കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍: ഇനിയെല്ലാം ഭരണഘടനാ ബെഞ്ചിന്..

  • By Anoopa
Google Oneindia Malayalam News

ദില്ലി: ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യക ഭരണ ഘടനാ ബഞ്ച് തീരുമാനമെടുക്കട്ടെ എന്ന് സുപ്രീം കോടതി. സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ഭരണ ഘടനാ ബഞ്ച് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ അപെക്‌സ് കോര്‍ട്ടിനു മുന്നില്‍ കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇതിനു വേണ്ടി പ്രത്യേകം ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിരുന്നില്ല.

അഞ്ചോ അതിലധികമോ ആളുകളുള്‍പ്പെടുന്ന ആധാറുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ തീരുമാനമെടുക്കട്ടെ എന്നാണ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്. പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗം ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

aadhar-uid-card

സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനത്തിനെതിരായ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ മാസം തയ്യാറായിരുന്നില്ല. ആധാര്‍ ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്.

English summary
Constitution bench should decide on Aadhaar one way or the other: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X