്തിരുന്നത്. 2011 ല്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഒരാളെ കൊലപെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് ജയിലില്‍ ആയതോടെ ജീവിക്കാന്‍ വഴിയില്ലാതെയാണ് മോഷണം നടത്തിയത് എന്ന് യുവതി പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications