കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രവുമായി നിരന്തരം കലഹം: ഒടുവില്‍ ഗവർണ്ണർ പദവിയില്‍ കാലാവധി നീട്ടി ലഭിക്കാതെ സത്യപാല്‍ മാലിക്ക്

Google Oneindia Malayalam News

കേന്ദ്രസർക്കാറുമായും ബിജെപിയുമായി നിരന്തരം ഇടഞ്ഞ മേഘാലായ ഗവർണ്ണർ സത്യപാല്‍ മാലിക്കിന് കാലാവധി നീട്ടി നല്‍കാതെ രാഷ്ട്രപതി ഭവന്‍. ഈ മാസം നാലിന് അദ്ദേഹത്തിന്റെ അധികാര കാലാവധി കഴിയുന്നതോടെ അദ്ദേഹത്തിന് പകരമായി മുന്‍ ബ്രിഗേഡിയർ ഡോ. ഡി ബി മിശ്ര മേഘാലയ ഗവർണറായി ചുമതലയേൽക്കും. പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ച ബ്രിഗേഡിയർ ശർമ്മയെ പുതിയ മേഘാലയ ഗവർണ്ണറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സത്യപാല്‍ മാലിക്കിന് മറ്റ് ഒരു സംസ്ഥാനങ്ങളുടേയും ചുമതലയും നല്‍കിയിട്ടില്ല.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

മേഘാലയ ഗവർണ്ണറായിരിക്കെ നരേന്ദ്ര മോദി സർക്കാരിനെതിരായ പ്രസ്താവനകളിലൂടെയാണ് സത്യപാല്‍ മാലിക് നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വലിയ സമരങ്ങളെ തുടർന്ന് കേന്ദ്ര സർക്കാറിന് പിന്നീട് റദ്ദാക്കേണ്ടി വന്ന വിവാദമായ മൂന്ന് കാർഷിക ബില്ലുകളിലായിരുന്ന സത്യപാല്‍ മാലിക്ക് നരേന്ദ്ര മോദി സർക്കാറിനെതിരെ വിമർശനങ്ങള്‍ അഴിച്ചു വിട്ടത്.

sathy

"അരുണാചൽ പ്രദേശ് ഗവർണർ ബി ഡി മിശ്രയെ, മേഘാലയ ഗവർണറുടെ ചുമതലകൾ കൂടി നിർവഹിക്കുന്നതിന് നിയോക്കുന്നു. പതിവ് ക്രമീകരണങ്ങൾ ഉണ്ടാകുന്നതുവരെ മേഘാലയ ഗവർണറുടെ ഓഫീസില്‍ അദ്ദേഹം തുടരും.," രാഷ്ട്രപതിഭവൻ വ്യക്തമാക്കി. 2017 സെപ്റ്റംബറിൽ ബിഹാർ ഗവർണറായിട്ടാണ് സത്യപാല്‍ മാലിക്ക് ആദ്യമായി ചുമതലയേല്‍ക്കുന്നത്. തുടർന്ന്, 2018 ഓഗസ്റ്റിൽ ജമ്മു കശ്മീരിലേക്ക് അയച്ചു. കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമ്പോള്‍ അവിടുത്തെ ഗവർണ്ണറായിരുന്നു അദ്ദേഹം.

എംഎൽഎയുടെ മകളായിരുന്ന വിനോദിനി, കോടിയേരിയുടെ ജീവിത സഖിയാകുന്നത് ഇങ്ങനെഎംഎൽഎയുടെ മകളായിരുന്ന വിനോദിനി, കോടിയേരിയുടെ ജീവിത സഖിയാകുന്നത് ഇങ്ങനെ

പിന്നീട് 2020ലാണ് മേഘാലയയിലേക്ക് മാറുന്നത്. ജമ്മു കശ്മീരിലായിരുന്നപ്പോള്‍ സംസ്ഥാന ഭരണകക്ഷിയിലെ നേതാക്കൾക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്ന പ്രസ്താവനകളിലൂടെയും അദ്ദേഹം നിരന്തരം വിവാദം സൃഷ്ടിച്ചിരുന്നു. ഗവർണ്ണർ സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടികളില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ലോക്ദളിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ തന്നെ, താൻ രാഷ്ട്രീയത്തിൽ ചേരില്ലെന്നും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി മാലിക് തന്നെ രംഗത്ത് വന്നിട്ടുണ്ട്.

1974-77 കാലഘട്ടത്തിൽ ജനതാ പാർട്ടിയിലൂടെ ഉത്തർപ്രദേശ് നിയമസഭയിലെത്തിയ മാലിക് 1980 മുതൽ 1986 വരെയും 1986-89 വരെയും കോണ്‍ഗ്രസ് പ്രതിനിധിയായും അദ്ദേഹം ഉത്തർപ്രദേശിനെ രാജ്യസഭയിലെത്ത്. ജനതാദൾ അംഗമായി 1989 മുതൽ 1991 വരെ അലിഗഡിൽ നിന്നുള്ള 9-ാം ലോക്‌സഭയിലും അംഗമായിരുന്നു. 2004 ലാണ് അദ്ദേഹം ബി ജെ പിയില്‍ ചേരുന്നത്. 2017 ഒക്ടോബർ 4 ന് ബീഹാർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ബി ജെ പിയുടെ കിസാൻ മോർച്ചയുടെ ദേശീയ നേതാവുമായിരുന്നു.

English summary
Constant conflict with Centre: Finally, Satyapal Malik did not get an extension in post of Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X