ഭരണഘടനയുടെ കരട് അംബേദ്കര്‍ക്ക് തയ്യാറാക്കി നല്‍കിയത് ബ്രാഹ്മണനാണെന്ന് ഗുജറാത്ത് സ്പീക്കര്‍
അഹമ്മദാബാദ്: ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രഹ്മണാനാണെന്ന അവകാശാവ വാദവുമായി ഗുജറാത്ത് നിയമസഭാ സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രവേദി. അംബേദ്കര്‍ക്ക് ഭരണഘടനയുടെ കരട് തയ്യാറാക്കി കൊടുത്തത് ബെനഗല്‍ നാര്‍സിംഗ് റാവു എന്ന ബ്രഹ്മണനാണന്നാണ് രാജേന്ദ്ര ത്രിവേദി പറയുന്നത്. അഹമ്മദാബാദില്‍ മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ പരാമര്‍ശം.
60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ചാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത്. ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മള് എല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നത്. എന്നാല്‍ അംബേദ്കര്‍ക്ക് മുന്നില്‍ അത് അവതരിപ്പിച്ചത് ബെനഗല്‍ നാര്‍സിംഗ് റാവു എന്ന ബ്രാഹ്മണന് ആണെന്ന് രാജേന്ദ്ര ത്രിവേദി പറയുന്നു. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് രാജേന്ദ്ര ത്രിവേദി.

ഭരണഘടനയുടെ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നതായും ത്രിവേദി പറഞ്ഞു. ബ്രാഹ്മണര്‍ എപ്പോഴും എല്ലാവരുടേയും പിന്നിലാണ് നിലയുറപ്പിക്കുന്നത്. അവര്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. നൊബേല്‍ സമ്മാനത്തിന് അര്‍ഹരായ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും ബ്രാഹ്മണരാണ്. ഏറ്റവുമൊടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്കാരം നേടിയ അഭിജിത് ബാനര്‍ജിയും ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications